Asianet News MalayalamAsianet News Malayalam

കോടതി ഉത്തരവ് നടപ്പാകാന്‍ ദിവസങ്ങള്‍ മാത്രം; ഇനി ഈ വാഹനങ്ങള്‍ വാങ്ങിയാല്‍ കുടുങ്ങുമോ?

ഇപ്പോള്‍ വാങ്ങുന്ന ബിഎസ്4 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടപടി മാര്‍ച്ച് 31ന് മുമ്പ് തീര്‍ക്കാനാകുമോ എന്നതാണ് പലരുടെയു ഭയം. 

New Order For BS4 Vehicle Registration
Author
Trivandrum, First Published Mar 9, 2020, 3:07 PM IST

തിരുവനന്തപുരം: മാര്‍ച്ച് 31 വരെ മാത്രമെ രാജ്യത്ത് ബിഎസ് 4 വാഹനങ്ങളെ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് 6 വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകുകയുള്ളൂ.  ഈ സാഹചര്യത്തില്‍ പലരും ആശങ്കയിലാണ്. ഇപ്പോള്‍ വാങ്ങുന്ന ബിഎസ്4 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടപടി മാര്‍ച്ച് 31ന് മുമ്പ് തീര്‍ക്കാനാകുമോ എന്നതാണ് പലരുടെയു ഭയം. 

ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. മാര്‍ച്ച് 31 വരെ വില്‍ക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നാല്‍ അധികസമയം ജോലിചെയ്യാനാണ് നിര്‍ദ്ദേശം. 

ബിഎസ്4 വാഹനങ്ങളുടെ വില്‍പ്പന മാര്‍ച്ച് 31-ന് അവസാനിക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കണം. ബിഎസ്4 വാഹനങ്ങളുമായി ബന്ധപ്പെട്ട ഒരു ഫയലും മാര്‍ച്ച് 31-നുശേഷം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം. മാര്‍ച്ച് 10-നുള്ളില്‍ ഓരോ ആര്‍ടി ഓഫീസിന് കീഴിലുള്ള സ്ഥലങ്ങളിലെ വാഹനഡീലര്‍മാരുടെ യോഗം ആര്‍ടിഒമാര്‍ വിളിച്ചുചേര്‍ക്കണം. ഷാസിയായും താത്കാലിക രജിസ്‌ട്രേഷനെടുത്തും വിറ്റു കഴിഞ്ഞ വാഹനങ്ങളുടെ സ്ഥിരം രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31-നുള്ളില്‍ പൂര്‍ത്തിയാക്കിയെന്ന് ഓരോ ഓഫീസും ഉറപ്പാക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു. 
 

Follow Us:
Download App:
  • android
  • ios