Asianet News MalayalamAsianet News Malayalam

മാരുതി ചങ്കാണെന്ന് ഇന്ത്യക്കാര്‍, ചങ്കിടിച്ച് എതിരാളികള്‍!

വാഹനവില്‍പ്പനയില്‍ വമ്പന്‍ വളര്‍ച്ച രേഖപ്പെടുത്തി രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 

Maruti Suzuki Vehicle Sales Report
Author
Mumbai, First Published Jan 2, 2021, 10:35 AM IST

മുംബൈ: വാഹനവില്‍പ്പനയില്‍ വമ്പന്‍ വളര്‍ച്ച രേഖപ്പെടുത്തി രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 2020 ഡിസംബര്‍ മാസത്തിൽ മൊത്തം വിൽപ്പനയിൽ കമ്പനി 20% വർദ്ധനവാണ് രേഖപ്പെടുത്തിയത്.  2020 ഡിസംബറിൽ മൊത്തം 160,226 യൂണിറ്റ് വിൽപ്പനയാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രേഖപ്പെടുത്തിയത്. 

ന‌ടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 495,897 യൂണിറ്റ് വിൽപ്പന നടത്തിയപ്പോൾ കമ്പനി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.4 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. മൊത്തം വിൽപ്പനയിൽ 146,480 യൂണിറ്റിന്റെ ആഭ്യന്തര വിൽപ്പനയും മറ്റ് ഒഇഎമ്മുകൾക്ക് 3,808 യൂണിറ്റുകളും വിൽപ്പന നടത്തി. 2020 ഡിസംബറിൽ കമ്പനി 9,938 യൂണിറ്റുകൾ കയറ്റുമതി ചെയ്തതായി എംഎസ്ഐ പ്രസ്താവനയിൽ പറഞ്ഞു.

എല്ലാ നിർമ്മാണ, വിൽപ്പന, സേവന പ്രവർത്തനങ്ങളും ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമായുള്ള എല്ലാ സുരക്ഷാ ആവശ്യകതകളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതായും മൂല്യ ശൃംഖലയിലുടനീളമുള്ള എല്ലാ അംഗങ്ങളുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയിൽ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios