Asianet News MalayalamAsianet News Malayalam

ഇന്നോവയ്ക്ക് പണികൊടുക്കാന്‍ വന്നവന്‍ ഭയന്നോടുന്നോ? മഹീന്ദ്ര പറയുന്നത് ഇങ്ങനെ!

ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും മറുപടിയായി എത്തിയിരിക്കുകയാണ് മഹീന്ദ്ര കമ്പനി.

Mahindra will not pull the plug on Marazzo
Author
Mumbai, First Published Aug 7, 2022, 8:46 AM IST

ടൊയോട്ട ഇന്നോവയ്ക്ക് ശക്തനായ എതിരാളിയെന്ന പേരോടെ രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് നാല് വര്‍ഷം മുമ്പാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്.  തുടക്കത്തില്‍ മികച്ച പ്രകടം കാഴ്‍ച വച്ചെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി മരാസോയ്ക്ക് കഷ്‍ടകാലമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ മരാസോയെ വിപണിയില്‍ നിന്നും പിൻവലിക്കുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. 

എന്നാല്‍ മരാസോ നിർത്തലാക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് പലതവണ മഹീന്ദ്ര മറുപടി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും മറുപടിയായി എത്തിയിരിക്കുകയാണ് മഹീന്ദ്ര കമ്പനി. മഹീന്ദ്ര ഗ്രൂപ്പ് ഓട്ടോ, ഫാം സെക്‌ടേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് മൊബൈലിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. എംപിവിയുടെ ഉൽപ്പാദനം മന്ദഗതിയിലാക്കുക മാത്രമാണ് ചെയ്‍തതെന്നും അത് നിർത്തലാക്കിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാലത്ത്, മഹീന്ദ്രയുടെ ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് പുതിയ ലോഞ്ചുകളായ ഥാര്‍, XUV700, പുതിയ സ്കോർപിയോ-N എന്നിവയ്ക്ക് ഒരു നീണ്ട കാത്തിരിപ്പ് കാലയളവുണ്ട്. ചിലപ്പോൾ 20 മാസത്തിലധികം നീണ്ടുനിൽക്കും. ഈ സാഹചര്യത്തിൽ, ഡിമാൻഡ് നികത്താൻ മഹീന്ദ്രയ്ക്ക് മറ്റ് വാഹനങ്ങളുടെ ഉത്പാദനം മന്ദഗതിയിലാക്കേണ്ടി വന്നു അതിലൊന്നാണ് മറാസോയും എന്നാണ് കമ്പനി പറയുന്നത്. 

"എല്ലാത്തിനും കാരണം ചൈന.." തുറന്നടിച്ച് മഹീന്ദ്ര മുതലാളി, അവരുടെ നഷ്‍ടം ഇന്ത്യ നേട്ടമാക്കാനും ആഹ്വാനം!

2018-ൽ ലോഞ്ച് ചെയ്ത മഹീന്ദ്ര മറാസോയുടെ വികസനത്തിനായി ഏകദേശം 200 മില്യൺ ഡോളർ (1578 കോടി രൂപ) നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ട്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സിന്റെ സഹായത്തോടെ 121 bhp കരുത്തും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനിലാണ് മറാസോ ലഭ്യമാകുന്നത്. തുടക്കത്തില്‍ 9.9 ലക്ഷം രൂപയ്ക്കാണ് മരാസോ ഇന്ത്യയിൽ അവതരിപ്പിച്ചത്. നിലവിൽ 13.17 ലക്ഷം മുതൽ 15.43 ലക്ഷം വരെയാണ് മരാസോയുടെ എക്‌സ്‌ഷോറൂം വില. മഹീന്ദ്ര മറാസോ ആറ് വേരിയന്റുകളിൽ ലഭ്യമാണ്. ഏഴ് അല്ലെങ്കിൽ എട്ട് സീറ്റ് കോൺഫിഗറേഷനുകൾ തിരഞ്ഞെടുക്കാം.

എംപിവി ശ്രേണിയില്‍ ടൊയോട്ട ഇന്നോവക്കും മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കുമുള്ള മഹീന്ദ്രയുടെ മറുപടിയായിരുന്നു മരാസോ.  രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018 സെപ്‍തബര്‍ 3നാണ് മഹീന്ദ്ര മരാസോയെ അവതരിപ്പിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടക്കത്തില്‍ത്തന്നെ ശ്രദ്ധ നേടിയ മോഡലായിരുന്നു  മഹീന്ദ്ര മരാസോ.'സ്രാവ്‌' എന്ന് അര്‍ഥം വരുന്ന സ്‍പാനിഷ് വാക്കായ 'Marazzo'യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും.  മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മരാസോ. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും. നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന വാഹനം കൂടിയാണ് മരാസോ. 

 'യൂത്തന്‍' വന്നാലും 'മൂത്തോന്‍' പിന്മാറില്ല, വരുന്നൂ മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്!

ആദ്യം ഡീസല്‍ എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തിയിരുന്നത്. പിന്നീട് ബിഎസ്6ലേക്ക് നവീകരിച്ച ഡീസല്‍ പതിപ്പിനെ കമ്പനി പുറത്തിറക്കി. M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്.  

ഹോണ്ട മൊബിലിയോ , ടൊയോട്ട ഇന്നോവ, റെനോ ലോഡ്ജി എന്നിവയും മറ്റുള്ളവയും ഉൾപ്പെടുന്ന ഒരു സെഗ്‌മെന്റിലാണ് മറാസോ പുറത്തിറക്കിയത് . എന്നിരുന്നാലും, പതുക്കെ, മൊബിലിയോയും ലോഡ്ജിയും ഇന്ത്യയിൽ നിർത്തലാക്കി, പക്ഷേ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ചുരുക്കം എംപിവികളിൽ ഒന്നായി മരാസോ മുന്നേറി. എന്നാല്‍ കമ്പനി പ്രതീക്ഷിച്ച ഉപഭോക്തൃ പ്രതികരണം ലഭിച്ചില്ല. കണക്കുകൾ പ്രകാരം, ഈ വർഷം വെറും 1,000 യൂണിറ്റുകൾ മാത്രമാണ് മരാസോ എംപിവിയുടെ വിൽപ്പന. 

ഡിമാൻഡിലുള്ള മോഡലുകളെ അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര ഉത്പാദനത്തിന് മുൻഗണന നൽകുന്നത് എന്നാണ് ഇപ്പോള്‍ കമ്പനി പറയുന്നത്.  അടുത്ത കാലത്ത് XUV700 ഉം പുതിയ സ്കോർപിയോ-N ഉം ജനപ്രിയമായി. കൂടാതെ, വിതരണ ശൃംഖലയിലെ പരിമിതികളും ചിപ്പ് പ്രതിസന്ധിയും മഹീന്ദ്രയെ ഉൽപ്പാദനത്തിലും വിതരണത്തിലും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കമ്പനിയുടെ ഭാവി ഇലക്ട്രിക് വാഹന പ്ലാനുകൾ ഓഗസ്റ്റ് 15 ന് അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്.ഒപ്പം കമ്പനി ഉടൻ തന്നെ ഓൾ-ഇലക്ട്രിക് XUV400ഉം ഇന്ത്യയിൽ അവതരിപ്പിക്കും.

മഹീന്ദ്ര സ്കോർപ്പിയോ എൻ; വേരിയന്റുകളും ഫീച്ചറുകളും - അറിയേണ്ടതെല്ലാം

Follow Us:
Download App:
  • android
  • ios