ടൊയോട്ട ഇന്നോവയ്ക്ക് ശക്തനായ എതിരാളിയെന്ന പേരോടെ രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്.  തുടക്കത്തില്‍ മികച്ച പ്രകടം കാഴ്‍ച വച്ചെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി മരാസോയ്ക്ക് കഷ്‍ടകാലമാണ്. 

ഹീന്ദ്രയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള കാറുകളിൽ മരാസോ എംപിവിയാണ് മുന്നിൽ. കഴിഞ്ഞ കുറേ മാസങ്ങളായി ഇതിന് ഉപഭോക്താക്കളെ ലഭിക്കുന്നില്ല. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ അതിന്റെ വിൽപ്പന വളരെ കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറിൽ 144 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. ഓഗസ്റ്റിൽ ഇത് 47 യൂണിറ്റും ജൂലൈയിൽ 81 യൂണിറ്റും ജൂണിൽ 79 യൂണിറ്റും മേയിൽ 33 യൂണിറ്റും ആയിരുന്നു.

ടൊയോട്ട ഇന്നോവയ്ക്ക് ശക്തനായ എതിരാളിയെന്ന പേരോടെ രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ മികച്ച പ്രകടം കാഴ്‍ച വച്ചെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി മരാസോയ്ക്ക് കഷ്‍ടകാലമാണ്. കമ്പനിയുടെ മൊത്തം വിപണി വിഹിതത്തിന്റെ ഒരു ശതമാനം പോലും മറാസോയുടെ കൈവശമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ആളുകൾ ഈ കാർ വാങ്ങുന്നത് ഏറെക്കുറെ നിർത്തിയതായി മനസ്സിലാക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ വിൽപ്പന വർധിപ്പിക്കാൻ വമ്പൻ ഡിസ്‌കൗണ്ട് ഓഫറുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അതായത് നവംബറിൽ മരാസോ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 73,300 രൂപയുടെ ആനുകൂല്യം ലഭിക്കും. നവംബറിൽ ലഭിച്ച ഓഫറുകളിൽ നിന്ന് അതിന്റെ വിൽപ്പനയ്ക്ക് ഉത്തേജനം ലഭിക്കും എന്നാണ് മഹീന്ദ്ര കരുതുന്നത്. ഈ മാസം 58,300 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ ജീനിയസ് ആക്‌സസറി ഓഫറും കമ്പനി വാഗ്‍ദാനം ചെയ്യുന്നു. 

"ഇവനെൻ പ്രിയങ്കരൻ" വീട്ടുമുറ്റത്തിരുന്ന് തന്‍റെ ഇന്നോവയുടെ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗഡ്‍കരി! കയ്യടിച്ച് ജനം!

ഈ മഹീന്ദ്ര എംപിവിക്ക് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കും, ഇത് 121 കുതിരശക്തിയും 300 ന്യൂട്ടൺ മീറ്റർ ടോർക്കും സൃഷ്‍ടിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് ഇതിനുള്ളത്. ഈ കാറിന്റെ എല്ലാ വേരിയന്റുകളിലും എയർബാഗ്, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഉണ്ടായിരിക്കും.

മറാസോയുടെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റികൾക്കൊപ്പം), റിമോട്ട് കീലെസ് എൻട്രി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 17 ഇഞ്ച് അലോയി വീലുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്.

അതേസമയം മേല്‍പ്പറഞ്ഞ ഓഫറുകള്‍ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളെയും ഡീലര്‍ഷിപ്പുകളെയും വാഹന സ്റ്റോക്കിനെയും നിറത്തെയുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ തൊട്ടടുത്ത ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

youtubevideo