ചേര്‍ത്തല - മാനന്തവാടി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവറായിരുന്ന സുനില്‍കുമാറിന് എതിരെയാണ് നടപടി. 

ട്രാഫിക്കിലെ ചുവന്ന സിഗ്‌നല്‍ ലൈറ്റ് ലംഘിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് തെറിപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ്. സിഗ്നല്‍ ലംഘിക്കുകയും അപകടകരമായ രീതിയില്‍ ദേശീയപാതയിലൂടെ ബസ് ഓടിക്കുകയും ചെയ്‍ത ഡ്രൈവറുടെ ലൈസന്‍സാണ് താത്കാലികമായി റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് ലൈസന്‍സിങ് അതോറിറ്റി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചേര്‍ത്തല - മാനന്തവാടി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവറായിരുന്ന സുനില്‍കുമാറിന് എതിരെയാണ് നടപടി. 

MVD : കുട്ടികളെ കയറ്റി പെട്ടിഓട്ടോ; ന്യായീകരണത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പ്

ഇക്കഴിഞ്ഞ ഏപ്രില്‍ 18-നാണ് പരാതിക്കാധാരമായ സംഭവം. ചേര്‍ത്തല - മാനന്തവാടി കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവറായിരുന്നു സുനില്‍കുമാര്‍. ആലുവ പുളിഞ്ചോട് സിഗ്നലില്‍ ചുവപ്പ് സിഗ്നല്‍ കത്തിനില്‍ക്കേ സിഗ്നല്‍ ഒഴിവാക്കുന്നതിനായി സര്‍വീസ് റോഡിലൂടെ പുളിഞ്ചോട് കവലയില്‍നിന്നും ആലുവ റോഡിന് കുറുകെ പ്രവേശിക്കുകയും തിരികെ വലത്തേക്കുതിരിഞ്ഞ് ദേശീയപാതയില്‍ പ്രവേശിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രോഗികൾക്കും ഭിന്നശേഷിക്കാര്‍ക്കും കൈത്താങ്ങായി എഎംവിഐമാര്‍

ഇതു കണ്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റെഡ് ബാറ്റണ്‍ കാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മുന്നോട്ട് കയറ്റിനിര്‍ത്തിയ വാഹനം പരിശോധിക്കുന്നതിനായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബസിന് സമീപത്തേക്ക് നീങ്ങിി. എന്നാല്‍ ഇതിനിടെ ബസ് മുന്നോട്ട് എടുത്ത ഡ്രൈവര്‍ വാഹനം ഓടിച്ചു പോകുകയും ചെയ്‍തു. 

MVD : നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും; ഉടമയെ തപ്പിയ എംവിഡി ഞെട്ടി!

തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ എത്തി. ഇവിടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് നടപടി. ഇയാളുടെ ലൈസന്‍സ് ഓഗസ്റ്റ് 16 മുതല്‍ 30 വരെ 15 ദിവസത്തേക്കായിരിക്കും സസ്പെന്‍ഡ് ചെയ്യുന്നത്. എറണാകുളം ലീഗല്‍ സര്‍വീസ് അതോറിറ്റിയും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി നടത്തുന്ന റോഡ്‌സുരക്ഷാ ക്ലാസിലും പങ്കെടുക്കാന്‍ സുനില്‍കുമാറിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

"ബോള്‍ട്ട് ചതിച്ചാശാനേ.." വ്യാജ നമ്പര്‍പ്ലേറ്റ് പരാതിയില്‍ പൊലീസ് പറയുന്നത് ഇങ്ങനെ!

എന്തുകൊണ്ട് കൂളിംഗ് ഫിലിം ഒട്ടിക്കരുത്? മുന്നറിയിപ്പുമായി എംവിഡി

വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നത് കുറ്റകരമാണെന്ന് വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം നീക്കം ചെയ്യണമെന്നും എംവിഡി ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലൂടെ വ്യക്തമാക്കി.

"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!

നിർദ്ദോഷമെന്ന് തോന്നാവുന്ന ഇത്തരം ഫിലിമുകൾ അപകട സാദ്ധ്യത കൂടുതലായ റോഡ് യാത്രാ സാഹചര്യങ്ങളിൽ പ്രതീകൂലമായി ബാധിക്കും എന്നും റോഡ് ഉപയോക്താക്കളുടെ ആകമാനസുരക്ഷയ്ക്ക് തങ്ങളുടെ വാഹനങ്ങളിൽ അല്ലെങ്കിൽ തങ്ങൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ ഉണ്ടെങ്കിൽ അത് ഒരു നിയമലംഘനമാണെന്ന് അറിഞ്ഞ്, കഴിവതും വേഗം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം എന്നുമാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. 

ക്യാമറയെ ചതിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു, പക്ഷേ ആര്‍ടിഒയുടെ കണ്ണ് ചതിച്ചു!