Asianet News MalayalamAsianet News Malayalam

പുത്തന്‍ സിടി 100 അവതരിപ്പിച്ച് ബജാജ്, എട്ട് പുതിയ സവിശേഷതകള്‍

എട്ട് പുതിയ സവിശേഷതകള്‍ ഈ 2020 മോഡല്‍ സി.ടി 100ന് ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ടാങ്ക് ഗ്രിപ്പ്, ഫോര്‍ക്ക് ഗെയ്റ്ററുകള്‍...
 

new Bajaj CT100 kick-start launched
Author
Mumbai, First Published Oct 28, 2020, 3:37 PM IST

ജനപ്രിയ ബൈക്ക് സിടി 100 കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്. 46,432 രൂപയാണ് ഈ ബൈക്കിന്റെ എക്സ്ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഴയ മോഡലിനേക്കാള്‍ ഏകദേശം 2,000 രൂപ കൂടുതലാണിതിന്. പുതിയ പതിപ്പില്‍ നിരവധി സവിശേഷതകളും ഫീച്ചറുകളും ഒരുങ്ങുന്നുണ്ട്. എട്ട് പുതിയ സവിശേഷതകള്‍ ഈ 2020 മോഡല്‍ സി.ടി 100ന് ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ടാങ്ക് ഗ്രിപ്പ്, ഫോര്‍ക്ക് ഗെയ്റ്ററുകള്‍, ഹാന്‍ഡില്‍ബാറിലെ ക്രോസ് ട്യൂബ്, വലിയ ഗ്രാബ് ഹാന്‍ഡില്‍, ക്ലിയര്‍-ലെന്‍സ് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് പുതിയ ഫീച്ചറുകള്‍.

ഫ്യൂവല്‍ ഗേജ് ആണ് മറ്റൊരു സവിശേഷത. ജനുവരിയില്‍ സിടി 100 ബിഎസ് 6 ലേക്ക് മാറിയപ്പോള്‍, എഞ്ചിന്‍ കേസിംഗ്, ചെയിന്‍ കവര്‍, ഫോര്‍ക്ക് തുടങ്ങിയ ഘടകങ്ങളില്‍ ബ്ലാക്ക് ഫിനിഷ് ഉള്‍പ്പെടുത്തിയിരുന്നു. ബിഎസ് 4 മോഡലില്‍ ഇത് ക്രോമിയം ഫിനിഷിലായിരുന്നു വന്നിരുന്നത്. ഈ മാറ്റങ്ങള്‍ പുതിയ ബൈക്കിലും കാണാന്‍ കഴിയും. സിടി 100 ന്റെ ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റ് ബജാജ് നിലവില്‍ നിര്‍മിക്കുന്നില്ല. ഇലക്ട്രിക്-സ്റ്റാര്‍ട്ട് സിടി 110 ന് (52,147 രൂപ) മാത്രമാണിപ്പോള്‍ വിപണിയിലുള്ളത്.

അധിക റൈഡര്‍ സുഖസൗകര്യത്തിനായി റബ്ബര്‍ ടാങ്ക് പാഡുകള്‍, പില്യണുകള്‍ക്ക് വിശാലമായ ഗ്രാബ് റെയിലുകള്‍, മികച്ച സ്റ്റെബിലിറ്റിക്കായി ക്രോസ്-ട്യൂബ് ഹാന്‍ഡില്‍ബാര്‍, സൂചകങ്ങള്‍ക്ക് വഴക്കമുള്ളതും വ്യക്തവുമായ ലെന്‍സ്, എക്സ്റ്റെന്‍ഡഡ് മിറര്‍ ബൂട്ട്, ഫ്രണ്ട് ഫോര്‍ക്ക് സസ്പെന്‍ഷന്‍ ബെല്ലോസ്, മെച്ചപ്പെട്ട സുഖസൗകര്യത്തിനായി കട്ടിയുള്ളതും പരന്നതുമായ സീറ്റ് എന്നിവ പുതിയ ഫീച്ചറുകളാണ്.

മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളില്‍ ഈ പതിപ്പ് ലഭിക്കും. ബ്ലൂ ഡെക്കലുകളുള്ള ഗ്ലോസി എബോണി ബ്ലാക്ക്, യെല്ലോ ഡെക്കലുകളുള്ള മാറ്റ് ഒലിവ് ഗ്രീന്‍, ബ്രൈറ്റ് റെഡ് ഡെക്കലുകളുള്ള ഗ്ലോസ് ഫ്ലേം റെഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 102 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 7,500 ൃുാല്‍ 7.5 യവു കരുത്തും 5,500 ൃുാല്‍ 8.34 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കും. നാല് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.

Follow Us:
Download App:
  • android
  • ios