Asianet News MalayalamAsianet News Malayalam

ഹെഡ്‍ലൈറ്റിട്ടാല്‍ മായാജാലം, പുത്തന്‍ പരീക്ഷണവുമായി ഈ കമ്പനി!

ഹെഡ്​ലൈറ്റുകളിൽ പുത്തന്‍ പരിഷ്​കാരവുമായി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി

New Digital Matrix Led Headlights For Audi
Author
Mumbai, First Published Oct 26, 2020, 10:03 AM IST

ഹെഡ്​ലൈറ്റുകളിൽ പുത്തന്‍ പരിഷ്​കാരവുമായി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി​. ഇനിമുതൽ ഡിജിറ്റൽ മാട്രിക്​സ്​ എൽ.ഇ.ഡി ഹെഡ്​ലൈറ്റുകളാണ്​ ഔഡി മോഡലുകളില്‍ തെളിയുക എന്ന ബീബോം ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

അനിമേഷനുകളും ചിത്രങ്ങളുംകൂടി ഉൾപ്പെടുന്ന ലൈറ്റുകളാണ്​ ഡിജിറ്റൽ മാട്രിക്​സ്​ എൽ.ഇ.ഡി. ഇതൊരു പ്രൊജക്​ടർപോലെ പ്രവർത്തിക്കും. വാഹനം സ്​റ്റാർട്ട്​ ചെയ്യു​മ്പോഴും നിർത്തു​മ്പോഴുമെല്ലാം പ്രത്യേക അനിമേഷനുകൾ മിന്നിമറയും. ഇതുമാത്രമല്ല സെൻസറുകൾ ഉപയോഗിച്ച്​ റോഡി​ന്‍റെ ലൈറ്റിംഗ് അവസ്ഥയ്ക്കും കാറി​ന്‍റെ സ്ഥാനത്തിനും അനുസൃതമായി ഹെഡ്​ലൈറ്റുകളുടെ ബീം ക്രമീകരിക്കാനും കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളായ ഇ-ട്രോൺ, ഇ-ട്രോൺ സ്പോർട്ബാക്ക് എന്നിവയിൽ പ്രത്യേക ഓപ്​ഷനായി ഹെഡ്​ലൈറ്റുകൾ ഉൾപ്പെടുത്തും. ആനിമേഷൻ സവിശേഷതകൾ ആഗോളതലത്തിൽ ലഭ്യമാകുമെങ്കിലും ചില സവിശേഷതകൾ യൂറോപ്പിന് മാത്രമുള്ളതായിരിക്കുമെന്നും മറ്റ് രാജ്യങ്ങളിലെഉപഭോക്താക്കൾക്ക് ചില ആനിമേഷനുകൾ മാത്രമായിരിക്കും ലഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡ്രൈവിംഗ് എളുപ്പവും സുരക്ഷിതവുമാക്കുന്ന സവിശേഷതകൾ പുതിയ ഡിജിറ്റൽ ലൈറ്റിങ്​ സിസ്റ്റം വാഗ്​ദാനം ചെയ്യുന്നു. ഹൈവേകൾക്കുള്ള പ്രത്യേക ലൈറ്റിങാണ് ഒരു പ്രത്യേകത. 50 മീറ്റർ വരെ നീളത്തിൽ വെളിച്ചത്തി​ന്‍റെ പരവതാനി സൃഷ്​ടിക്കാൻ മാട്രിക്​സ്​ എൽ.ഇ.ഡിക്ക് സാധിക്കും. കർവ് ലൈറ്റിങ്​, സിറ്റി ലൈറ്റിങ്​, ഹൈവേ ലൈറ്റിങ്​ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​. മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരെ അസ്വസ്​ഥപ്പെടുത്താത്ത പ്രകാശകിരണത്തിൽ പുറപ്പെടുവിക്കാനും ലൈറ്റിനാകും. പുതിയ ഹെഡ്‌ലൈറ്റുകൾ പ്രദർശിപ്പിക്കുന്ന വീഡിയോ കമ്പനി പുറത്തിറക്കിയിട്ടുണ്ട്​. ഔഡിയുടെ ഹെഡ്​ലൈറ്റ്​ നിർമാണ വിഭാഗം തലവൻ സ്റ്റീഫൻ ബെർലിറ്റ്സ് ആണ്​ പുതിയ സാങ്കേതികവിദ്യയുടെയും സൂത്രധാരന്‍. 

Follow Us:
Download App:
  • android
  • ios