2025 ജൂലൈയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 7 സീറ്റർ കാറുകളുടെ പട്ടികയിൽ മാരുതി സുസുക്കി എർട്ടിഗ ഒന്നാം സ്ഥാനം നേടി. മഹീന്ദ്ര സ്കോർപിയോ രണ്ടാം സ്ഥാനത്തും ടൊയോട്ട ഇന്നോവ മൂന്നാം സ്ഥാനത്തും എത്തി.

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഏഴ് സീറ്റർ കാറുകൾക്കുള്ള ഡിമാൻഡ് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം അതായത് 2025 ജൂലൈയിൽ ഈ വിഭാഗത്തിലെ വിൽപ്പനയെക്കുറിച്ച് നമ്മൾ പരിശോധക്കുകയാണെങ്കിൽ, ഒരിക്കൽ കൂടി മാരുതി സുസുക്കി എർട്ടിഗ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ മാസം മാരുതി സുസുക്കി എർട്ടിഗ ആകെ 16,604 യൂണിറ്റുകൾ വിറ്റഴിച്ചു. ആറ് ശതമാനമായിരുന്നു വാർഷിക വളർച്ച. കൃത്യം ഒരു വർഷം മുമ്പ് അതായത് 2024 ജൂലൈയിൽ ഇത് 15,701 യൂണിറ്റുകൾ ആയിരുന്നു ഇത്. ഇന്ത്യൻ വിപണിയിൽ, മാരുതി എർട്ടിഗയുടെ എക്സ്-ഷോറൂം വില 9.12 ലക്ഷം മുതൽ 13.41 ലക്ഷം രൂപ വരെയാണ്. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് 7 സീറ്റർ കാറുകളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി പറയാം.

ഈ വിൽപ്പന പട്ടികയിൽ മഹീന്ദ്ര സ്കോർപിയോ രണ്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ മഹീന്ദ്ര സ്കോർപിയോ ആകെ 13,747 യൂണിറ്റ് കാറുകൾ വിറ്റു. അങ്ങനെ 12 ശതമാനം വാർഷിക വളർച്ച ലഭിച്ചു. ടൊയോട്ട ഇന്നോവ ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ടൊയോട്ട ഇന്നോവയുടെ ആകെ 9,119 യൂണിറ്റ് കാറുകൾ വിറ്റു. വിൽപ്പനയിൽ എട്ട് ശതമാനം വാർഷിക ഇടിവ് സംഭവിച്ചു. കിയ കാരെൻസ് ഈ വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്താണ്. ഈ കാലയളവിൽ കിയ കാരെൻസ് ആകെ 7,602 യൂണിറ്റ് കാറുകൾ വിറ്റുുകൊണ്ട് 34 ശതമാനം വാർഷിക വളർച്ച നേടി.

മഹീന്ദ്ര ബൊലേറോയാണ് ഈ വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. ഈ കാലയളവിൽ മഹീന്ദ്ര ബൊലേറോ മൊത്തം 7,513 യൂണിറ്റ് കാറുകൾ വിറ്റഴിച്ച് എട്ട് ശതമാനം വാർഷിക വളർച്ച സ്വന്തമാക്കി. ഇതിനുപുറമെ, മഹീന്ദ്ര XUV 700 ഈ വിൽപ്പന പട്ടികയിൽ ആറാം സ്ഥാനത്താണ്. ഈ കാലയളവിൽ XUV 700 മൊത്തം 7,054 യൂണിറ്റ് കാറുകൾ വിറ്റു. ഒമ്പത് ശതമാനമാണ് വാർഷിക ഇടിവ്. ഈ വിൽപ്പന പട്ടികയിൽ ടൊയോട്ട ഫോർച്യൂണർ ഏഴാം സ്ഥാനത്തായിരുന്നു. ഇക്കാലയളവിൽ ടൊയോട്ട ഫോർച്യൂണർ ആകെ 3,233 യൂണിറ്റുകൾ വിറ്റു. 36 ശതമാനമാണ് വാർഷിക വളർച്ച.

ഈ വിൽപ്പന പട്ടികയിൽ മാരുതി സുസുക്കി XL6 എട്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ മാരുതി XL6 ആകെ 2,146 യൂണിറ്റുകൾ വിറ്റു. 27 ശതമാനം വാർഷിക ഇടിവ്. ഈ വിൽപ്പന പട്ടികയിൽ റെനോ ട്രൈബർ ഒമ്പതാം സ്ഥാനത്താണ്. ഈ കാലയളവിൽ റെനോ ട്രൈബർ ആകെ 1,987 യൂണിറ്റ് കാറുകൾ വിറ്റു, വാർഷിക 36 ശതമാനം വർധനവ്. ഈ വിൽപ്പന പട്ടികയിൽ ടാറ്റ സഫാരി പത്താം സ്ഥാനം നേടി. ഈ കാലയളവിൽ ടാറ്റ സഫാരി ആകെ 1,242 യൂണിറ്റ് കാറുകൾ വിറ്റു. 41 ശതമാനമാണ് വാർഷിക ഇടിവ്.