ഒല ഇലക്ട്രിക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാഹന ലോകത്തെ അമ്പരപ്പിച്ച് ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഹീറോ ഇലക്ട്രിക്കിന്റെ വിൽപ്പന ഇടിവ്

രാജ്യത്തെ ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയിലെ മെയ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഒന്നാം സ്ഥാനം നേടി ഹരിയാന ആസ്ഥാനമായുള്ള ഇലക്‌ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഒകിനാവ ഓട്ടോടെക്. കമ്പനി കഴിഞ്ഞ മാസം 9,290 യൂണിറ്റ് ഇലക്ട്രിക് സ്‍കൂട്ടറുകൾ ഇന്ത്യയിൽ വിറ്റതായും അടുത്തിടെ ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായി ഉയർന്നുവന്ന ഒല ഇലക്ട്രിക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചുകാലമായി ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഹീറോ ഇലക്ട്രിക്കിന്റെ വിൽപ്പനയിലെ ഇടിവാണ് ഏറ്റവും വലിയ ആശ്ചര്യം. 

ഒറ്റ ചാർജിൽ 200 കിലോമീറ്റർ;അമ്പരപ്പിക്കുന്ന വിലയും; വിപ്ലവം സൃഷ്‍ടിക്കാന്‍ ഒരു സ്‍കൂട്ടര്‍

ഈ വിഭാഗത്തിലെ മൊത്തത്തിലുള്ള വിൽപ്പനയിലും ഇടിവ് നേരിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ വാഹന രജിസ്ട്രേഷൻ പോർട്ടലായ വാഹന്റെ കണക്കനുസരിച്ച്, മുൻ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പനയിൽ ഏകദേശം 20 ശതമാനം ഇടിവുണ്ടായി. മൊത്തത്തിൽ, 39,339 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞ മാസം വിറ്റു. 

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

അടുത്തിടെ തങ്ങളുടെ ഏറ്റവും പുതിയ ഹൈ സ്പീഡ് ഇലക്ട്രിക് സ്‍കൂട്ടർ ഓഖി 90 പുറത്തിറക്കിയ ഒകിനാവ ഓട്ടോടെക്കിന്റെ വിൽപ്പന മുന്‍മാസത്തെ11,011 യൂണിറ്റിൽ നിന്ന് മെയ് മാസത്തിൽ 9,290 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകൾ അവതരിപ്പിച്ച് വിപണയില്‍ എത്തിയതിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളിൽ വിൽപ്പനയിൽ കുത്തനെ വർധന രേഖപ്പെടുത്തിയ ഒല ഇലക്ട്രിക്കിന്‍റെ വിൽപ്പന ഇടിവിനും മെയ് മാസം സാക്ഷിയായി. ഏപ്രിലിലെ 12,702 യൂണിറ്റുകളിൽ നിന്ന് ഒല ഇലക്ട്രിക്കിന്‍റെ വിൽപ്പന കഴിഞ്ഞ മാസം 9,196 യൂണിറ്റായി കുറഞ്ഞു. ഏകദേശം 30 ശതമാനത്തിന്റെ ഇടിവാണിത്.

ഇവി ചാർജിംഗ് ഗ്രിഡുകൾക്കായി ഏഥർ എനർജിയും മജന്തയും കൈകോര്‍ക്കുന്നു

മെയ് മാസത്തിൽ 5,819 യൂണിറ്റുകളുമായി ആമ്പിയർ ഇലക്ട്രിക് പട്ടികയിലെ സർപ്രൈസ് നമ്പറിൽ മൂന്നാം സ്ഥാനത്തെത്തി. ഏപ്രിലിൽ കമ്പനി 6,540 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഏതർ എനർജി കഴിഞ്ഞ മാസം 3,787 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് അതിന്റെ എക്കാലത്തെയും മികച്ച വിൽപ്പന നടത്തി പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഏപ്രിൽ മാസത്തില്‍ 2,450 യൂണിറ്റുകളാണ് ഏതർ വിറ്റഴിച്ചത്.

Hero Vida : ഹീറോ മോട്ടോകോർപ്പ് വിഡ ഇലക്ട്രിക് ബ്രാൻഡ് പ്രഖ്യാപിച്ചു

കുറച്ചുകാലമായി ഈ വിഭാഗത്തെ ഭരിക്കുന്ന ഹീറോ ഇലക്ട്രിക്കിന്റെ വിൽപ്പനയിലെ ഇടിവാണ് ഏറ്റവും വലിയ ആശ്ചര്യം. ഈ വർഷം ഏപ്രിലിൽ വിറ്റ 6,578 യൂണിറ്റുകളിൽ നിന്ന് മേയിൽ 2,849 യൂണിറ്റുകൾ മാത്രമാണ് ഹീറോ ഇലക്ട്രിക് വിറ്റഴിക്കാൻ കഴിഞ്ഞത്.

“ഏപ്രിൽ ഞങ്ങൾക്ക് ഒരു അലസ മാസമായിരുന്നു. മെയ് 15നകം മാത്രമേ ഉൽപ്പാദനം പുനരാരംഭിക്കാനാകൂ. ഞങ്ങൾ അഭിമുഖീകരിക്കുന്ന വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒന്നര മാസമെടുത്തു. ഞങ്ങൾ ഞങ്ങളുടെ പ്രൊഡക്ഷൻ ലൈനുകൾ മാറ്റുകയും സ്ഥാപിക്കുകയും ചെയ്‍തു. ഇപ്പോൾ 200,000 യൂണിറ്റുകളുടെ ശേഷിയിൽ എത്തിയിരിക്കുന്നു. അടുത്ത മാസം മുതൽ ഞങ്ങൾ വിപണിയിലെ മുൻനിരക്കാരാകും..” ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

121 കിമി മൈലേജ്, മോഹവില; പുതിയ സ്‍കൂട്ടറുമായി ആംപിയർ

ഇവി ബാറ്ററികളിലെ സുരക്ഷാ ആശങ്കകൾ, വിതരണ ശൃംഖല, സെമി കണ്ടക്ടർ പ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങളാണ് മെയ് മാസത്തിൽ ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പനയിൽ ഇടിവുണ്ടായതിന് പിന്നിലെ കാരണമായി കാണുന്നത്. ഇവികളിൽ അടുത്തിടെയുണ്ടായ തീപിടുത്തങ്ങളും ഗുണനിലവാര പ്രശ്‌നങ്ങളും മൊത്തത്തിലുള്ള ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന കുറയുന്നതിൽ പങ്ക് വഹിച്ചിരിക്കാം എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം