Asianet News MalayalamAsianet News Malayalam

ഒരു പിസ വാങ്ങുന്നത്ര എളുപ്പം ഇനി വണ്ടിയും വാങ്ങാം, ഇത് 'മഹീന്ദ്ര'ജാലം!

വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ വണ്ടി വാങ്ങാന്‍ സൗകര്യമൊരുക്കി രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 

Mahindra and Mahindra launches Own Online platform for purchasing vehicles
Author
Mumbai, First Published May 9, 2020, 10:09 AM IST

വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ വണ്ടി വാങ്ങാന്‍ സൗകര്യമൊരുക്കി രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കൊറോണകാലത്ത് വീടിനു പുറത്തിറങ്ങാതെ തന്നെ വാഹനം വീട്ടിലെത്തിക്കാനുള്ള സാങ്കേതികതയാണ് ഇന്ത്യയിലെ മുന്‍നിര വാഹനക്കമ്പനി അവതരിപ്പിക്കുന്നത്. ഒരു പിസ ഡെലിവറി ലഭിക്കുന്നതിലും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു മഹീന്ദ്ര വാഹനം സ്വന്തമാക്കാനാണ് ഉപയോക്താക്കള്‍ക്ക് ഇതു വഴിയൊരുക്കുന്നതെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈല്‍ ഡിവിഷന്‍ സിഇഒ വീജേ നക്ര പറഞ്ഞു.

വാഹനങ്ങള്‍ വാങ്ങുന്നതിന് മഹീന്ദ്ര ലിമിറ്റഡ് സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനമായ ഓണ്‍ഓണ്‍ലൈന്‍ എന്ന പദ്ധതി അവതരിപ്പിച്ചു കഴിഞ്ഞു. വീട്ടിലിരുന്നു കൊണ്ട് ലളിതമായ നാലു ഘട്ടങ്ങളിലായി വാഹനങ്ങളുടെ വായ്പ, ഇന്‍ഷുറന്‍സ്, എക്‌സ്‌ചേഞ്ച്, അസസ്സറികള്‍ എന്നിവ പൂര്‍ത്തിയാക്കി മഹീന്ദ്ര വാഹനം സ്വന്തമാക്കാനാണ് ഇതു സഹായിക്കുന്നത്.

മഹീന്ദ്രയുടെ വിപുലമായ എസ്‌യുവി പരിശോധിച്ച് ആവശ്യാനുസരണം പേഴ്‌സണലൈസ് ചെയ്യുക, പഴയ കാറിന്റെ എക്‌സ്‌ചേഞ്ചു വില നേടുക, വായ്പയും ഇന്‍ഷുറന്‍സും തെരഞ്ഞെടുക്കുക, പണമടച്ച് വീട്ടുപടിക്കല്‍ ഡെലിവറി ലഭിക്കുക തുടങ്ങിയവയാണ് നാലു ഘട്ടങ്ങള്‍.

Follow Us:
Download App:
  • android
  • ios