കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ കാരണം ഓണ്‍ലൈന്‍ സേവനങ്ങളിലേക്ക് കടന്നിരിക്കുകയാണ് രാജ്യത്തെ മിക്ക പല വാഹനനിര്‍മാതാക്കളും.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും ഈ സേവനം ലഭ്യമാക്കുന്നുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് മാരുതി പറയുന്നത്.

ഇതിനോടകം 5000 ബുക്കിംഗുകളാണ് ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനത്തിലൂടെ ലഭിച്ചിരിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ അറിയിച്ചു.  മാരുതിയുടെ 1900 വര്‍ക്ക്‌ഷോപ്പുകള്‍ രാജ്യത്തുടനീളമുള്ള ഗ്രീന്‍-ഓറഞ്ച് സോണുകളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഷോറൂമുകള്‍ വീണ്ടും തുറന്നതോടെ മാരുതിയുടെ മനേസര്‍ പ്ലാന്റില്‍ നിന്ന് 2300 വാഹനങ്ങളാണ് വിവിധയിടങ്ങളിലായെത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗണിന്റെ മൂന്നാംഘട്ട നല്‍കിയ ഇളവുകളെ തുടര്‍ന്നാണ് സുരക്ഷിത സ്ഥലങ്ങളിലുള്ള മാരുതിയുടെ വര്‍ക്ക്‌ഷോപ്പുകളും മറ്റും പ്രവര്‍ത്തനം തുടങ്ങിയത്. സോഷ്യല്‍ ഡിസ്റ്റന്‍സ് ഉറപ്പാക്കുന്നതിനായാണ് മാരുതി പ്രധാനമായും ഓണ്‍ലൈന്‍ ബുക്കിങ്ങ് പ്ലാറ്റ്‌ഫോം ഒരുക്കിയത്.