രാജ്യത്തുടനീളമുള്ള തങ്ങളുടെ ഡീലർഷിപ്പുകളുടെ പ്രവർത്തനം പുനരാരംഭിച്ചതായും വാഹനം ബുക്ക് ചെയ്‌ത് കാത്തിരിക്കുന്ന കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കായുള്ള ഡെലിവറികൾ ആരംഭിച്ചതായും രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതക്കളായ മാരുതി സുസുക്കി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

കൊവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തങ്ങളുടെ ഷോറൂമുകളിൽ പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19 വൈറസ് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാരുതി സുസുക്കി തങ്ങളുടെ എല്ലാ ഡീലർഷിപ്പിലും പുതിയ സാനിറ്റേഷൻ നിയമം കൊണ്ടുവരുന്നത്. 

മാരുതി സുസുക്കിയുടെ എല്ലാ ഡീലർഷിപ്പുകളിലും  വളരെ വൃത്തിയോടെയും  അണുവിമുക്തവും ആയിട്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ആണ് ഈ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. 

ഒരുകൂട്ടം വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പ്രവർത്തിക്ക്‌ മാരുതി-സുസുകി ഒരുങ്ങുന്നത്. ഇതിലൂടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കും. ഉപഭോക്താവ് വാഹനം വാങ്ങുവാൻ ആയി ഷോറൂമിലേക്ക് കാലെടുത്തു വയ്ക്കുന്ന നിമിഷം മുതൽ വാഹനത്തിന്റെ ഡെലിവറി വരെയുള്ള കാര്യങ്ങൾ എല്ലാം ശാസ്ത്രീയമായി ശ്രദ്ധിച്ചാണ്  ഇത്തരമൊരു വൃത്തിയുള്ളതും അണുവിമുക്തവുമായ അന്തരീക്ഷം മാരുതി ഒരുക്കുന്നത്.

'കസ്റ്റമറുടെ തൃപ്തിയും സുരക്ഷയുമാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാജ്യത്തെ എല്ലാ മാരുതി സുസുക്കി ഡീലർഷിപ്പുകളിലും ഇത്തരം സൗകര്യമൊരുക്കിയിട്ടുണ്ട്. ഏതൊരു മാരുതി സുസുക്കി വാഹനം വാങ്ങുന്ന കസ്റ്റമറുടെയും  സുരക്ഷ ഞങ്ങൾ ഉറപ്പു തരുന്നു' എന്ന് മാരുതി സുസുക്കി മാനേജിങ് ഡയറക്ടറും സിഇഒയുമായ കെനിച്ചി ആയുകാവ  പറഞ്ഞു.