2022 മെയ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 10 എസ്‌യുവികൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ പരിശോധിക്കാം. 

എസ്‌യുവികൾ ഇപ്പോള്‍ ഇന്ത്യയിൽ വളരെ ജനപ്രിയമാവുകയും മികച്ച വില്‍പ്പന നേടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കാർ നിർമ്മാതാക്കൾക്ക് ഏറ്റവും ലാഭകരമായ വിഭാഗമായി എസ്‍യുവി വിഭാഗം മാറുന്നു. കഴിഞ്ഞ മാസത്തെ സെഗ്‌മെന്‍റ് തിരിച്ചുള്ള വിൽപ്പന റിപ്പോർട്ട് ഇപ്പോൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, 2022 മെയ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 10 എസ്‌യുവികൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ പരിശോധിക്കാം. 

രാജ്യത്ത് ഓട്ടോറിക്ഷാ കച്ചവടം പൊടിപൊടിക്കുന്നു

2022 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 എസ്‌യുവികൾ:

കമ്പനി-  മോഡൽ-         2022 മെയ്, 2021 മെയ്, വാര്‍ഷിക വളർച്ച എന്ന ക്രമത്തില്‍

ടാറ്റ     നെക്സോൺ    14,614    6,439    127%
ഹ്യുണ്ടായ്  ക്രെറ്റ            10,973    7,527    46%
മാരുതി     വിറ്റാര ബ്രീസ്    10,312    2,648    289%
ടാറ്റ    പഞ്ച്            10,241    —    —
മഹീന്ദ്ര    ബൊലേറോ    8,767    3,517    149%
ഹ്യുണ്ടായ് വെന്യു            8,300    4,840    71%
കിയ    സോനെറ്റ്            7,899    6,627    19%
കിയ    സെൽറ്റോസ്    5,953    4,277    39%
മഹീന്ദ്ര    XUV700            5,069    —    —
മഹീന്ദ്ര    XUV300            5,022    251    1901%

ടാറ്റ മോട്ടോഴ്‌സ് ഏപ്രിലിൽ 66 ശതമാനം വളർച്ച രേഖപ്പെടുത്തി

കഴിഞ്ഞ മാസം 14,614 യൂണിറ്റുകൾ വിറ്റഴിച്ചതോടെ, 2022 മെയ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പദവി ടാറ്റ നെക്‌സോൺ സ്വന്തമാക്കി. ഇതിന് പിന്നാലെ ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായ ക്രെറ്റ കഴിഞ്ഞ മാസം 10,973 ഉടമകളെ കണ്ടെത്തി. മാരുതി സുസുക്കി വിറ്റാര ബ്രെസ്സയും അടുത്തിടെ പുറത്തിറക്കിയ ടാറ്റ പഞ്ചും യഥാക്രമം 10,312 ഉം 10,241 യൂണിറ്റുകളോടെ വിൽപ്പനയിൽ മൂന്നും നാലും സ്ഥാനങ്ങൾ നേടി.

ഈ വണ്ടി വാങ്ങാന്‍ എത്തുന്നവര്‍ മടങ്ങുക മറ്റൊരു കിടിലന്‍ വണ്ടിയുമായി, കാരണം ഇതാണ്!

പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മഹീന്ദ്രയുടെ ഏറ്റവും താങ്ങാനാവുന്ന യൂട്ടിലിറ്റി വാഹനമായ ബൊലേറോ. 8,767 യൂണിറ്റുകൾ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ വാഹനമാണ് ബൊലേറോ. യഥാക്രമം 8,300, 7,899 യൂണിറ്റുകളുടെ വിൽപ്പനയുമായി ദക്ഷിണ കൊറിയൻ സഹോദരങ്ങളായ ഹ്യൂണ്ടായ് വെന്യു, കിയ സോനെറ്റ് എന്നിവ തൊട്ടുപിന്നാലെയാണ്. കഴിഞ്ഞ മാസം 5,953 യൂണിറ്റുകൾ വിറ്റഴിച്ച കിയ സെൽറ്റോസ് വിൽപ്പന പട്ടികയിൽ എട്ടാം സ്ഥാനത്തെത്തി.

Hyundai Safety : ഇടിപരിക്ഷയില്‍ മൂന്നു സ്റ്റാർ റേറ്റിംഗ് നേടി ഈ ഹ്യുണ്ടായി വാഹനങ്ങള്‍

അടുത്തതായി, കഴിഞ്ഞ മാസം മൊത്തം 5,069 യൂണിറ്റുകൾ വിറ്റഴിച്ച പട്ടികയിൽ വളരെ ജനപ്രിയമായ മഹീന്ദ്ര XUV700 ഒമ്പതാം സ്ഥാനത്ത് ഉണ്ട്. ഒടുവിൽ, 10,312 യൂണിറ്റുകൾ വിറ്റഴിച്ച് മഹീന്ദ്ര XUV300 പത്താം സ്ഥാനം നേടി. 2022 മെയ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച 10 എസ്‌യുവികളിൽ മഹീന്ദ്ര XUV300 ഏറ്റവും ഉയർന്ന വാർഷിക വളർച്ച രേഖപ്പെടുത്തി എന്നത് എടുത്തുപറയേണ്ടതാണ്.

Source : FE Drive

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!