Asianet News MalayalamAsianet News Malayalam

സോണറ്റിന്‍റെ പുത്തന്‍ ടീസറുമായി കിയ

കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനം സോണറ്റ് കോംപാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ എത്തി. 

Kia Sonets new teaser
Author
mumbai, First Published Jul 22, 2020, 12:41 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനം സോണറ്റ് കോംപാക്ട് എസ്‌യുവിയുടെ പുതിയ ടീസര്‍ എത്തി. വൈല്‍ഡ് ബൈ ഡിസൈന്‍ എന്ന തലക്കെട്ടോടെ 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ടീസറാണ് കിയ ഇന്ത്യയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. 

സോണറ്റിന്റെ പിന്‍ഭാഗത്തെ ഡിസൈനും ഡിആര്‍എല്ലും ഒഴിച്ചുനിര്‍ത്തി മറ്റ് ഡിസൈന്‍ ശൈലികള്‍ വെളിപ്പെടുത്താതെയാണ് കിയ മോട്ടോഴ്‌സ് സോണറ്റിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് വാഹനത്തെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 

അതേസമയം, കിയ സോണറ്റ് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതനുസരിച്ച കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് സോണിറ്റിന്റെ മുന്‍ഭാഗമെന്നാണ് വിവരം.

ആഡംബര വാഹനങ്ങളോട് കിടപിടക്കുന്ന പിന്‍ഭാഗമാണ് സോണറ്റിലുള്ളത്. എല്‍ഇഡി ടെയില്‍ലാമ്പ്, ഈ ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്‌കിഡ് പ്ലേറ്റും റിഫഌറും നല്‍കിയുള്ള മസ്‌കുലര്‍ ബംമ്പര്‍, റൂഫിനൊപ്പമുള്ള സ്‌പോയിലര്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്. 

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ഹ്യുണ്ടായിയുടെ വെന്യുവിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും സോണറ്റും എത്തുന്നത്. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. 

കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തിന്. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐ-ലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. ടെയില്‍ ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ക്ലച്ച്ലെസ് മാനുവൽ വാഹനവും ആയിരിക്കും സോണറ്റ്. വാഹനത്തിന്റെ 1.0 ലിറ്റർ എൻജിൻ പതിപ്പിനൊപ്പമായിരിക്കും ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ എന്ന് കിയ വിശേഷിപ്പിക്കുന്ന ഈ ഗിയർബോക്സ് നൽകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പല വാഹന നിർമാതാക്കളും ആഗോള നിരത്തുകളിൽ ക്ലെച്ച്‌ലെസ് മാനുവൽ വാഹനങ്ങൾ എത്തിച്ചിട്ടുണ്ടെങ്കിലും ഇത് ഇന്ത്യയിൽ ഏതാനും ഇരുചക്ര വാഹനങ്ങളിൽ മാത്രമാണ് പരീക്ഷിക്കപ്പെട്ടിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios