Asianet News MalayalamAsianet News Malayalam

ഇന്നോവയുടെ വല്ല്യേട്ടനെ സ്വന്തമാക്കി ലാലേട്ടന്‍!

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 79.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. നികുതികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപയോളം വരും വാഹനത്തിന്‍റെ ഓണ്‍റോഡ് വില. 

Mohanlal bought Toyota Velfire
Author
Trivandrum, First Published Mar 2, 2020, 10:08 AM IST

ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയര്‍ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിൽ എത്തിയത്.  രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് ഏകദേശം 79.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. ഇപ്പോഴിതാ ഈ അത്യാഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. പുതിയ വാഹനത്തിനൊപ്പമുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

Mohanlal bought Toyota Velfire

ഇറക്കുമതി ചെയ്‍ത വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് എംപിവി ഇന്ത്യയിലെത്തിയത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 79.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. നികുതികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപയോളം വരും വാഹനത്തിന്‍റെ ഓണ്‍റോഡ് വില. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്നുപേരാണ് നിലവില്‍ കേരളത്തിൽ ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന. 

Mohanlal bought Toyota Velfire

രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന്  117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോർ സിലണ്ടർ ഗ്യാസോലൈൻ ഹൈബ്രിഡ് എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍-പിന്‍ ആക്‌സിലുകളില്‍ 105കെവി,  50കെവി എന്നിങ്ങനെ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ഇത് ബാഹ്യമായ ചാർജിങ് ഇല്ലാതെ തന്നെ യാത്രയുടെ 40ശതമാനം ദൂരവും 60ശതമാനം സമയവും  സീറോ എമിഷൻ ഇലക്ട്രിക് മോഡിൽ യാത്ര ചെയ്യാൻ സഹായിക്കുന്നു. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

Mohanlal bought Toyota Velfire

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയറിന്റെ രണ്ടാമത്തെ നിരയിൽ വലുപ്പമുള്ള എക്സികൂട്ടിവ് ലോഞ്ച് സീറ്റുകൾ നൽകിയിരിക്കുന്നു. റിക്ലൈൻ ചെയ്യാൻ സാധിക്കുന്ന ബാക്ക് റസ്റ്റ്‌,  നീളവും ആംഗിളും ക്രമീകരിക്കാൻ കഴിയുന്ന ഇലക്ട്രിക് ലെഗ് റെസ്റ്റ് മുന്നിലേക്കും പിന്നിലേക്കും നീക്കാനുള്ള സൗകര്യം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.  ആം റെസ്റ്റിൽ പ്രത്യേക കൺസോളും സജ്ജീകരിച്ചിരിക്കുന്നു.  ഒരു ബട്ടൺ അമർത്തിയാൽ മധ്യനിര സീറ്റുകൾ ഒരു പരിധിവരെ കിടക്കയായി മാറ്റാൻ കഴിയും. നിവർത്താനും മടക്കാനും കഴിയുന്ന പ്രത്യേകതരം ടേബിളുകളും വാഹനത്തിലുണ്ട്.

ഇന്നോവയുടെ ചേട്ടന്‍ കേരളത്തിലേക്ക്, ലക്ഷ്യം ഇക്കൂട്ടര്‍!

മികച്ച തുകൽ ഉപയോഗിച്ചുകൊണ്ടുള്ള അപ്ഹോൾസ്റ്ററി,  ത്രീ സോൺ എസി,  16 കളർ ആംബിയന്റ് റൂഫ് ഇല്യൂമിനേഷൻ, സൺ ബ്ലൈൻഡ്‌സ്,  മൂൺ റൂഫ്,  വി ഐ പി പേർസണൽ സ്പോട്ലൈറ്റ്സ്,  വൺ ടച് പവർ സ്ലൈഡ് സൈഡ് ഡോറുകൾ,  ഗ്രീൻ ടിന്റഡ് അകോസ്റ്റിക് ഗ്ലാസ്സുകൾ എന്നിവയും വെൽഫെയറിന്റെ ആഡംബത്തിന്റെ മാറ്റ് കൂട്ടുന്നു.

Mohanlal bought Toyota Velfire

സ്മാർട്ട്‌ എൻട്രിയോടുകൂടിയുള്ള പുഷ് സ്റ്റാർട്ട്‌,  ബ്രേക്ക് ഹോൾടോഡുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്,  തുടങ്ങിയ നിരവധി അത്യാധുനിക ആഡംബര ഫീച്ചറുകളും വെൽഫെയറിലുണ്ട്. 17സ്പീക്കർ ജെബിഎൽ പ്രീമിയം ഓഡിയോ ഉൾപ്പെടെ ഏറ്റവും മികച്ച ഇന്ഫോടെയ്ന്മെന്റ് സംവിധാനമാണ് മറ്റൊരു പ്രത്യേകത.  ആപ്പിൾ കാർ പ്ലേ,  ആൻഡ്രോയ്ഡ് ഓട്ടോ,  തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഏഴ് എസ്ആർഎസ് എയർ ബാഗുകൾ,  എച്എസി, വി എസ് സി,  പനോരമിക് വ്യൂ മോണിറ്റർ,  എമർജൻസി ബ്രേക്ക് സിഗ്നൽ,  വിഡിഐഎം എന്നിവ ഉൾപ്പെടെ വെൽഫെയർ സുരക്ഷക്കും വളരെ പ്രാധാന്യം നൽകിയിരിക്കുന്നു.

Mohanlal bought Toyota Velfire

ബേർണിങ് ബ്ലാക്ക്,  വൈറ്റ് പേൾ,  ഗ്രാഫൈറ്റ്,  ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് വെൽഫെയർ വിപണിയിലെത്തുന്നത്. ഫ്ലാക്‌സൻ, ബ്ലാക്ക് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയർ നിറങ്ങൾ. ഇറക്കുമതി ചെയ്ത ആദ്യ മൂന്ന് ബാച്ച് വാഹനങ്ങൾ ഇപ്പോൾ തന്നെ വിറ്റുതീർന്നിട്ടുണ്ട്. എന്തായാലും ലാലേട്ടന്‍റെ  ഇഷ്ടനമ്പറായ 2255 വുമായി വാഹനം പായുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

ആഡംബര യാത്രക്ക് വെല്‍ഫയര്‍ എത്തി

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സംഹമാണ് മോഹന്‍ലാലിന്‍റെ റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മാര്‍ച്ച് അവസാന വാരമാണ് ബ്രഹ്മാണ്ഡ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

Follow Us:
Download App:
  • android
  • ios