Asianet News MalayalamAsianet News Malayalam

"മാറി നില്‍ക്കങ്ങോട്ട്", എതിരാളികളെ പപ്പടം പോലെ പറത്തി ബലേനോ!

മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി

Maruti Suzuki Baleno Crosses 6 Lakh Sales
Author
Mumbai, First Published Jun 3, 2019, 12:24 PM IST

Maruti Suzuki Baleno Crosses 6 Lakh Sales

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നായ മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ആറ് ലക്ഷം യുണിറ്റുകള്‍ വിറ്റഴിക്കുന്ന മോഡലെന്ന റെക്കോര്‍ഡാണ് പ്രീമിയം ഹാച്ച്ബാക്കായ  ബലേനോ സ്വന്തമാക്കിയത്. വിപണിയിലെത്തി വെറും 44 മാസങ്ങള്‍ക്കുള്ളിലാണ് ഈ മിന്നുന്ന നേട്ടം ബലേനോ സ്വന്തമാക്കിയത്. 

Maruti Suzuki Baleno Crosses 6 Lakh Sales

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്.  2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്.  

Maruti Suzuki Baleno Crosses 6 Lakh Sales

വാഹനത്തിന്‍റെ പുതിയ പതിപ്പ് 2019 ജനുവരിയിലാണ് വിപണിയിലെത്തിയത്.  നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ ബലേനോ മോഡലും അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു. രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്.

Maruti Suzuki Baleno Crosses 6 Lakh Sales

83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ ഹൃദയം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്. ഹ്യുണ്ടായ് ഐ 20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികള്‍. 

Maruti Suzuki Baleno Crosses 6 Lakh Sales

Follow Us:
Download App:
  • android
  • ios