സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. 

കരാറിലായ ഒരു കാര്‍ നന്നാക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കാറിനും ചുമരിനും ഇടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. 

എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ലാത്ത അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ദീപക് പ്രഭു എന്ന ആളാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്‍തത്. ഒരു ഓട്ടോമാറ്റിക് വാഹനം തകരാറിലായാൽ ഒരിക്കലും വാഹനത്തിന് മുന്നിൽ നിൽക്കരുത് എന്ന അടിക്കുറിപ്പോടെ ആണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. "ദയവായി നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മുന്നറിയിപ്പ് നൽകുക. ഈ സന്ദേശം ഒരു ഉദാഹരണമായി പങ്കിടുക.." എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒറ്റയടിക്ക് കത്തിയമര്‍ന്നത് എട്ട് ജീവനുകള്‍, നെഞ്ചിനുള്ളില്‍ തീയുമായി ഈ സ്‍കൂട്ടര്‍ ഉടമകള്‍!

കാര്‍ നന്നാക്കാന്‍ ശ്രമിക്കുന്ന ആള്‍ ഒരു പൊഫഷണല്‍ മെക്കാനിക്കാണോ അല്ലയോ എന്നു വ്യക്തമല്ല. കാറിന്റെ ബോണറ്റ് അകത്ത് നിന്ന് തുറക്കുന്ന ചെറുപ്പക്കാരൻ പിന്നീട് തിരികെ പോയി കാറിന്റെ മെക്കാനിക്കൽ ഭാഗങ്ങൾ പരിശോധിക്കുന്നത് ഈ വീഡിയോയില്‍ കാണാം. ബോണറ്റ് തുറന്ന് അയാള്‍ കാറിന്റെ മുൻവശത്ത് ചില ജോലികള്‍ ചെയ്യുന്നതും കാണാം. ഈ സാഹചര്യത്തെ അടിസ്ഥാനമാക്കി, അയാൾ കാർ ജമ്പ്-സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചിരിക്കാം എന്നാണ് കരുതുന്നത്. അത് വാഹനം മുന്നോട്ട് നീങ്ങുന്നതിനും ബോണറ്റിനും ചുമരിലെ ഷട്ടറിനും ഇടയില്‍ മെക്കാനിക്കിനെ ഞെരിച്ചമര്‍ത്തുന്നതിനും ഇടയാക്കി. വീഡിയോയിലെ മെക്കാനിക്കിന് ഗുരുതരമായി പരിക്കേറ്റതായി തോന്നുന്നു. ആളുകള്‍ ഓടിക്കൂടുന്നതും യുവാവിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതും വീഡിയോയുടെ അവസാന ഭാഗത്ത് കാണാം. 

Scroll to load tweet…

നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ, വൈറലായ വീഡിയോ കണ്ട ശേഷം, കാറിന്റെ ട്രാൻസ്മിഷന്റെ സ്വഭാവത്തെക്കുറിച്ച് ഊഹിക്കാൻ ശ്രമിച്ചു. ഈ കാർ ഓട്ടോ മാറ്റിക്ക് ട്രാന്‍സ്‍മിഷൻ അല്ല മാനുവല്‍ ട്രാൻസ്‍മിഷനാണ് എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളിലൊരാൾ പോസ്റ്റിന് കമന്റ് ചെയ്‍തു. പലരും എംടി കാറുകൾ പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് ഇടാതെ ഫസ്റ്റ് ഗിയറിൽ ഇടുന്നുവെന്നും കാർ ഗിയറിലാണെന്ന് അദ്ദേഹം മറന്നുപോയി എന്നും കാർ ജമ്പ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ അപകടം സംഭവിച്ചതാണ് എന്നുമാണ് ഒരു വിഭാഗം പറയുന്നത്. 

എന്നാല്‍ മറ്റൊരു ഉപയോക്താവ് ഇത് ഒരു മാനുവല്‍ ട്രാന്‍സ്‍മിഷൻ കാറാണെന്ന വാദത്തെ എതിർത്തു. ഇതൊരു ക്ലച്ചില്ലാത്ത ഓട്ടോമാറ്റിക്ക് കാര്‍ ആണെന്നും മുന്നോട്ടുള്ള ഗിയറിലിട്ട് ജമ്പ് സ്റ്റാര്‍ട്ട് ചെയ്യാൻ ശ്രമിച്ചതാണ് ഈ അപകടത്തിന് കാരണമെന്നും ചിലര്‍ പറയുന്നു. 

എന്തായാലും ഞെട്ടിക്കുന്ന ഈ വീഡിയോയ്ക്ക് ഇപ്പോൾ ആയിരത്തില്‍ അധികം കാഴ്‍ചകള്‍ ലഭിച്ചു. എന്നിരുന്നാലും, ഈ അപകടം ഓര്‍മ്മിപ്പിക്കുന്നത് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുൻകരുതലുകളെക്കുറിച്ചാണ്. വീഡിയോയിലെ ആൾ ഒരു പ്രൊഫഷണൽ മെക്കാനിക്കാണോ അല്ലയോ എന്ന് ഉറപ്പില്ല. 

എങ്കിലും കേടായ ഒരു വാഹനം നന്നാക്കുക എന്നത് സാങ്കേതിക വൈദഗ്ധ്യവും ഒപ്പം ആവശ്യമായ മുൻകരുതലുകളെക്കുറിച്ചുള്ള ധാരണയും വേണ്ട ഒരു ജോലിയാണ് എന്ന് ഉറപ്പിച്ചു പറയാം. അതിൽ മികവ് പുലർത്തുന്ന അല്ലെങ്കിൽ ആവശ്യമായ അറിവോടെ പരിശീലനം ലഭിച്ച പ്രൊഫഷണലുകൾക്ക് ഈ ജോലി മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയും. 

എന്നിരുന്നാലും, ആളുകൾ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വിദഗ്ധരെ സമീപിക്കാതെ സ്വന്തമായി ചെയ്യാൻ ശ്രമിക്കുകയും അവർക്ക് പരിചിതമല്ലാത്ത ഒരു സാങ്കേതിക പ്രശ്നത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതും സത്യമാണ്. ഇത് ഞെട്ടിപ്പിക്കുന്നതുമാണ്.