Asianet News MalayalamAsianet News Malayalam

ഥാറിന്‍റെ പുതിയ ടീസറുമായി മഹീന്ദ്ര

പുതുതലമുറ ഥാറിന്‍റെ ഒരു പുതിയ ടീസർ വീഡിയോ പുറത്തിറക്കി മഹീന്ദ്ര

Mahindra Thar 2020 New Teaser
Author
Mumbai, First Published Sep 29, 2020, 3:26 PM IST

പുതുതലമുറ ഥാറിന്‍റെ ഒരു പുതിയ ടീസർ വീഡിയോ പുറത്തിറക്കി മഹീന്ദ്ര. വിഡിയോയിൽ ഥാർ സോഫ്റ്റ് ടോപ്പും ഹാർഡ് ടോപ്പ് വേരിയന്റുകളും വായുവിലൂടെ പൊങ്ങി പറക്കുന്നത് കാണാം. എക്‌സ്‌ക്ലൂസീവായ ഡ്രൈവർ, പാസഞ്ചർ കംഫർട്ട് സുരക്ഷാ സവിശേഷതകളും രണ്ടാം തലമുറ മോഡൽ വളരെ ഉൾക്കൊള്ളുന്നു. AX, LX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ വിൽപ്പനയ്ക്ക് എത്തുന്ന ഇവ യഥാക്രമം അഡ്വഞ്ചർ, ലൈഫ്സ്റ്റൈൽ സീരീസാണ്. വാഹനത്തിന്‍റെ ബുക്കിംഗ് ഒക്ടോബര്‍ 2ന് തുടങ്ങും. 

നാപ്പോളി ബ്ലാക്ക്, അക്വാമറൈൻ, റെഡ് റേജ്, മിസ്റ്റിക് കോപ്പർ, ഗാലക്സി ഗ്രേ, റോക്കി ബീജ് എന്നിവയുൾപ്പടെ ആറ് കളർ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാർ വാഗ്ദാനം ചെയ്യുന്നത്. ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നിവയുടെ ഒന്നിലധികം റൂഫ് ഓപ്ഷനുകളും കൺവേർട്ടിബിൾ ടോപ്പിന്റെ ആദ്യ ഓഫറും ലഭിക്കുന്നു. പുതുതലമുറ മഹീന്ദ്ര ഥാറിന്റെ ആദ്യ യൂണിറ്റ് നിലവിൽ കൊവിഡ് പ്രതിരോധ ഫണ്ടിനായി ലേലത്തിന് വച്ചിരിക്കുകയാണ്. ലേലം ഇന്നവസാനിക്കും. 

ഓഗസ്റ്റ് 15-നാണ് മഹീന്ദ്രയുടെ രണ്ടാം തലമുറ ഥാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകളും ഥാറിലുണ്ട്.

നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മറ്റൊരു സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർ‌മാക്-ഓറിയന്റഡ് വേരിയന്റാണ്. പുതിയ ഥാറിന്‍റെ വില ഒക്ടോബർ രണ്ടിന് പ്രഖ്യാപിക്കും.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം. 

Follow Us:
Download App:
  • android
  • ios