Asianet News MalayalamAsianet News Malayalam

'കുഴിക്കേസ്' വൻ വിജയം, കുഴിയിലും ചതിക്കാത്ത കാര്‍ സ്വന്തമാക്കി സംവിധായകൻ; വില 96 ലക്ഷം!

'ന്നാ താൻ കേസുകൊട്'  വിജയം ആഘോഷിക്കാന്‍ ആഡംബര എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ രതീഷ് ബാലകൃഷ്‍ണ പൊതുവാള്‍. 

Nna thaan case kodu movie director Ratheesh Balakrishnan Poduval brought a new Volvo XC90 SUV
Author
First Published Sep 3, 2022, 1:29 PM IST

'ന്നാ താൻ കേസുകൊട്' എന്ന സിനിമ തിയേറ്ററുകളില്‍ കൊയ്ത്ത് തുടരുകയാണ്. റോഡിലെ ഒരു കുഴി ഉണ്ടാക്കിയ സംഭവ പരമ്പരയുമായി പൊട്ടിച്ചിരി നിറച്ച് നാലാഴ്ച്ചയായി പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ അമ്പത് കോടി ക്ലബ്ബിൽ കയറിക്കഴിഞ്ഞു. ഈ വിജയം ആഘോഷിക്കാന്‍ ആഡംബര എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ രതീഷ് ബാലകൃഷ്‍ണ പൊതുവാള്‍. 

രജിസ്‍ട്രേഷന്‍ ഫീ മാത്രം 12 ലക്ഷം വേണ്ടി വന്ന പുത്തന്‍ കാറുമായി അംബാനി പുത്രൻ റോഡില്‍!

സംവിധായകന്‍ വാഹനം സ്വന്തമാക്കിയ വിവരം സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ പങ്കുവച്ചത്. പുതിയ വാഹനം സ്വന്തമാക്കുന്നതിന് കേരളാ വോള്‍വോയെ തിരഞ്ഞെടുത്തതില്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം നന്ദിയും അറിയിക്കുന്നു. പുതിയ കാറുകള്‍ മൈലുകള്‍ കണക്കിന് പുഞ്ചിരികള്‍ ഉണ്ടാകട്ടേയെന്ന് ആശംസിക്കുന്നു എന്ന കുറിപ്പോടെയാണ് സംവിധായകന്‍ വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം വോള്‍വോ പങ്കുവെച്ചത്. സിനിമ പോസ്റ്ററിന്റെ മാതൃകയില്‍ ന്നാ സാര്‍ വണ്ടി എട് എന്നെഴുതിയ പോസ്റ്ററും ഡീലര്‍ഷിപ്പില്‍ സ്ഥാപിച്ചായിരുന്നു വാഹനം കൈമാറിയത്. 93.90 ലക്ഷം രൂപ മുതല്‍ 96.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ കേരളത്തിലെ എക്‌സ്‌ഷോറൂം വില. എന്നാല്‍ ഇതില്‍ ഏത് വേരിയന്‍റാണ് സംവിധായകന്‍ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 

വോള്‍വോ എക്സ്‍സി 90 എന്നാല്‍
വോൾവോയുടെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‍യുവികളില്‍ ഒന്നാണ് എക്സ്‌സി 90. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നുകൂടിയാണ് ഇത്. കഴിഞ്ഞ വര്‍ഷം ഒടുവിലാണ് വോള്‍വോ XC90 ഹൈബ്രിഡ് പതിപ്പിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.  വോള്‍വോയുടെ മൈല്‍ഡ് ഹൈബ്രിഡ് വാഹനമായ എക്‌സ്.സി.90-യില്‍ 2.0 പെട്രോള്‍ എന്‍ജിനാണ് കുതിപ്പേകുന്നത്. 300 ബി.എച്ച്.പി. പവറും 420 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. കേവലം 6.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററാണ്. മുമ്പ് ഡീസല്‍ എന്‍ജിനിലും എത്തിയിരുന്ന ഈ എസ്.യു.വി. ഇപ്പോള്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പെട്രോളില്‍ മാത്രമാണ് എത്തുന്നത്. 

കുടുംബം വിലക്കിയപ്പോള്‍ രാജകുമാരി പറഞ്ഞുണ്ടാക്കിയ ആ കാര്‍ ലേലത്തില്‍ സ്വന്തമാക്കി അജ്ഞാതന്‍!

എക്സ്‍സി 90ലെ  നൂതന സാങ്കേതിക വിദ്യകൾ  ഡ്രൈവർക്ക്  കൂടുതൽ വ്യക്തിഗത സൗകര്യവും  മൊബിലിറ്റി സംവിധാനവും സാധ്യമാക്കുന്നു. റോഡിലുള്ള ശ്രദ്ധ നഷ്‍ടപ്പെടാതെ തന്നെ ഹെഡ്-അപ്പ് ഡിസ്‌പ്ലേയിലൂടെ ഡ്രൈവര്‍ക്ക് വേഗത കാണുവാനും  ടേൺ-ബൈ-ടേൺ നാവിഗേഷൻ പിന്തുടരുവാനും ഫോൺ കോളുകൾക്ക് മറുപടി നൽകുവാനും മറ്റും സാധിക്കുന്നു . കാർ ഫംഗ്‌ഷനുകൾ, നാവിഗേഷൻ, കണക്ടഡ്   സേവനങ്ങൾ, ഇൻ-കാർ എന്റർടെയ്‌ൻമെൻറ്  ആപ്ലിക്കേഷനുകൾ എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള മികച്ച  ടച്ച് സ്‌ക്രീൻ ഇന്റർഫേസാണ്  XC90-നുള്ളത് . ബോറോൺ സ്റ്റീലിന്റെ വ്യാപകമായ ഉപയോഗവും കാറിനുള്ളിലും പുറത്തുമായി  ആളുകളെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി സുരക്ഷാ  സംവിധാനങ്ങളുമെല്ലാം  ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ വോൾവോ കാറുകൾ നിലനിർത്തുന്നതിൽ  SPA പ്ലാറ്റ്ഫോമിന് വഴിയൊരുക്കി എന്നും കമ്പനി പറയുന്നു. 

വോള്‍വോയുടെ അത്യാധുനിക ഫീച്ചറുകള്‍ ഒത്തിണങ്ങിയിട്ടുള്ള സ്‌കേലബിള്‍ പ്രോഡക്ട് ആര്‍ക്കിടെക്ചറില്‍ (എസ്.പി.എ) പുറത്തിറങ്ങിയിട്ടുള്ള വാഹനമാണ് XC90 എസ്.യു.വി. 90, 60 സീരീസിലെ എല്ലാ വോൾവോ കാറുകളിലും വോൾവോയുടെ അത്യാധുനിക മോഡുലർ  ഫീച്ചറുകൾ  അവതരിപ്പിക്കുന്നാണ് സ്‌കേലബിൾ പ്രോഡക്‌ട് ആർക്കിടെക്ചറിൽ (എസ്‌പിഎ). ഈ പ്ലാറ്റ് ഫോമില്‍ പുറത്തിറക്കിയ കമ്പനിയുടെ ആദ്യത്തെ കാറാണിത്. ഏഴ് സീറ്റുകളുമായാണ് ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായ വോള്‍വോ XC90 എത്തിയിട്ടുള്ളത്. 

ബാറ്ററിക്ക് കാറിനേക്കാൾ വില, വില്‍ക്കാമെന്ന് വച്ചപ്പോള്‍ ആക്രിവില; സ്‍തംഭിച്ച് കുടുംബം!

അങ്ങേയറ്റം പ്രീമിയമാണ് വാഹനത്തിന്‍റെ ക്യാബിൻ. നിരവധി ഡ്രൈവര്‍ ഫ്രണ്ട്‌ലി ഫീച്ചറുകളുമായാണ് വാഹനത്തിന്‍റെ വരവ്. അത്യാധുനിക സ്‍കാൻഡിനേവിയൻ ഡിസൈനിൽ തടി, ക്രിസ്റ്റൽ, ലോഹം തുടങ്ങിയ ഹൈ-എൻഡ് മെറ്റീരിയലുകളുടെ സംയോജനത്തോടെ നിർമ്മിച്ചിരിക്കുന്ന  XC90  ക്യാബിൻ കാറിന്  ലക്ഷ്വറി മൊബിലിറ്റി അന്തരീക്ഷം പ്രദാനം ചെയ്യുന്നു.  ക്യാബിനിനുള്ളിൽ PM 2.5 ലെവലുകൾ അളക്കുന്നതിന് സെൻസറുള്ള ഏറ്റവും പുതിയ അഡ്വാൻസ്‍ഡ് എയർ ക്ലീനർ സാങ്കേതികവിദ്യയാണ്  പുതിയ XC90 വരുന്നത്.

ഇത് കാറിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയും വായു മലിനീകരണത്തിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ  ഇല്ലാതാക്കി കാറിൽ മികച്ച  അന്തരീക്ഷം ഉറപ്പാക്കുന്നു. ഈ ഘടകങ്ങളെല്ലാം ഡ്രൈവറുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന തരത്തിലുള്ളതാണ് . നാവിഗേഷന്‍ സംവിധാനവും ഇന്‍ കാര്‍ എന്റര്‍ടെയ്ന്‍മെന്റ് ആപ്ലിക്കേഷനുകളുമുള്ള 12.5 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഇന്റീരിയറിലെ മറ്റ് ഹൈലൈറ്റുകള്‍. 

ഇത്രയും ചിറകുകള്‍, കണ്ണഞ്ചും വേഗം; യൂസഫലി സ്വന്തമാക്കിയത് 'ജര്‍മ്മന്‍ മാന്ത്രികപ്പറവയെ'..!

Follow Us:
Download App:
  • android
  • ios