Asianet News MalayalamAsianet News Malayalam

32 കിമി മൈലേജുമായി പുത്തനൊരു സ്വിഫ്റ്റ്! ലോഞ്ചിന് ഇനി മണിക്കൂറുകൾ മാത്രം

സ്വിഫ്റ്റിൻ്റെ പെട്രോൾ പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ  കമ്പനി ഇപ്പോൾ സ്വിഫ്റ്റ് സിഎൻജി മോഡലും പുറത്തിറക്കാൻ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. വാഹനം സെപ്റ്റംബർ 12ന് ലോഞ്ച് ചെയ്യും.

Maruti Suzuki Swift CNG to debut on 12 September with 32 km mileage
Author
First Published Sep 10, 2024, 3:25 PM IST | Last Updated Sep 10, 2024, 3:25 PM IST

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിൻ്റെ പെട്രോൾ പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ  കമ്പനി ഇപ്പോൾ സ്വിഫ്റ്റ് സിഎൻജി മോഡലും പുറത്തിറക്കാൻ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. വാഹനം സെപ്റ്റംബർ 12ന് ലോഞ്ച് ചെയ്യും. ഈ മാരുതി ഹാച്ച്ബാക്കിൻ്റെ സിഎൻജി മോഡൽ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, ടാറ്റ ടിയാഗോ ഇരട്ട സിലിണ്ടർ സിഎൻജി മോഡലുകളുമായി മത്സരിക്കും. അതേസമയം സിഎൻജി വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബൂട്ട് സ്‌പേസിൻ്റെ പ്രശ്‌നം ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ് എന്നിവ പോലെ മാരുതിയും ഇല്ലാതാക്കുമോ എന്ന് കണ്ടറിയണം.

 ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, ടാറ്റ ടിയാഗോ എന്നിവയിൽ, സിഎൻജി സിലിണ്ടറിനൊപ്പം ഉപഭോക്താക്കൾക്ക് മുഴുവൻ ബൂട്ട് സ്പേസും ലഭിക്കുന്നു, മാരുതി സുസുക്കിയും സമാനമായ എന്തെങ്കിലും ചെയ്താൽ, മാരുതിയുടെ സിഎൻജി കാർ വാങ്ങുന്ന ഉപഭോക്താക്കളുടെ വലിയ പ്രശ്നം പരിഹരിക്കപ്പെടും. റിപ്പോർട്ടുകൾ പ്രകാരം മാരുതി സുസുക്കി സ്വിഫ്റ്റ് സിഎൻജിയുടെ ലോഞ്ച് തീയതി സെപ്റ്റംബർ 12 ആണ്. ഈ വാഹനവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. സ്വിഫ്റ്റ് സിഎൻജിയുടെ വില എത്രയാണെന്നും ഒരു കിലോഗ്രാം സിഎൻജിയിൽ ഈ കാർ എത്ര കിലോമീറ്റർ മൈലേജ് നൽകുമെന്നുമൊക്കെ അറിയാം.

സ്വിഫ്റ്റ് സിഎൻജി മൈലേജ്: എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ
1197 സിസി Z12E നാച്ചുറലി ആസ്പിറേറ്റഡ് 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ സ്വിഫ്റ്റ് സിഎൻജിയിൽ നൽകാം. ഇതാദ്യമായാണ് കമ്പനി സിഎൻജി ഓപ്ഷനുള്ള ഈ എഞ്ചിൻ ഉപയോഗിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ പുതിയ സിഎൻജി മോഡൽ ഒരു കിലോഗ്രാമിന് 30 മുതൽ 32 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. നിലവിലെ പെട്രോൾ വേരിയൻ്റുകൾ 24.80kmpl (മാനുവൽ), 25.75kmpl (ഓട്ടോമാറ്റിക്) മൈലേജ് വാഗ്ദാനം ചെയ്യുന്നു.

മാരുതി സ്വിഫ്റ്റ് സിഎൻജി വില
പെട്രോൾ വേരിയൻ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, സിഎൻജി വേരിയൻ്റിന് 80,000 മുതൽ 90,000 വരെ വില കൂടുതലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിലെ 2024 സ്വിഫ്റ്റ് മോഡലിൻ്റെ എക്സ്-ഷോറൂം വില 8.34 ലക്ഷം രൂപ മുതൽ 13.98 ലക്ഷം രൂപ വരെയാണ്. 

ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് സിഎൻജി മോഡലിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ഹാച്ച്ബാക്കിൻ്റെ എക്സ്-ഷോറൂം വില 7.68 ലക്ഷം രൂപ മുതൽ 8.30 ലക്ഷം രൂപ വരെയാണ്. ടാറ്റ ടിയാഗോ സിഎൻജി മോഡലിൻ്റെ എക്സ്-ഷോറൂം വില 6.60 ലക്ഷം രൂപ മുതൽ 8.90 ലക്ഷം രൂപ വരെയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios