Asianet News MalayalamAsianet News Malayalam

ജാതിപ്പേര് എഴുതിവച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ യുപി മോട്ടോര്‍ വാഹന വകുപ്പ്

ജാട്ട്, ഗുജ്ജര്‍, ബ്രാഹ്മിണ്‍ ഇങ്ങനെ വിവിധ സ്റ്റിക്കറുകള്‍ കാറുകളില്‍ കാണാം. ഇത്തരം സ്റ്റിക്കറുകള്‍ പതിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

No More cast sticker UP Transport Department To Seize Vehicles With Caste Stickers
Author
Kanpur, First Published Dec 30, 2020, 8:07 AM IST

കണ്‍പൂര്‍‍:ജാതിപ്പേര് എഴുതിവച്ച വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്ത് ഉത്തര്‍പ്രദേശ് മോട്ടോര്‍ വാഹന വകുപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശ പ്രകാരമാണ് ഇത്തരം ഒരു നടപടി എന്നാണ് കണ്‍പൂരില്‍ നിന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ വാഹനങ്ങളില്‍ പ്രധാനമായും കാറുകളില്‍ ഉടമയുടെ ജാതി എഴുതി വയ്ക്കുന്നത് പതിവാണ്. 

ജാട്ട്, ഗുജ്ജര്‍, ബ്രാഹ്മിണ്‍ ഇങ്ങനെ വിവിധ സ്റ്റിക്കറുകള്‍ കാറുകളില്‍ കാണാം. ഇത്തരം സ്റ്റിക്കറുകള്‍ പതിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കാണ്‍പൂരിലെ ട്രാഫിക്ക് പൊലീസിന്‍റെ കണക്ക് അനുസരിച്ച് കാണ്‍പൂരിലെ ഒരോ 20 വാഹനത്തിലും ഒന്ന് എന്ന കണക്കില്‍ ഇത്തരം സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇതിനെതിരെ ശക്തമായ നടപടി എടുക്കും - കണ്‍പൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഡികെ ത്രിപാഠി പ്രതികരിച്ചു.

ഇത്തരം ജാതി സ്റ്റിക്കറുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച പരാതിയില്‍ നടപടി എടുക്കാന്‍ പിഎംഒ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ നടപടി എടുക്കുന്നത്. ഇത്തരം വണ്ടികള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഉത്തര്‍ പ്രദേശ് എംവിഡിക്ക് ലഭിച്ച നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്. 

Follow Us:
Download App:
  • android
  • ios