Asianet News MalayalamAsianet News Malayalam

തകരാര്‍ ശബ്‍ദത്തില്‍ നിന്നറിയാം, ആപ്പുമായി ഈ വണ്ടിക്കമ്പനി!

ശബ്‍ദം കേട്ട് വാഹനത്തിന്‍റെ തകരാര്‍ തിരിച്ചറിയുന്ന സംവിധാനവുമായി ഒരു വാഹന നിര്‍മ്മാതാക്കള്‍

New Skoda app uses sound to check car health
Author
Mumbai, First Published Oct 26, 2020, 3:55 PM IST

ശബ്‍ദം കേട്ട് വാഹനത്തിന്‍റെ തകരാര്‍ തിരിച്ചറിയുന്ന സംവിധാനവുമായി ഒരു വാഹന നിര്‍മ്മാതാക്കള്‍ രംഗത്ത്. ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്​കോഡയാണ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ പ്രവർത്തിക്കുന്ന ആപ്പ്​ വികസിപ്പിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ യുക്കെ റിപ്പോര്‍ട്ട് ചെയ്യുന്നു. ശബ്​ദം കേട്ട്​ കാറുകളുടെ ആന്തരിക പ്രശ്‌നങ്ങൾ തൽക്ഷണം കണ്ടെത്താൻ ഡ്രൈവർമാരെ സഹായിക്കുകയാണ്​ ആപ്പി​ന്‍റെ ജോലി. സൗണ്ട് അനലൈസർ എന്നാണ് ഈ ആപ്ലിക്കേഷന്‍റെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലളിതമാണ് ഇതിന്‍റെ പ്രവര്‍ത്തനം​. തകരാറിലായ വാഹനത്തിന്റെ ശബ്​ദം അനലൈസറിൽ രേഖപ്പെടുത്തുകയാണ്​ ആദ്യഘട്ടം റെക്കോർഡുചെയ്‌ത ശബ്‌ദം പ്രശ്​നമില്ലാത്ത വാഹനങ്ങളുമായി മുൻകൂട്ടി റെക്കോർഡുചെയ്‌ത ശബ്‌ദങ്ങളുമായി താരതമ്യം ചെയ്യാൻ എഐ സാ​ങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാഹനത്തിവു സാധിക്കും. തകരാറിലായ കാറി​ന്‍റെ ശബ്‌ദ പാറ്റേണിൽ വ്യത്യാസം വിശകലനം ചെയ്​ത്​ ആന്തരിക പ്രശ്‌നം കണ്ടെത്താനും അതിനുള്ള പരിഹാരം നിർദ്ദേശിക്കാനും ഈ ആപ്ലിക്കേഷന് സാധിക്കും എന്നാണ് കമ്പനി പറയുന്നത്.

സ്കോഡ വളരെക്കാലമായി അവരുടെ കാറുകളിൽ ആപ്ലിക്കേഷൻ പരീക്ഷിക്കുന്നുണ്ട്​. ഓസ്ട്രിയ, ജർമനി, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന 245സ്​കോഡ ഡീലർമാർ 2019 ജൂൺ മുതൽ സൗണ്ട് അനലൈസർ ഉപയോഗിക്കുന്നുണ്ട്​. സ്​കോഡയിലെ ഡിജിറ്റലൈസേഷ​ന്‍റെ ഉദാഹരണമാണ് സൗണ്ട് അനലൈസര്‍ എന്നും ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത സേവനം വാഗ്ദാനം ചെയ്യുന്നതിന്​ കൃത്രിമ ഇൻറലിജൻസ് ഉപയോഗിക്കുന്നത് തുടരുമെന്നും സ്‍കോഡ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios