ഉടൻ പുറത്തിറക്കാനിരിക്കുന്ന പുതിയ ടൊയോട്ട കാറുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ മൂന്ന് പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ടൊയോട്ട ഹൈറൈഡർ സിഎൻജിയും ഇന്നോവ ഹൈക്രോസും വരും ആഴ്‌ചകളിൽ വിൽപ്പനയ്‌ക്കെത്തും. അതേസമയം അപ്‌ഡേറ്റ് ചെയ്‌ത ഇന്നോവ ക്രിസ്റ്റ 2023-ന്റെ തുടക്കത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉടൻ പുറത്തിറക്കാനിരിക്കുന്ന പുതിയ ടൊയോട്ട കാറുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.

ടൊയോട്ട ഇന്നോവ ഹൈക്രോസ് മോഡൽ ലൈനപ്പ് അഞ്ച് ട്രിമ്മുകളിൽ വാഗ്ദാനം ചെയ്യും. G, GX, VX, ZX, ZX (O) എന്നിയാണ് ട്രിമ്മുകള്‍. ഇതിന്റെ വില 2023 ഓട്ടോ എക്‌സ്‌പോയിൽ വെളിപ്പെടുത്തും. 22 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. എംപിവിയുടെ പവർട്രെയിൻ സജ്ജീകരണത്തിൽ 2.0L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും (172bhp/205Nm) 2.0L പെട്രോൾ ശക്തമായ ഹൈബ്രിഡും (ഇ-ഡ്രൈവ് ട്രാൻസ്മിഷനോടുകൂടിയ 186bhp) ഉൾപ്പെടുന്നു. ഇതിന്റെ ശക്തമായ ഹൈബ്രിഡ് പതിപ്പ് 21.1kmpl മൈലേജ് വാഗ്ദാനം ചെയ്യുന്നു. പുതിയ ടൊയോട്ട എംപിവിക്ക് 9.5 സെക്കൻഡിൽ പൂജ്യം മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനാകും. കാർ നിർമ്മാതാവ് അതിന്റെ പുതിയ ഹൈബ്രിഡ് എം‌പി‌വിയിൽ ധാരാളം നൂതന സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിരിക്കുന്നു. 

വരുന്നൂ പുതിയ ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡർ എസ്‌യുവി

ടോക്കൺ തുകയായ 25,000 രൂപ നൽകി ടൊയോട്ട ഹൈറൈഡർ സിഎൻജി എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാരുതിയിൽ നിന്നുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും ഒരു സിഎൻജി കിറ്റും ഈ മോഡൽ നൽകും. ഇതേ എഞ്ചിൻ എർട്ടിഗ, XL6 CNG പതിപ്പുകളിലും ഡ്യൂട്ടി ചെയ്യുന്നു. സിഎൻജി മോഡിൽ മോട്ടോർ 88 ബിഎച്ച്പി പവറും 121.5 എൻഎം ടോർക്കും നൽകും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച്, ഇത് 26.10km/kg ഇന്ധനക്ഷമത നൽകും. മിഡ്-സ്പെക്ക് എസ്, ജി വകഭേദങ്ങളിൽ ഹൈറൈഡർ സിഎൻജി ലഭ്യമാകും. 

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്നോവ ക്രിസ്റ്റ എംപിവി അടുത്ത വർഷം കമ്പനി അപ്‌ഡേറ്റ് ചെയ്യും. പുതിയ 2023 ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുമായി ജോടിയാക്കിയ 2.7L, 4-സിലിണ്ടർ പെട്രോൾ എഞ്ചിനിനൊപ്പം നൽകിയേക്കാം. സിഎൻജി മോഡൽ ഫ്‌ളീറ്റ് മാർക്കറ്റിനെയും സ്വകാര്യ വാങ്ങുന്നവരെയും ലക്ഷ്യമിട്ടായിരിക്കും എത്തുക. എം‌പി‌വിയുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് അൽപ്പം മെച്ചപ്പെടുത്തിയ ഡിസൈനിലും ഇന്റീരിയറിലും വരാൻ സാധ്യതയുണ്ട്. 148 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.4L ഡീസൽ എഞ്ചിനിൽ നിന്ന് ഇത് പവർ ലഭിക്കും. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്.