Asianet News MalayalamAsianet News Malayalam

റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളുമായി മാഷ് മോട്ടോഴ്‌സ്

ഫ്രഞ്ച് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ മാഷ് മോട്ടോഴ്‌സ് പുതിയ റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ഡെസേര്‍ട്ട് ഫോഴ്‌സ് 400 എന്ന പുതിയ മോഡല്‍ മിലിട്ടറി സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളാണ്. 1960 കളിലെ ബൈക്കുകളുമായി സാമ്യമുള്ളതാണ് പുതിയ മോഡല്‍. 

Mash Desert Force 400 Launched
Author
Mumbai, First Published May 8, 2020, 4:30 PM IST

ഫ്രഞ്ച് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ മാഷ് മോട്ടോഴ്‌സ് പുതിയ റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ഡെസേര്‍ട്ട് ഫോഴ്‌സ് 400 എന്ന പുതിയ മോഡല്‍ മിലിട്ടറി സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളാണ്. 1960 കളിലെ ബൈക്കുകളുമായി സാമ്യമുള്ളതാണ് പുതിയ മോഡല്‍. 

രണ്ടാം ലോക മഹായുദ്ധകാലത്തെ അമേരിക്കൻ മിലിട്ടറി ബൈക്കുകളാണ് മാഷ് മോട്ടോർസ് ഡെസർട്ട് ഫോഴ്സ് 400-ന്റെ ഡിസൈനിന് ആധാരം. പൂർണമായും ഒരു റെട്രോ തീം കാത്തുസൂക്ഷിക്കാൻ വൃത്താകൃതിയിയുള്ള ഹെഡ്‍ലാംപ്, സ്പോക്ക് വീലുകൾ, റൗണ്ട് റിയർവ്യൂ മിററുകൾ, മുന്നിലെ ഫെൻഡറിൽ നമ്പർപ്ലേറ്റ്, ഫോർക്ക് കവറുകൾ, ലെതർ തൈ പാഡുകൾ, ടാങ്ക് സ്ട്രാപ്പുകൾ, സ്പ്ലിറ്റ് സീറ്റ്, ഇരു ഭാഗത്തേക്കും എക്‌സ്ഹോസ്റ്റുകൾ എന്നിവ ഡെസർട്ട് ഫോഴ്സ് 400-ൽ ചേർത്തിട്ടുണ്ട്. വീൽ റിമ്മിനും തവിട്ടു നിറം നൽകിയിരിക്കുന്നത് ക്ലാസിക് ടച്ച് വർധിപ്പിക്കുന്നു. വശങ്ങളിൽ ഘടപ്പിക്കാവുന്ന സാഡിൽ ബാഗും, കൂടുതൽ ഇന്ധനം കൂടെ കൂട്ടാനുള്ള സാഡിൽ ബാഗും കൂടെ ചേരുമ്പോൾ മിലിട്ടറി ബൈക്ക് ലുക്ക് പൂർണമാകുന്നു. 

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ഛായാരൂപം ഈ മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്നു. ജെറി കാന്‍, ക്യാന്‍വാസ് സാഡില്‍ ബാഗ്, ഇരട്ട സീറ്റുകള്‍, ഡെസേര്‍ട്ട് സ്റ്റോം പെയിന്റ് സ്‌കീം എന്നിവ നല്‍കിയതോടെ മാഷ് ഡെസേര്‍ട്ട് ഫോഴ്‌സ് 400 മോട്ടോര്‍സൈക്കിളിന്റെ മിലിട്ടറി സ്‌റ്റൈല്‍ പൂര്‍ത്തിയായി.

1950 കളിലെയും 60 കളിലെയും അമേരിക്കന്‍ മിലിട്ടറി ബൈക്കുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതെന്ന് തോന്നിപ്പിക്കുന്നതാണ് രൂപകല്‍പ്പന. എന്നാല്‍ ആധുനിക മോട്ടോര്‍സൈക്കിള്‍ തന്നെയാണ് മാഷ് ഡെസേര്‍ട്ട് ഫോഴ്‌സ് 400. വയര്‍ സ്‌പോക്ക് വീലുകള്‍, മുന്നിലെ ഫെന്‍ഡറില്‍ ഘടിപ്പിച്ച നമ്പര്‍ പ്ലേറ്റ്, സ്പ്രിംഗില്‍ ഉറപ്പിച്ച ഇരിപ്പിടങ്ങള്‍, ഇരുവശങ്ങളിലായി രണ്ട് എക്‌സോസ്റ്റുകള്‍, ഒരു വശത്ത് ജെറി കാന്‍ എന്നിവയാണ് മോട്ടോര്‍സൈക്കിളിന്റെ റെട്രോ സ്‌റ്റൈലിംഗ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്ക്, പുതിയ എന്‍ജിന്‍ എന്നിവ ആധുനിക ഘടകങ്ങളാണ്.

397 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. മറ്റ് സ്‌പെസിഫിക്കേഷനുകള്‍ കമ്പനി വെളിപ്പെടുത്തിയില്ല. 27 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. സ്വിച്ച് ചെയ്യാന്‍ കഴിയുന്ന എബിഎസ് നല്‍കിയിരിക്കുന്നു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. 13 ലിറ്റര്‍ ശേഷിയുള്ളതാണ് ഇന്ധന ടാങ്ക്. 151 കിലോഗ്രാമാണ് ഡ്രൈ വെയ്റ്റ്. 103 എണ്ണം മാത്രമായിരിക്കും നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ യൂറോപ്പിന് പുറത്ത് വില്‍ക്കാന്‍ സാധ്യതയില്ല. 4,995 യൂറോയാണ് (ഏകദേശം 4.12 ലക്ഷം ഇന്ത്യന്‍ രൂപ) വില.

Follow Us:
Download App:
  • android
  • ios