ഓടിക്കൊണ്ടിരിക്കെ കാറിന് ഇടിവെട്ടേല്‍ക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. റഷ്യയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇടിവെട്ടേറ്റ വാഹനത്തിനു തൊട്ടു പുറകേ എത്തിയ കാറിന്റെ ഡാഷ്ക്യാമിലാണ് ഞെട്ടിക്കുന്ന വീഡിയോ പതിഞ്ഞത്. 

തീഗോളം പോലെ ഇടിവെട്ട് കാറിൽ പതിക്കുന്നത് വിഡിയോയില്‍ കാണാം. മിന്നലില്‍ എസ്‌യുവിയുടെ ബാറ്ററി കത്തിപോയി. വാഹനത്തിലുള്ളവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക