പരിഷ്‍കരിച്ച മോഡൽ ഈ ഓഗസ്റ്റ് 31-ന് രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. 

ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോഴ്‍സ് ഗ്ലോസ്റ്ററിനും ഹെക്ടർ എസ്‌യുവികൾക്കും മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നൽകാൻ ഒരുങ്ങുകയാണ്. 2022 എംജി ഗ്ലോസ്റ്റർ ഇന്ത്യൻ റോഡുകളിൽ നിരവധി തവണ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കമ്പനി ഇപ്പോൾ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഗ്ലോസ്റ്ററിന്റെ ഒരു ടീസർ പുറത്തിറക്കി. പരിഷ്‍കരിച്ച മോഡൽ ഈ ഓഗസ്റ്റ് 31-ന് രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. 

എംജി ഇതിനെ അഡ്വാൻസ്‍ഡ് ഗ്ലോസ്റ്റർ എന്ന് വിളിക്കുന്നു. ഇത് പൂർണ്ണ വലിപ്പത്തിലുള്ള എസ്‌യുവിക്ക് സെഗ്‌മെന്‍റിലെ ആദ്യത്തെ നിരവധി അഡ്വാൻസ്ഡ് ഫീച്ചറുകൾ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു.

എത്ര ഒളിപ്പിച്ചാലും ആരും ഒന്ന് നോക്കി പോകും; മുൻവശവും പിൻവശവും മറച്ച് ഒരു വണ്ടി നിരത്തിൽ!

പുറത്തുവന്ന സ്പൈ ഇമേജുകൾ അനുസരിച്ച്, 2022 എംജി ഗ്ലോസ്റ്റർ എസ്‌യുവിക്ക് പുതുക്കിയ എല്‍ഇഡി ടെയിൽ-ലൈറ്റുകൾ, പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പുകൾ, ചെറുതായി പരിഷ്‌കരിച്ച റേഡിയേറ്റർ ഗ്രിൽ, ഫ്രണ്ട് ബമ്പർ എന്നിവയും പുതിയ അലോയ് വീലുകളും ലഭിക്കും. എന്നിരുന്നാലും, പിൻ ബമ്പറും ടെയിൽഗേറ്റും നിലവിലുള്ള മോഡലിന് സമാനമാണ്.

നൂതന കണക്റ്റിവിറ്റി ഫീച്ചറുകളുള്ള 12.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കോൺസിൽ, പനോരമിക് സൺറൂഫ്, 12 സ്പീക്കർ സൗണ്ട് സിസ്റ്റം, ഹീറ്റിംഗ്, വെന്റിലേഷൻ എന്നിവയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ 3-വരി എംജി ഗ്ലോസ്റ്റർ എസ്‌യുവി വരുന്നത്. ഒപ്പം മെസേജും മെമ്മറി ഫംഗ്‌ഷനും, 360 ഡിഗ്രി ക്യാമറ, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ആറ് എയർബാഗുകൾ മുതലായവയും ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്‌പോട്ട്, നിരീക്ഷണ സംവിധാനം, ലെയ്ൻ കീപ്പ് അസിസ്റ്റ്, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 1 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുമായാണ് (ADAS) എസ്‌യുവി വരുന്നത്. 

2022 എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനുകൾ നിലനിർത്താൻ സാധ്യതയുണ്ട്. ആദ്യത്തേത് 163bhp-നും 375Nm-നും മികച്ചതാണെങ്കിൽ, ഇരട്ട ടർബോ യൂണിറ്റ് 218bhp-യും 480Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്വിൻ ടർബോ ഡീസൽ എഞ്ചിൻ തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളുള്ള ഓൺ-ഡിമാൻഡ് 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റത്തോടൊപ്പമാണ് വരുന്നത്. രണ്ട് മോട്ടോറുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലാണ് വരുന്നത്.

അച്ഛനെപ്പോലെ ആ മകളുടെ പേര് സ്വീകരിച്ച് 'മാതാവും', ഈ വണ്ടിക്കമ്പനി ഇനി മുതല്‍ മെഴ്‍സിഡസ്!

എംജി ഗ്ലോസ്റ്റർ 3-വരി എസ്‌യുവി ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര ആൾട്ടുറാസ് ജി4 എന്നിവയോട് നേരിട്ട് മത്സരിക്കും. ടൊയോട്ട അടുത്ത തലമുറ ഫോർച്യൂണർ എസ്‌യുവിയും വികസിപ്പിക്കുന്നു, അത് 2023 ൽ എപ്പോഴെങ്കിലും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.