Asianet News MalayalamAsianet News Malayalam

ആകര്‍ഷകം; നിസാന്‍ മാഗ്‌നൈറ്റിന്‍റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

മാഗ്നൈറ്റ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍

Nissan Magnite concept interior revealed
Author
Mumbai, First Published Aug 7, 2020, 9:45 AM IST

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുന്ന മാഗ്നൈറ്റ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. ഡാഷ്‌ബോര്‍ഡും ക്യാബിന്‍ സ്‌പെയ്‌സും എടുത്ത് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് നിസാന്‍ മാഗ്‌നൈറ്റ് കണ്‍സെപ്റ്റിനെ കമ്പനി അവതരിപ്പിച്ചത്.  

സ്റ്റൈലിഷ് ഡിസൈനോടുകൂടി നാളത്തെ യാത്രക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് നിസാന്‍ മാഗ്നൈറ്റ് കണ്‍സെപ്റ്റ് എന്നും വാഹനത്തിന്റെ കരുത്ത് ഉപഭോക്താവിന്റെ ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്നു എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നിസാന്റെ എസ്‍യുവി ചരിത്രത്തിലെ പരിണാമ കുതിപ്പാണ് നിസാന്‍ മാഗ്നൈറ്റ് കണ്‍സെപ്റ്റ് എന്നും ബാഹ്യഭാഗത്തേപോലെ തന്നെ  വാഹനത്തിന്റെ ഇന്റീരിയറുകളും പ്രീമിയം-നെസ്, റൂമിനെസ് എന്നിവ എടുത്തുകാണിക്കുന്നു എന്നും നിസാന്റെ എസ്‍യുവി പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിക്കുന്നതെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്‍തവ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.  മികച്ച സാങ്കേതികവിദ്യയില്‍ എത്തുന്ന മാഗ്‌നൈറ്റ് ഈ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ വാഹനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios