ഏറ്റവും  കൂടുതൽ ജീവനുകള്‍ അപഹരിച്ചത് ഇരുചക്ര വാഹനാപകടങ്ങളാണ് എന്നാണ് കണക്കുകള്‍. ഒറ്റ വര്‍ഷത്തനികം ഏകദേശം 70,000 ജീവനുകളാണ് ഇരുചക്ര വാഹനാപകടങ്ങള്‍ വഴി നിരത്തില്‍ പൊലിഞ്ഞത്.

2021-ൽ രാജ്യത്ത് നടന്ന റോഡ് അപകടങ്ങളെപ്പറ്റിയുള്ള ഞെട്ടിക്കുന്ന കണക്കുകളും വിവരങ്ങളും പുറത്ത്. രാജ്യത്തെ വാഹനാപകടങ്ങളുടെ തോത് കുത്തനെ മുകളിലേക്കാണെന്ന കണക്കാണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എൻസിആർബി)പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ ഏറ്റവും കൂടുതൽ ജീവനുകള്‍ അപഹരിച്ചത് ഇരുചക്ര വാഹനാപകടങ്ങളാണ് എന്നാണ് കണക്കുകള്‍. ഒറ്റ വര്‍ഷത്തനികം ഏകദേശം 70,000 ജീവനുകളാണ് ഇരുചക്ര വാഹനാപകടങ്ങള്‍ വഴി നിരത്തില്‍ പൊലിഞ്ഞത്.

ഇക്കാരണം മൂലം റോഡില്‍ പൊലിയുന്നത് ഇത്രയും ലക്ഷം ജീവനുകള്‍, തുറന്നടിച്ച് കേന്ദ്രമന്ത്രി!

നാഷണൽ ക്രൈം റെക്കോർഡ്‍സ്ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം വിവിധ റോഡ് അപകടങ്ങളില്‍ ആകെ 1,55,622 പേർ കൊല്ലപ്പെട്ടു എന്നാണ് കണക്കുകള്‍. 2021ല്‍ ആകെ 4,22,659 ട്രാഫിക്കുമായി ബന്ധപ്പെട്ട അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.6 ശതമാനത്തിന്റെ വര്‍ധനവാണിത്. ഇതില്‍ 4,03,116 സംഭവങ്ങളും റോഡ് അപകടങ്ങളാണ്. റോഡ് അപകടങ്ങളില്‍ 13.6 ശതമാനമാണ് വര്‍ധനവ്. ഇത്രയും റോഡപകടങ്ങളില്‍ 1,55,622 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മാത്രമല്ല 3,71,884 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

2021-ൽ ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ മാരകമായ റോഡപകടങ്ങൾക്ക് ഇരയായത്. 69,240 ജീവനുകള്‍ നഷ്‍ടമായത് ഇരുചക്ര വാഹന യാത്രയുടെ ഇടയിലാണ്. മൊത്തം റോഡപകട മരണങ്ങളുടെ 44.5 ശതമാനവും ടൂ വീലറുകള്‍ വഴി ആണെന്നതാണ് ഞെട്ടിപ്പിക്കുന്നത്. കാര്‍ അപകടങ്ങള്‍ വഴി 23,531 മരണങ്ങൾ സംഭവിച്ചു. ഇത് മൊത്തം അപകടങ്ങളുടെ 15.1 ശതമാനമാണ്. ട്രക്കുകൾ അല്ലെങ്കിൽ ലോറി അപകടങ്ങള്‍ 14,622 ജീവനുകള്‍ കവര്‍ന്നു. 9.4 ആണ് ലോറി അപകടങ്ങളുടെ ശതമാനക്കണക്ക് എന്നും എൻസിആര്‍ബി റിപ്പോർട്ട് പറയുന്നു. എസ്‌യുവി, കാർ, ജീപ്പ് അപകടങ്ങൾ മൂലമുള്ള മരണങ്ങൾ 23,531 ആണ്. ഇതില്‍ 4,039 മരണങ്ങളും ഉത്തർപ്രദേശിൽ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 17.2 ശതമാനമാണ് ഇത്. മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 23.4 ശമാനം ആണ്. 

"എനിക്കിത് മനസിലാകുന്നില്ല.." വണ്ടിക്കമ്പനികളുടെ സുരക്ഷാ ഇരട്ടത്താപ്പില്‍ ക്ഷുഭിതനായി കേന്ദ്രമന്ത്രി!

ഇരുചക്ര വാഹന അപകടങ്ങൾ മൂലമുള്ള മരണങ്ങളിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ ആണ്. ഇത്തരം അപകടങ്ങളിലൂടെ 8,259 മരണങ്ങൾ തമിഴ്‍നാട്ടില്‍ നടന്നു. ഉത്തർപ്രദേശിൽ 7,429 മരണങ്ങൾ ടൂവീലര്‍ അപകടങ്ങള്‍ മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് യഥാക്രമം ഇരുചക്ര വാഹനങ്ങൾ മൂലമുള്ള മൊത്തം മരണങ്ങളിൽ 11.9 ശതമാനവും 10.3 ശതമാനവും പങ്കുവഹിക്കുന്നു.

റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ദേശീയ പാതകളിലാണ്. 34.5 ശതമാനം അപകടങ്ങളും ദേശീയപാതയില്‍ നടന്നപ്പോള്‍ തുടർന്ന് സംസ്ഥാന പാതകൾ 25.1 ശതമാനവുമായി 39,040 ജീവനുകളെയും അപഹരിച്ചു. ദേശീയ പാതകളിലെ റോഡപകടങ്ങളിലെ ഏറ്റവും കൂടുതൽ മരണങ്ങൾ ഉത്തർപ്രദേശിൽ ആണ്.

രാജ്യത്ത് സംസ്ഥാനപാതകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ചത് തമിഴ്‌നാട്ടിലാണ് . 18,560 കേസുകൾ. സംസ്ഥാനപാതകളിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശിൽ 71.2 ശതമാനം (1,356-ൽ 965), ഹരിയാന (9.3 ശതമാനം), മഹാരാഷ്ട്ര (6.4 ശതമാനം), പഞ്ചാബ് (3.2 ശതമാനം), പശ്ചിമ ബംഗാൾ (3.0 ശതമാനം) എന്നിങ്ങനെയാണ് എക്‌സ്‌പ്രസ്‌വേകളിലെ പരമാവധി മരണങ്ങൾ റിപ്പോർട്ട് ചെയ്‍തത്. റോഡ് വർഗ്ഗീകരണമനുസരിച്ച്, മൊത്തം റോഡ് ദൈർഘ്യത്തിന്റെ 2.1% (63.9 ലക്ഷം കി.മീറ്ററിൽ 1.33 ലക്ഷം കി.മീ) മാത്രം വിഹിതമുള്ള ദേശീയ പാതകളാണ് ഏറ്റവും കൂടുതൽ റോഡപകടങ്ങൾക്ക് കാരണമായത്, മൊത്തം റോഡ് അപകടങ്ങളുടെ 30.3% സംഭാവന ചെയ്യുന്നു.

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ പത്തിൽ ഏഴും ഇന്ത്യൻ കമ്പനികളുടേത്

മൊത്തം റോഡ് ദൈർഘ്യത്തിന്റെ 2.9 ശതമാനം (1.87 ലക്ഷം കി.മീ.) പങ്കുവഹിക്കുന്ന സംസ്ഥാന പാതകളാണ് രാജ്യത്തെ റോഡപകടങ്ങളിൽ 23.9 ശതമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, മറ്റ് റോഡുകളിലും ഗണ്യമായ എണ്ണം റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021-ലെ മൊത്തം അപകടങ്ങളുടെ 45.8 ശതമാനവും ഇവയാണ്. 1,214 പേർക്ക് പരിക്കേൽക്കുകയും 1,356 പേർ മരിക്കുകയും ചെയ്‍ത എക്‌സ്‌പ്രസ്‌വേകളിൽ മൊത്തം 1,899 റോഡപകട കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അമിതവേഗതയാണ് പകുതിയിലേറെ അപകടമരണങ്ങളിലേയും പ്രധാന കാരണമെന്നു കൂടി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അപകടകരമായതും ശ്രദ്ധയില്ലാത്തതുമായ ഡ്രൈവിംഗ് ആണ് മറ്റൊരു പ്രധാന അപകടകാരണം.