Asianet News MalayalamAsianet News Malayalam

ചൈനയിലെ കച്ചവടം അവസാനിപ്പിക്കാൻ ഈ ജാപ്പനീസ് വാഹന ഭീമൻ, കാരണം ഇതാണ്!

വർഷങ്ങളായി മോശം വിൽപ്പനയെ തുടർന്ന് രാജ്യത്ത് തങ്ങളുടെ ബിസിനസ് കമ്പനി രണ്ട് മാസം മുമ്പ് നിർത്തിവച്ചിരുന്നു. മാർച്ചിൽ ചൈനയിൽ ഉൽപ്പാദനം നിർത്തിയ മിത്സുബിഷി മോട്ടോഴ്സ്, തെക്കുകിഴക്കൻ ഏഷ്യൻ വിപണിയിൽ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കാൻ പദ്ധതിയിടുന്നതായി വൃത്തങ്ങൾ അറിയിച്ചു.
 

Mitsubishi Motors will stop making cars in China prn
Author
First Published Sep 28, 2023, 4:25 PM IST

ജാപ്പനീസ് വാഹന ബ്രാൻഡായ മിത്സുബിഷി മോട്ടോഴ്‌സ് കോർപ്പറേഷൻ ചൈനയിലെ ഉൽപ്പാദനം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്. വർഷങ്ങളായി മോശം വിൽപ്പനയെ തുടർന്ന് രാജ്യത്ത് തങ്ങളുടെ ബിസിനസ് കമ്പനി രണ്ട് മാസം മുമ്പ് നിർത്തിവച്ചിരുന്നു. മാർച്ചിൽ ചൈനയിൽ ഉൽപ്പാദനം നിർത്തിയ മിത്സുബിഷി മോട്ടോഴ്സ്, തെക്കുകിഴക്കൻ ഏഷ്യൻ വിപണിയിൽ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കാൻ പദ്ധതിയിടുന്നതായി വിവിധ വൃത്തങ്ങൾ സൂചന നല്‍കുന്നു.

കമ്പനി അതിന്റെ ചൈനീസ് വെഞ്ച്വർ പങ്കാളിയായ ഗ്വാങ്‌ഷൂ ഓട്ടോമൊബൈൽ ഗ്രൂപ്പ് കമ്പനിയുമായി നിർമ്മാണം അവസാനിപ്പിക്കാൻ അന്തിമ ക്രമീകരണങ്ങൾ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസി മിത്സുബിഷി മോട്ടോഴ്സ് എന്ന ഈ സംയുക്ത സംരംഭത്തിന് തെക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ ഒരു ഫാക്ടറിയുണ്ട്. ഈ വർഷം ആദ്യം, മിത്സുബിഷി മോട്ടോഴ്‌സ് ചൈനയിലെ തങ്ങളുടെ ബിസിനസ് അനിശ്ചിതകാലത്തേക്ക് നിർത്തിയതായും ജീവനക്കാരെ പിരിച്ചുവിടാൻ പോകുകയാണെന്നും അറിയിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് അതിവേഗം മാറുന്ന വിപണിയിൽ വിൽപ്പന പ്രതീക്ഷിച്ചതിലും വളരെ താഴെയായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

"ക്ലച്ചുപിടിച്ചുവരുവാരുന്നു പക്ഷേ.." ഥാറിന്‍റെയും ജിംനിയുടെയും കഥകഴിക്കാൻ ടൊയോട്ട മിനി ലാൻഡ് ക്രൂയിസർ!

ചൈനയിലെ മിത്സുബിഷിയുടെ പ്രതിസന്ധി മറ്റ് ജാപ്പനീസ് കാർ നിർമ്മാതാക്കളുടെ പ്രശ്‍നങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു. പലര്‍ക്കും ഇവികൾ പുറത്തിറക്കാൻ മന്ദഗതിയിലാവുകയും ടെസ്‌ല, ബിവൈഡി പോലുള്ള പുതിയ എതിരാളികൾക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വിപണി വിഹിതം നഷ്‍ടമാകയും ചെയ്‍തു. ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയായ ചൈനയില്‍ ഹോണ്ട മോട്ടോറിന്റെയും നിസാൻ മോട്ടോറിന്റെയും വിൽപ്പന കഴിഞ്ഞ രണ്ട് വർഷമായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ദശാബ്‍ദത്തിനിടെ ആദ്യമായി ടൊയോട്ട മോട്ടോറിന്റെ ഡെലിവറികൾ കഴിഞ്ഞ വർഷം കുറഞ്ഞു.

കമ്പനി ചൈനയിലെ തന്ത്രം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് മിത്സുബിഷി മോട്ടോഴ്‌സ് സിഇഒ തക്കാവോ കാറ്റോ മെയ് മാസത്തിൽ പറഞ്ഞിരുന്നു. ചൈനീസ് ഉപഭോക്താക്കള്‍  ഇവികളോടാണ് ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റ എല്ലാ നാല് കാറുകളിലും ഒന്ന് ഇലക്ട്രിക് ആയിരുന്നു. ജാപ്പനീസ് കാർ നിർമ്മാതാക്കൾ കൂടുതൽ ഇവികൾ പുറത്തിറക്കാൻ കഠിനപ്രയത്‍നം ചെയ്യുമ്പോഴും അവർ വിപണിയിലെ പ്രമുഖരായ ടെസ്‌ലയുടെയും ബിവൈഡിയുടെയും നിയോ, എക്‌സ്‌പെംഗ് തുടങ്ങിയ കമ്പനികളുടെയും മുന്നില്‍ പിടിച്ചുനില്‍ക്കാൻ പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മിത്സുബിഷി മോട്ടോഴ്‌സ് 2022-ൽ ചൈനയിൽ 515 ഇലക്ട്രിക് എയർട്രെക്ക് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രമേ വിറ്റഴിച്ചുള്ളൂ, അതേസമയം രാജ്യത്തെ മൊത്തത്തിലുള്ള ഉൽപ്പാദനം ജനുവരിയിൽ 1,530 കാറുകളായി കുറഞ്ഞു. തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതിനാൽ ഒരു മോഡല്‍ പോലും വിറ്റിട്ടില്ല.  2030-ഓടെ വൈദ്യുതീകരണത്തിനായി 1.8 ട്രില്യൺ (12 ബില്യൺ ഡോളർ) നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി കമ്പനി മാർച്ചിൽ അറിയിച്ചിരുന്നു.

youtubevideo

Follow Us:
Download App:
  • android
  • ios