കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കമ്പനി ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കിയപ്പോൾ വാഗ്‍ദാനം ചെയ്‍ത ചില ഫീച്ചറുകള്‍ ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ പുതിയ സോഫ്റ്റ്‌വെയർ വാഗ്‍ദാനം ചെയ്യുന്നു. 

ലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക് തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാൻ തുടങ്ങി. എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകളിൽ നൽകുന്ന മൂവ് ഒഎസ്3 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഘട്ടംഘട്ടമായി പുറത്തിറക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കമ്പനി ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കിയപ്പോൾ വാഗ്‍ദാനം ചെയ്‍ത ചില ഫീച്ചറുകള്‍ ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ പുതിയ സോഫ്റ്റ്‌വെയർ വാഗ്‍ദാനം ചെയ്യുന്നു. ഈ വർഷത്തെ ദീപാവലി ദിനത്തിൽ, തങ്ങളുടെ ഉപഭോക്താക്കൾക്ക് പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഉടൻ ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

മൂവ് OS3 ന്റെ ബീറ്റ പതിപ്പ് പുറത്തിറക്കുമെന്നും ഒല ഇലക്ട്രിക് അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിച്ചു. “നിങ്ങളുടെ ഒല എസ്1 ഫീച്ചർ വലുതും ഭാവിയിലേക്കുള്ളതുമാക്കി ഗെയിം മാറ്റാൻമൂവ് OS 3 തയ്യാറാണ്. ഞങ്ങൾ അതിന്‍റെ ബീറ്റ റോൾഔട്ട് ആരംഭിച്ചുകഴിഞ്ഞു. അത് ഘട്ടം ഘട്ടമായി പുറത്തിറക്കും.." കമ്പനി പ്രസ്‍താവനയില്‍ പറഞ്ഞു. ഈ ഒക്‌ടോബർ 25 ന് ഒല മൂവ് OS3 ക്കായി സൈൻ-അപ്പ് തുറന്നിരുന്നു.

രാജ്യത്തെ ഈ പുത്തൻ ബൈക്കുകളില്‍ തനിക്ക് വലിയ മതിപ്പില്ലെന്ന് തുറന്നടിച്ച് ഒല മുതലാളി!

മൂവ് OS3-ൽ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഹിൽ ഹോൾഡ് കൺട്രോൾ ആയിരുന്നു. 2021 ഓഗസ്റ്റിൽ എസ്1 , എസ് 1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകൾ പുറത്തിറക്കിയപ്പോൾ ഈ ഫീച്ചർ ഓല വാഗ്ദാനം ചെയ്‍തിരുന്നു. കയറ്റത്തിൽ സ്‌കൂട്ടർ നിർത്തുമ്പോൾ താങ്ങി നിര്‍ത്താൻ ഈ ഫീച്ചർ സഹായിക്കുന്നു. ഇതുവരെ, ത്രോട്ടിൽ ഇൻപുട്ട് രജിസ്റ്റർ ചെയ്യുന്നതിന് ഒരു സെക്കൻഡ് എടുക്കുമെന്നതിനാൽ സ്‍കൂട്ടർ കുറച്ച് ദൂരം പിന്നോട്ട് പോകുമായിരുന്നു.

മൂവ് OS3 വഴി ഒല അവതരിപ്പിക്കുന്ന മറ്റൊരു പ്രധാന സവിശേഷത പ്രോക്സിമിറ്റി അൺലോക്ക് ആണ്. ഇത് സ്‍കൂട്ടറിനെ സ്വയം അൺലോക്ക് ചെയ്യാനും ലോക്കുചെയ്യാനും സഹായിക്കുന്നു. പാസ്‌കോഡ് നൽകുകയോ ആപ്ലിക്കേഷൻ തുറക്കുകയോ ചെയ്യാതെ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ ഇത് ഒരു റൈഡറെ സഹായിക്കും.

ദീർഘദൂരം ഓടുന്നവർക്കും റേഞ്ച് ഉത്കണ്ഠയുള്ളവർക്കും വേണ്ടി, ഒല അതിന്റെ ഇലക്ട്രിക് സ്‍കൂട്ടറുകളിൽ മൂവ് OS3-ൽ ഹൈപ്പർചാർജിംഗ് ഫീച്ചറുകൾ അവതരിപ്പിച്ചു. ഇത് ഉപയോഗിച്ച്, ഒല ഇലക്ട്രിക് സ്‍കൂട്ടറിന് ഒലയുടെ ഹൈപ്പർചാർജറുകളിൽ നിന്ന് പ്രയോജനം നേടാനും വെറും 15 മിനിറ്റിനുള്ളിൽ 50 കിലോമീറ്റർ പരിധി വരെ റീചാർജ് ചെയ്യാനും കഴിയും. ഒലയ്ക്ക് നിലവിൽ 50 ഓളം ഹൈപ്പർചാർജറുകൾ ഉണ്ട്. അത് ഇലക്ട്രിക് സ്‍കൂട്ടറുകളുടെ സ്ക്രീനിൽ കാണിക്കും.

പാർട്ടി മോഡ് പോലുള്ള മറ്റ് ഫീച്ചറുകളും ഒല അവതരിപ്പിച്ചിട്ടുണ്ട്. സ്കൂട്ടറിൽ പ്ലേ ചെയ്യുന്ന പാട്ടിന്റെ ട്യൂണുമായി സ്കൂട്ടറിന്റെ ലൈറ്റുകൾ സമന്വയിപ്പിക്കാൻ ഇത് സഹായിക്കുന്നു. റൈഡ് മോഡ് അടിസ്ഥാനമാക്കിയുള്ള ത്വരിതപ്പെടുത്തലിന്റെ ശബ്‍ദവും ഇത് വാഗ്‍ദാനം ചെയ്യും. മൂവ് OS3യുടെ സഹായത്തോടെ, ഉപഭോക്താക്കൾക്ക് ഇപ്പോൾ ഡിസ്‌പ്ലേയിലെ കോൾ അലേർട്ടുകളിലേക്കും ഓട്ടോമാറ്റിക്കായുള്ള മറുപടി ഫീച്ചറിലേക്കും ആക്‌സസ് ലഭിക്കും. മൂവ് ഒഎസ്3 വഴി പ്രധാന രേഖകൾ സൂക്ഷിക്കുന്നതും എളുപ്പമാകും. 

ഈ സ്‍കൂട്ടറിന് പത്തുമടങ്ങ് അധിക വില്‍പ്പന, അത്യദ്ഭുതമെന്നും ഒരു യുഗം അവസാനിച്ചെന്നും ഒല മുതലാളി!

സോഫ്റ്റ്‍വെയര്‍ അപ്‍ഡേറ്റ് ഉള്‍പ്പെടെ നടക്കാത്തതിനാല്‍ ഒലയുടെ സ്‍കൂട്ടറുകള്‍ അടുത്തകാലത്തായി നിരവധി പ്രശ്‍നങ്ങള്‍ നേരിട്ടിരുന്നു. പല ഉടമകളും സ്‍കൂട്ടറുകളുടെ പ്രകടനത്തില്‍ അതൃപ്‍തരും ആയിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്‌ത് സ്‌കൂട്ടറുകൾ വേഗത്തിലാക്കിയിരിക്കുകയാണ് ഒല ഇലക്ട്രിക്. സ്‌പോർട്‌സ് മോഡിലും ഹൈപ്പർ മോഡിലും ആക്സിലറേഷൻ മെച്ചപ്പെടുത്തിയെന്നും കമ്പനി അവകാശപ്പെടുന്നു