Asianet News MalayalamAsianet News Malayalam

ഇതോ ഡ്രൈവിംഗ്?! വെറും ആറു സെക്കൻഡ്, ഇരകളായത് നിരപരാധികളായ അഞ്ചുപേര്‍, ഒരാള്‍ കൊല്ലപ്പെട്ടു!

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും മംഗളൂരുവിലെ മന്നഗുഡ്ഡ ജംക്‌ഷനു സമീപമുള്ള ജനവാസം കുറഞ്ഞ നടപ്പാതയിലൂടെ നടന്നുപോകുന്നത് കാണാം.  പൊടുന്നനെ ഒരു വെളുത്ത ഹ്യുണ്ടായ് ഇയോൺ കാര്‍ യാത്രികരുടെ ഇടയിലേക്ക് പാഞ്ഞുകയറുന്നതും കാണാം. 

One Killed, four injured as speeding car rams into pedestrians at Mangaluru prn
Author
First Published Oct 19, 2023, 2:42 PM IST

ർണാടകയിലെ മംഗളൂരുവിൽ വിശാലമായ നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന അഞ്ചുപേരെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുന്ന സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്ഷനു സമീപം ഫുട്പാത്തിൽ അമിതവേഗതയിലെത്തിയ കാർ അഞ്ച് കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഒരാളെ ഏതാനും മീറ്ററുകളോളം വലിച്ചിഴച്ച ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും മംഗളൂരുവിലെ മന്നഗുഡ്ഡ ജംക്‌ഷനു സമീപമുള്ള ജനവാസം കുറഞ്ഞ നടപ്പാതയിലൂടെ നടന്നുപോകുന്നത് കാണാം.  പൊടുന്നനെ ഒരു വെളുത്ത ഹ്യുണ്ടായ് ഇയോൺ കാര്‍ യാത്രികരുടെ ഇടയിലേക്ക് പാഞ്ഞുകയറുന്നതും കാണാം. പിന്നിൽ നിന്ന് വന്ന കാർ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്‍തു. കാർ അടുത്തെത്തിയപ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടാൻ ശ്രമിച്ച മറ്റൊരു സ്ത്രീയെ ഇടിക്കുന്നതും ദൃശ്യങ്ങൾ കാണിക്കുന്നു. സ്ത്രീകളിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.  മറ്റുള്ളവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഈ കാര്‍ പിന്നീട് പൊലീസ് പിടിച്ചെടുത്തു. ഈ ഹ്യുണ്ടായ് ഇയോൺ കാർ ഓടിച്ചിരുന്നത് കമലേഷ് ബൽദേവ് എന്നയാളാണെന്ന് പോലീസ് പറഞ്ഞു . കേവലം ആറു സെക്കന്റുകൾക്കുള്ളിലാണ് സംഭവം നടന്നത് . ചുറ്റുമുള്ള ആളുകൾക്ക് മനസ്സിലാകും മുമ്പ്, അഞ്ച് പേരെ കാറിൽ ഇടിച്ചു. റോഡരികിലെ ഒരു പോസ്റ്റും ഇടിച്ചൊടിച്ച ശേഷമാണ് കാര്‍ പാഞ്ഞത്.  അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ വാഹനങ്ങൾ നിർത്തി ആളുകൾ ഓടിയെത്തി. ഒരു സ്ത്രീ എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതും പക്ഷേ മുടന്തുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ ഒരു ഷോറൂമിന് മുന്നിൽ കാർ പാർക്ക് ചെയ്‍ത ശേഷം പ്രതി വീട്ടിലേക്ക് പോയി എന്നും പിന്നീട് പിതാവിനൊപ്പമാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയെന്ന് പോലീസ് പറഞ്ഞു. അശ്രദ്ധമൂലമുള്ള മരണം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

youtubevideo

Follow Us:
Download App:
  • android
  • ios