അടിസ്ഥാന എസ് പതിപ്പിന് 11.99 ലക്ഷം രൂപയ്ക്കും എസ് 11 വേരിയന്റിന് 15.49 ലക്ഷം രൂപയ്ക്കും ആണ് വാഹനം അവതരിപ്പിച്ചത്
മഹീന്ദ്ര ഒടുവിൽ ഏറെ കാത്തിരുന്ന സ്കോർപിയോ ക്ലാസിക്കിനെ അവതരിപ്പിച്ചു. പഴയ സ്കോർപിയോയുടെ പുതുക്കിയ പതിപ്പാണ് സ്കോർപിയോ ക്ലാസിക്. അടിസ്ഥാന എസ് പതിപ്പിന് 11.99 ലക്ഷം രൂപയ്ക്കും എസ് 11 വേരിയന്റിന് 15.49 ലക്ഷം രൂപയ്ക്കും ആണ് വാഹനം അവതരിപ്പിച്ചത്. പുതിയ സ്കോർപിയോ N-നൊപ്പം വിൽക്കും. ഇപ്പോഴും ഗ്രാമീണ വിപണിയിലും ചെറിയ പട്ടണങ്ങളിലും പഴയ സ്‍കോര്‍പ്പിയോയ്ക്ക് ശക്തമായ ഡിമാൻഡുണ്ട് എന്നതാണ് ഇത് വിപണിയില്‍ നിന്നും പിന്‍വലിക്കാത്തിന് കാരണം. എന്നാൽ കൂടുതൽ പ്രീമിയമായ സ്കോർപ്പിയോ എൻ ആധുനിക ഉപഭോക്താക്കളെ തൃപ്‍തിപ്പെടുത്തും.
മഹീന്ദ്ര സ്‌കോർപ്പിയോ ക്ലാസിക്; എന്തൊക്കെയാണ് പുതിയത്?
ഏഴ്, ഒമ്പത് സീറ്റ് ഓപ്ഷനുകളിലാണ് സ്കോർപിയോ ക്ലാസിക് വാഗ്‍ദാനം ചെയ്യുന്നത്. റെഡ് റേജ്, നാപ്പോളി ബാക്ക്, ഡിസാറ്റ് സിൽവർ, പേൾ വൈറ്റ്, പുതുതായി അവതരിപ്പിച്ച ഗാലക്സി ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ സ്കോർപിയോ ക്ലാസിക് ലഭ്യമാകും. 132 എച്ച്‌പി പവറും 300 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പുതിയ ജെന്‍ 2.2 ലിറ്റർ എംഹാക്ക് എഞ്ചിനാണ് സ്കോർപിയോ ക്ലാസിക്കിന്‍റെ ഹൃദയം. ഇത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കുകയും പിൻ ചക്രങ്ങളിലേക്ക് പവർ അയയ്ക്കുകയും ചെയ്യുന്നു.
എഞ്ചിൻ 55 കിലോ ഭാരം കുറഞ്ഞതും മുൻ മോഡലിനെക്കാൾ 14 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുമാണ്. കുറഞ്ഞ ബോഡി റോളിനായി മഹീന്ദ്ര സസ്പെൻഷനിൽ മാറ്റം വരുത്തുകയും മികച്ച നിയന്ത്രണത്തിനായി സ്റ്റിയറിംഗ് ഇൻപുട്ട് മെച്ചപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട് എന്നും മഹീന്ദ്ര പറയുന്നു.
മഹീന്ദ്ര സ്കോർപ്പിയോ എൻ; വേരിയന്റുകളും ഫീച്ചറുകളും - അറിയേണ്ടതെല്ലാം
അതേസമയം സ്കോർപിയോ ക്ലാസിക്കിൽ പുതുമ നിലനിർത്താൻ മഹീന്ദ്ര ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ ഏറെക്കുറെ സമാനമാണ്. എന്നാൽ ഫോഗ് ലാമ്പുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന എളഇഡി ഡിആര്‍എല്ലുകള്‍ ചേർത്തിട്ടുണ്ട്. മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക് ലോഗോ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ ആറ് സ്ലാറ്റ് ഗ്രില്ലും ഇതിന് ലഭിക്കുന്നു. എസ് 11 വേരിയന്റിൽ 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളും എസ് വേരിയന്റിൽ സ്റ്റീൽ വീലുകളുമുണ്ട്. എൽഇഡി ടെയിൽലാമ്പുകൾക്ക് ഇപ്പോൾ ചുവപ്പ് നിറമാണ് എന്ന ഒരേയൊരു മാറ്റം കൊണ്ട് പിൻഭാഗവും ഏറെക്കുറെ സമാനമാണ്.
സ്‌കോർപിയോ ക്ലാസിക്കിന്റെ ഇന്റീരിയറുകളും ഭംഗിയാക്കി, അത് ഇപ്പോൾ കറുപ്പും ബീജ് തീമുമായി വരുന്നു. ഇതിന് സെന്റർ കൺസോളിൽ പുതിയ വുഡൻ ഇൻസെർട്ടുകളും ചില പിയാനോ ബ്ലാക്ക് ഘടകങ്ങളും ലഭിക്കുന്നു. സ്റ്റിയറിംഗ് വീലിൽ മഹീന്ദ്രയുടെ പുതിയ ലോഗോയും ഗിയർ ലിവറും XUV700 പോലുള്ള പുതിയ മഹീന്ദ്ര എസ്‌യുവികളിൽ നിന്ന് കടമെടുത്തതാണ്. സ്മാർട്ട്‌ഫോൺ മിററിംഗ് സഹിതം വരുന്ന പുതിയതും വലുതുമായ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിന് ലഭിക്കുന്നു. ഇതുകൂടാതെ, സ്കോർപിയോ ക്ലാസിക്കിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
'യൂത്തന്‍' വന്നാലും 'മൂത്തോന്‍' പിന്മാറില്ല, വരുന്നൂ മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്!
