2020 ജനുവരിയിലെ രാജ്യത്തെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്ത്. കാലങ്ങളായി രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാമനായ മാരുതി സുസുക്കി തന്നെയാണ് ഈ ജനുവരിയിലും ഒന്നാമൻ.

മാരുതിയുടെ ചെറു സെഡാൻ ഡിസയറാണ് വിൽപനയിൽ ഒന്നാമത്. 22406 യുണിറ്റാണ് വിൽപന, കഴിഞ്ഞ ജനുവരിയെക്കാൾ 17.5 ശതമാനം വർധനവ്. പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് രണ്ടാം സ്ഥാനത്ത്. 20485 യൂണിറ്റുകളാണ് ബലേനോ വിറ്റത്. വളർച്ച 22.5 ശതമാനം. മൂന്നാം സ്ഥാനം സ്വിഫ്റ്റിനാണ്. 19981 യൂണിറ്റാണ് വിൽപന. 6.3 ശതമാനം വളർച്ച.

മാരുതി അൾട്ടോയാണ് നാലാമത്. എന്നാല്‍ അള്‍ട്ടോയുടെ വില്‍പ്പനയില്‍ കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 19 ശതമാനം ഇടിവുണ്ട്. 18914 യൂണിറ്റ് അള്‍ട്ടോകളാണ് വിറ്റത്. വാഗൺ ആറിനാണ് അഞ്ചാം സ്ഥാനം. വിൽപന 15232 യൂണിറ്റ്. 

കിയ സെൽറ്റോസിനാണ് ആറാം സ്ഥാനം. 15000 യൂണിറ്റ് സെല്‍റ്റോസുകളാണ് ഇക്കാലത്ത് നിരത്തിലെത്തിയത്. മാരുതിയുടെ യൂട്ടിലിറ്റ് വാഹനമായ ഈക്കോ 12324 യൂണിറ്റുമായി ഏഴാമതും കോംപാക്റ്റ് എസ്‍യുവിയായ ബ്രെസ 10134 യൂണിറ്റുമായി എട്ടാം സ്ഥാനത്തുമുണ്ട്. 

ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നാണ് ഒമ്പതാം സ്ഥാനം. 8774 യൂണിറ്റാണ് വിൽപന. ഹ്യുണ്ടായി എലൈറ്റ് ഐ20യാണ് പത്താം സ്ഥാനത്ത്. 8137 യൂണിറ്റ് ഐ20കളാണ് 2020 ജനുവരയില്‍ നിരത്തിലെത്തിയത്.