ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്ടിവ സ്‍കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട 2025-ഓടെ ആഗോളതലത്തിൽ പത്തോ അതിലധികമോ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു . ഏഷ്യ, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ മാത്രമായി പുറത്തിറക്കുന്ന രണ്ട് കമ്മ്യൂട്ടർ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യക്കായുള്ള പുതിയ ഹോണ്ട ഇലക്ട്രിക് സ്‍കൂട്ടർ 2023 ജനുവരി 23-ന് അവതരിപ്പിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്ടിവ സ്‍കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്ക്, ആഥര്‍ 450 എക്സ്, സിംപിള്‍ എനര്‍ജി വണ്‍, ബൌണ്‍സ് ഇൻഫിനിറ്റി ഇ1 എന്നിവയ്‌ക്കെതിരെ ഈ സ്‌കൂട്ടർ മത്സരിക്കും. 

ഇന്നോവ മുതലാളിക്ക് പിന്നാലെ കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ആക്ടിവ മുതലാളിയും!

അടുത്തിടെ, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി (ബിഎംആർസിഎൽ) ചേർന്ന് ബാറ്ററി സ്വാപ്പിംഗ് സേവനം ആരംഭിച്ചതായി ഹോണ്ട പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ബാറ്ററി സ്വാപ്പ് സേവനം ആരംഭിക്കുന്നതിനുള്ള ബ്രാൻഡിന്റെ അനുബന്ധ സ്ഥാപനമാണ് ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഈ ബാറ്ററി പാക്ക് സേവനം തുടക്കത്തിൽ ഇലക്ട്രിക് ഓട്ടോ റിക്ഷകൾക്കായി ഉപയോഗിക്കുന്നു; എന്നിരുന്നാലും, ഈ സേവനം ഹോണ്ടയുടെ ഭാവിയിൽ മാറാവുന്ന ബാറ്ററികളുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കും ഉപയോഗിക്കും.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഘടകങ്ങൾ പ്രാദേശികവൽക്കരിക്കാൻ ഹോണ്ട പദ്ധതിയിടുന്നതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബാറ്ററി സ്വാപ്പിംഗ് ഓപ്ഷനുകൾ ഹോണ്ടയെ പ്രാരംഭ പർച്ചേസ് ചെലവ് താങ്ങാനാവുന്ന തരത്തിൽ നിലനിർത്താൻ അനുവദിക്കും. ഇത് റേഞ്ച് ആശങ്ക ഒഴിവാക്കുകയും ചെയ്യും.

ഹോണ്ട ടൂവീലറുകളുടെ വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ച

ഹോണ്ട 2025-ഓടെ ആഗോളതലത്തിൽ 10 പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഭാവി ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ ഒന്നിന്‍റെ ഡിസൈൻ സ്കെച്ചുകളും അടുത്തിടെ ചോർന്നിരുന്നു. 2025ഓടെ കമ്പനി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 10 ഇലക്ട്രിക് ബൈക്കുകളിൽ ഒന്നാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിൽ നിന്ന് ലഭിച്ച ഡിസൈൻ സ്കെച്ചുകൾ, ഹോണ്ടയുടെ ഐക്കണിക് സൂപ്പർ കബ്ബിന് സമാനമായ മോപെഡ് സ്റ്റൈലിംഗുള്ള പെഡൽ സഹായത്തോടെയുള്ള ഇലക്ട്രിക് ഇരുചക്രവാഹനം കാണിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യയും ബൈക്ക് വാലെയും റിപ്പോര്‍ട്ട് ചെയ്യുന്നു. പെഡലുകള്‍ ഉണ്ടെങ്കിലും, മോട്ടോറിന്റെ ശക്തിയിൽ മാത്രം റൈഡറെ വലിക്കാൻ വാഹനത്തിന് സാമാന്യം പ്രാപ്‍തമായിരിക്കും. ഉയർന്ന വേഗതയും ബാറ്ററി ശ്രേണിയും മെച്ചപ്പെടുത്തുന്നതിന് പെഡലുകൾ പ്രധാനമായും ഉപയോഗപ്രദമാകും.