വർഷാവസാനം അടുത്തിരിക്കുകയാണ്. ഇനിയും ചില പുതിയ വാഹനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് എത്താൻ തയ്യാറെടുക്കുന്നുണ്ട്. അവയിൽ മിക്കതും എസ്‌യുവികളാണ് എന്നതിൽ അതിശയിക്കാനില്ല.

നിലവിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ വാഹന മോഡലുകളാണ് എസ്‌യുവികള്‍. ഇക്കാരണത്താൽ, മിക്ക വാഹന നിർമ്മാതാക്കളും തങ്ങളുടെ ലൈനപ്പിൽ കൂടുതൽ എസ്‌യുവികൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വർഷാവസാനം അടുത്തിരിക്കുകയാണ്. ഇനിയും ചില പുതിയ വാഹനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് എത്താൻ തയ്യാറെടുക്കുന്നുണ്ട്. അവയിൽ മിക്കതും എസ്‌യുവികളാണ് എന്നതിൽ അതിശയിക്കാനില്ല. ഇതാ ഈ മാസം പുറത്തിറങ്ങുന്ന ആറ് എസ്‌യുവികൾ. 

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സിഎൻജി
ഗ്ലാൻസയും അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സിഎൻജി പതിപ്പും നവംബറിൽ പുറത്തിറക്കുമെന്ന് ടൊയോട്ട പ്രഖ്യാപിച്ചു. ഗ്ലാൻസ സിഎൻജിയുടെ വില അവർ പ്രഖ്യാപിച്ചു. എന്നാൽ അർബൻ ക്രൂയിസർ ഹൈറൈഡർ സിഎൻജിയുടെ വില അവർ വെളിപ്പെടുത്തിയില്ല. ടൊയോട്ട ഹൈറൈഡറിന്റെ സിഎൻജി പവർട്രെയിൻ അടുത്ത മാസം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതിയുടെ 1.5 ലിറ്റർ കെ-സീരീസ് എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ഇത് അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിക്കും. 26.10 കി.മീ/കിലോ ഇന്ധനക്ഷമത ആണ് ടൊയോട്ട അവകാശപ്പെടുന്നത്. 

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സിഎൻജി
അർബൻ ക്രൂയിസർ ഹൈറൈഡറിനായി ടൊയോട്ട ഒരു സിഎൻജി പവർട്രെയിൻ വാഗ്ദാനം ചെയ്യും. രണ്ടും അടിസ്ഥാനപരമായി ഒരേ വാഹനങ്ങളാണെന്നത് കണക്കിലെടുക്കുമ്പോൾ അതുകൊണ്ടു തന്നെ മാരുതി സുസുക്കിയും അവരുടെ ഗ്രാൻഡ് വിറ്റാര എസ്‌യുവിക്ക് ഒരു സിഎൻജി പവർട്രെയിൻ വാഗ്‍ദാനം ചെയ്യും. ഏറ്റവും കൂടുതൽ സിഎൻജി വാഹനങ്ങൾ ഉള്ളതിനാൽ മാരുതി സുസുക്കിയാണ് നിലവിൽ ഇന്ത്യയിലെ സിഎൻജി വിഭാഗത്തിൽ മുന്നിൽ. 1.5 ലിറ്റർ എഞ്ചിനും അഞ്ച് സ്പീഡ് ഗിയർബോക്സും ഇതിലുണ്ടാകും. 26 കി.മീ/കിലോ ആയിരിക്കും ഇന്ധനക്ഷമത. 

ബിഎംഡബ്ല്യു എക്സ്എം
ജര്‍മ്മൻ വാഹന നിർമ്മാതാവിന്റെ എം ഡിവിഷനിൽ നിന്നുള്ള രണ്ടാമത്തെ ബെസ്പോക്ക് മോഡലാണ് ബിഎംഡബ്ല്യു എക്സ്എം. ഇത് ഡിസംബർ 10 ന് ലോഞ്ച് ചെയ്യും, കൂടാതെ 4.4 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിൻ വാഗ്ദാനം ചെയ്യും. പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുന്ന ആദ്യത്തെ M മോഡലാണ് XM. ശുദ്ധമായ ഇവി മോഡിൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ എസ്‌യുവിക്ക് കഴിയും.

ബിഎംഡബ്ല്യു X7
ബിഎംഡബ്ല്യു X7-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ചു, ഇപ്പോൾ അവർ അത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. X7-നൊപ്പം ഡിസംബർ 10-നും ഇത് ലോഞ്ച് ചെയ്യും. X7 ന്റെ മുൻഭാഗം ബിഎംഡബ്ല്യു വളരെയധികം പരിഷ്‌ക്കരിച്ചിരിക്കുന്നു, കൂടാതെ ഇന്റീരിയർ പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

മെഴ്‍സിഡസ് ബെൻസ് GLB
ഡിസംബർ രണ്ടിന് മെഴ്‌സിഡസ് ബെൻസ് ജിഎൽബി ലോഞ്ച് ചെയ്യും. ഇത് മെക്സിക്കോയിൽ നിന്ന് ഒരു CBU അല്ലെങ്കിൽ പൂർണ്ണമായി നിർമ്മിച്ച യൂണിറ്റായി വരും. ഇന്ത്യൻ വിപണിയിൽ മെഴ്‌സിഡസ് ബെൻസിന്റെ രണ്ടാമത്തെ ഏഴ് സീറ്റർ എസ്‌യുവിയാണ് GLB. 190 എച്ച്പി കരുത്തുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനോ 163 എച്ച്പി കരുത്തുള്ള 1.3 ലിറ്റർ ടർബോ പെട്രോളോ ആയിരിക്കും ജിഎൽബിക്ക് കരുത്ത് പകരുക.

മെഴ്‍സിഡസ് ബെൻസ് EQB
ഇലക്ട്രിക്ക് വാഹനങ്ങളുടെ കാര്യത്തിൽ മെഴ്‌സിഡസ് ബെൻസ് നിലവിൽ മുൻനിര ആഡംബര നിർമ്മാതാക്കളിൽ ഒന്നാണ്. അവർക്ക് ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ EQS ഉം EQC ഉം ഉണ്ട്, ഇപ്പോൾ അവർ EQB ലോഞ്ച് ചെയ്യും. EQB അതിന്റെ ആർക്കിടെക്ചർ പങ്കിടുന്ന GLB-യ്‌ക്കൊപ്പം ഡിസംബർ രണ്ടിന് പുതിയ ഇവിയും ലോഞ്ച് ചെയ്യും.