Asianet News MalayalamAsianet News Malayalam

Komaki : ഫയർ പ്രൂഫ് ബാറ്ററികൾ പുറത്തിറക്കാൻ കൊമാകി

ഫയർ പ്രൂഫ് ബാറ്ററികൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ കൊമാക്കി പദ്ധതിയിടുന്നതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി  ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

Komaki to launch fireproof batteries
Author
Delhi, First Published Apr 2, 2022, 6:34 PM IST

2022 ജനുവരിയിൽ റേഞ്ചർ, വെനീസ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും കഴിഞ്ഞ മാസം DT 3000-ഉം പുറത്തിറക്കിയ ദില്ലി (Delhi) ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളാണ് കൊമാകി (Komaki Electric Vehicles) . കമ്പനി അഗ്നി പ്രതിരോധ ബാറ്ററികള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു വർഷമായി ഫയർ പ്രൂഫ് ബാറ്ററികൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ കൊമാക്കി പദ്ധതിയിടുന്നതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി  ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Komaki electric : 1.68 ലക്ഷം രൂപ വിലയില്‍ കൊമാക്കി റേഞ്ചര്‍ എത്തി

"ഞങ്ങൾ ഫയർ പ്രൂഫ് ബാറ്ററികൾക്കായി പേറ്റന്‍റ് ഏറ്റെടുക്കുന്ന പ്രക്രിയയിലാണ്.. " കൊമാകിയിലെ ഓപ്പറേഷൻസ് ഹെഡ് സുഭാഷ് ശർമ്മ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, രാജ്യത്ത്, ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്ക് തീപിടിച്ച നാല് സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫയർ പ്രൂഫ് ബാറ്ററികൾക്ക് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയും എന്നും കമ്പനി പറയുന്നു.

 ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ  

ശർമ്മയുടെ അഭിപ്രായത്തിൽ, മൂന്ന് കാരണങ്ങളാൽ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് തീ പിടിക്കാം. ഗുണനിലവാരമില്ലാത്ത ലിഥിയം സെല്ലുകൾ, ബാറ്ററിക്കുള്ളിലെ സെൽ ചോർച്ച, ബാറ്ററി കൺട്രോളറിന്റെയും മോട്ടോറിന്റെയും (പവർട്രെയിൻ) പാരാമീറ്ററുകൾ തമ്മിലുള്ള പൊരുത്തക്കേട് എന്നിവയാണവ. എങ്കിലും, ഇലക്ട്രിക്ക് വാഹനങ്ങളെപ്പോലെ തന്നെ ആന്തരിക ജ്വലന എഞ്ചിനുകളും (ഐസിഇ) തീപിടിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Car Fire : ഉടമകള്‍ ജാഗ്രത, ഈ വണ്ടികള്‍ക്ക് വേഗം തീ പിടിക്കുമെന്ന് പഠനം!

“ഗ്യാസോലിനും ലിഥിയവും വളരെ ജ്വലിക്കുന്നവയാണ് - ഗ്യാസോലിൻ സ്വയം ജ്വലിക്കുന്ന താപനില 210 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്, അതേസമയം ലിഥിയത്തിന്റേത് 135 ഡിഗ്രി സെൽഷ്യസാണ്. ഊർജം വിനിയോഗിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയിലാണ് സുരക്ഷ. ഐസിഇ വ്യവസായം പുരാതനമാണ്, ആദ്യ വർഷങ്ങളിൽ ഈ സങ്കീർണതകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ഇലക്ട്രിക് പ്രാരംഭ ഘട്ടത്തിലാണ്, കാലക്രമേണ അത് മെച്ചപ്പെടും..”അദ്ദേഹം പറഞ്ഞു.

ബിഎംഎസിലെയും കൺട്രോളറിലെയും താപനില നിയന്ത്രണ സവിശേഷതകളുള്ള കറന്റ് ഫ്ലോയ്ക്കും ബാറ്ററി കപ്പാസിറ്റിക്കും ഇടയിലുള്ള കൃത്യമായ കണക്കുകൂട്ടൽ പാരാമീറ്ററുകൾ ഉപയോഗിച്ച് കോമാകി വാഹനങ്ങൾ സജീവമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

“സുരക്ഷിത ബാറ്ററികൾ വികസിപ്പിക്കുന്നതിനും അത്തരം സംഭവങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുമായി മികച്ച ഗുണനിലവാരമുള്ള സെല്ലുകൾ വാങ്ങുന്നതിനുള്ള നടപടികളും ഞങ്ങൾ സ്വീകരിക്കുന്നു.  പ്ലാസ്റ്റിക്കിന് പകരം ഞങ്ങള്‍ മെറ്റൽ ഔട്ടർ കേസിംഗ് ഉപയോഗിക്കുന്നു," ശർമ്മ പറഞ്ഞു.

ദില്ലി ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കളായായ കൊമാകി ഏകദേശം 30,000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള എക്‌സ്‌ഷോറൂം വിലയുള്ള മറ്റ് നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ നിലവിൽ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഭരിക്കുന്നത്. ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ എണ്ണം വളരെ കുറവാണ്. എങ്കിലും, ഈ ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിൾ വിപണിയിൽ ഇവികളുടെ ആകർഷണം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൊമാക്കിയുടെ ഇവി ബിസിനസിനെപ്പറ്റി പറയുകയാണെങ്കില്‍,  2016-ൽ സ്ഥാപിതമായ കമ്പനിക്ക് നിലവിൽ 350 ഡീലർഷിപ്പുകളുണ്ട്. ഇത് റേഞ്ചറിന്റെയും വെനീസിന്റെയും 2,500-ലധികം യൂണിറ്റുകൾ വിറ്റഴിച്ചു. ഈ കലണ്ടർ വർഷം പുതിയ ചില മോഡലുകൾ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും 

 

രാജ്യത്തെ പല ഭാഗങ്ങളിലായി അടുത്തിടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് (EV fire incidents) തീപിടിച്ച സംഭവങ്ങളിൽ ഫോറൻസിക് അന്വേഷണത്തിന് ഉത്തരവിട്ട്  കേന്ദ്രസര്‍ക്കാര്‍. സംഭവങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ തെറ്റ് കണ്ടെത്തിയാൽ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾക്കെതിരെ നടപടിയെടുക്കും എന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി (Nitin Gadkari) വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Car Fire : ഉടമകള്‍ ജാഗ്രത, ഈ വണ്ടികള്‍ക്ക് വേഗം തീ പിടിക്കുമെന്ന് പഠനം!

കഴിഞ്ഞ ഒരാഴ്‍ചയ്ക്കിടെ രാജ്യത്ത് ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിച്ച നാല് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‍തത്. മഹാരാഷ്ട്രയിലെ പൂനെയിൽ തീപിടിച്ച ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോയും ഇതിൽ ഉൾപ്പെടുന്നു. സംഭവത്തിൽ കൃത്യമായ കാരണം കണ്ടെത്താൻ ഒല ഇലക്ട്രിക് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. എന്നിരുന്നാലും, തീപിടുത്തത്തെത്തുടർന്ന് മറ്റ് ഇവി ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്ന് അവരുടെ നടപടികളെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുചക്ര വാഹനങ്ങളിൽ തീപിടിത്തമുണ്ടായ നാല് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഓരോന്നിനും ഫോറൻസിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. സെന്റർ ഫോർ ഫയർ എക്‌സ്‌പ്ലോസീവ്, ഡിആർഡിഒ, ഐഐഎസ്‌സി തുടങ്ങിയവര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് അന്വേഷിക്കുന്നത്. 

 

Mercedes Benz warning : സൂക്ഷിച്ചില്ലെങ്കില്‍ കാറുകള്‍ക്ക് തീപിടിക്കുമെന്ന് കമ്പനി,ഇതില്‍ നിങ്ങളുടെ കാറുണ്ടോ?

ഇലക്ട്രിക്ക് വാഹനങ്ങള്‍ ബാറ്ററികൾ എന്നിവയുടെ അംഗീകാരത്തിനുള്ള ഇന്ത്യയുടെ മാനദണ്ഡങ്ങൾ ആഗോള നിലവാരത്തിന് അനുയോജ്യമാണെന്നും നിതിന്‍ ഗഡ്‍കരി പറഞ്ഞു. "വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം അതിന് പിന്നിലെ കാരണം എന്താണെന്ന് കൃത്യമായി കണ്ടെത്തും. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമ്മാതാവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കും.."

ഉയർന്ന താപനിലയാണ് തീപിടിത്തത്തിന് പിന്നിലെ പ്രഥമദൃഷ്ട്യാ കാരണമെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കും എന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികളും സ്വീകരിക്കും എന്നും ഗഡ്‍കരി വ്യക്തമാക്കി. 

"നിങ്ങളുടെ കാർ കത്താന്‍ സാധ്യത, തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുക.."ഉടമകളോട് ഈ വണ്ടിക്കമ്പനികള്‍!

നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഇലക്ട്രിക് സ്‍കൂട്ടറുകൾ കൂടുതലും ലിഥിയം അയൺ ബാറ്ററികളാൽ നിറഞ്ഞതാണ്. ഈ ബാറ്ററികൾ തെറ്റായി നിർമ്മിച്ചതോ സോഫ്‌റ്റ്‌വെയർ ശരിയായി രൂപകൽപ്പന ചെയ്‌യാത്തതോ തകരാറുള്ളതോ ആണെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രമല്ല ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിച്ചാലുംന്ന തീപിടിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ (Tamilnadu) വെല്ലൂരിൽ ചാർജ് (Charging) ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് (Electric Bike) പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. വെല്ലൂരിന് സമീപത്തെ അല്ലാപുരം സിവികെരിയയിൽ താമസിക്കുന്ന ദുരൈ വെർമ (49), മകൾ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. അടുത്തിടെയാണ് വെർമ്മ ഇലക്ട്രിക് ബൈക്ക് വാങ്ങിയത്. വെള്ളിയാഴ്‌ച രാത്രി ചാർജിനായി വീട്ടിനുള്ളിൽ കൊണ്ടുവന്നു. ചാർജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തമാണ് മരണത്തിന് കാരണമായത്.

തീയിൽ നിന്ന് രക്ഷപ്പെടാൻ വർമ്മയും മകളും ശുചിമുറിയിലേക്ക് ഓടിക്കയറി. എന്നാൽ, തീയിൽ നിന്നുള്ള പുക ഇരുവരെയും ശ്വാസം മുട്ടിച്ച് കൊന്നു. തീ പടരുന്നത് കണ്ട സമീപവാസികൾ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും രക്ഷാപ്രവർത്തകർ വീട്ടിലേക്ക് പ്രവേശിക്കുകയും ചെയ്തപ്പോഴേക്കും വെർമയും മകളും മരിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

 

Follow Us:
Download App:
  • android
  • ios