മുംബൈ: ന്യൂ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 2020 ഒക്ടോബര്‍ 15ന് ഡിജിറ്റല്‍ ലോഞ്ച് ഇവന്റ് വഴി ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 2009 ല്‍ രാജ്യത്ത് പ്രവേശിച്ചതിനുശേഷം ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ ആദ്യമായി ന്യൂ ഡിഫെന്‍ഡറെ കൊണ്ടുവരുന്നത് അഭിമാനകരമായ നിമിഷമായിരിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സുരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

ലോകമെമ്പാടും ഇതിഹാസ ആരാധന പദവി ആസ്വദിക്കുന്ന ഒരു വാഹനത്തിന്റെ കടന്നുവരവിന് സാക്ഷ്യം വഹിക്കുന്നത് ഇന്ത്യയിലെ മൊത്തത്തിലുള്ള വാഹന വ്യവസായത്തിന് ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. ഇതിന്റെ സ്റ്റാറ്റസിന് അനുസൃതമായി ഇന്ത്യയിലെ പ്രവേശനം അടയാളപ്പെടുത്തുന്നതിനായി അതിശയിപ്പിക്കുന്നതും വളരെ ആകര്‍ഷിക്കുന്നതുമായ ഡിജിറ്റല്‍ ഇവന്റ് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂ ഡിഫെന്‍ഡറിന്റെ ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെബ്സൈറ്റില്‍ ലഭിക്കും. ലാന്‍ഡ് റോവറിനായി കമ്പനിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോം സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ ബുക്ക് ചെയ്യാം.