ഭോപ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ നിഷു കുമാർ (30) എന്നയാള്‍ കാറിൽ കുടുങ്ങി മരിക്കുകയും ഭാര്യ പ്രീതി, മകൻ ആർത്ത് കുമാർ, ഡ്രൈവർ രാമൻ എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ‍തതായി പൊലീസ് പറഞ്ഞു. 

ത്തർപ്രദേശിലെ മുസാഫർനഗറിൽ ചൊവ്വാഴ്ച വൈകുന്നേരം കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. സംഭവത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മുസാഫർനഗറിലെ നിർഗജനി ഝൽ ഗ്രാമത്തിന് സമീപമുള്ള കനാൽ റോഡിൽ നിന്നാണ് അപകടം റിപ്പോർട്ട് ചെയ്യുന്നത്.

ഭോപ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ നിഷു കുമാർ (30) എന്നയാള്‍ കാറിൽ കുടുങ്ങി മരിക്കുകയും ഭാര്യ പ്രീതി, മകൻ ആർത്ത് കുമാർ, ഡ്രൈവർ രാമൻ എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ‍തതായി പൊലീസ് പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് അന്വേഷിച്ചുവരികയാണ്. കാറിന് തീപിടിക്കുന്ന സംഭവങ്ങൾ അടുത്തകാലത്ത് കൂടിക്കൊണ്ടിരിക്കുകയാണ്.

ഒരു കാറിന് തീപിടിച്ചാൽ എന്ത് സംഭവിക്കും?

1. തീപിടുത്തത്തിന് ശേഷം ആദ്യം സംഭവിക്കുന്നത് കാറിന്റെ പവർ വിൻഡോകൾ, സീറ്റ് ബെൽറ്റുകൾ, സെൻട്രൽ ലോക്കിംഗ് സിസ്റ്റം എന്നിവ തകരാറിലാകുന്നു. ഇക്കാരണത്താൽ, കാറിൽ നിന്ന് പുറത്തുവരാൻ നിങ്ങൾ വളരെയധികം പരിശ്രമിക്കേണ്ടി വന്നേക്കാം.

2. തീപിടിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം ലഭിച്ചില്ലെങ്കിൽ, കാറിൽ ഇരിക്കുന്നവർ കാർബൺ മോണോക്സൈഡ് മൂലം മരിക്കാനിടയുണ്ട്.

ഈ മുൻകരുതലുകള്‍ എടുത്തില്ലെങ്കിൽ, നിങ്ങളുടെ കാർ എപ്പോൾ വേണമെങ്കിലും ഒരു തീപ്പന്തമായി മാറാം!

എന്താണ് സംരക്ഷണം?
1. കാറിന്റെ എഞ്ചിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഉദാഹരണത്തിന്, ഓയിൽ ഫിൽട്ടർ, എഞ്ചിൻ കൂളന്റ്, എഞ്ചിൻ ഓയിൽ എന്നിവ ശരിയായ സമയത്ത് മാറ്റിക്കൊണ്ടിരിക്കുക. ഇത് കാറിന്റെ ആരോഗ്യം മികച്ചതാക്കും.

2. കാറിൽ അനാവശ്യ വൈദ്യുത ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഒഴിവാക്കുക. ഇവ നിങ്ങളുടെ കാർ ബാറ്ററിയിൽ അധിക ലോഡ് ഇടുന്നു.

3. എല്ലായ്‌പ്പോഴും ഒരു അംഗീകൃത കേന്ദ്രത്തിൽ നിന്ന് മാത്രം സിഎൻജി, എല്‍പിജി കിറ്റ് വാങ്ങി ഘടിപ്പിക്കുക.

4. കാറിൽ അമിതമായ മോഡിഫിക്കേഷൻ ഒഴിവാക്കുക. ഇത് കാറിൽ സാങ്കേതിക തകരാർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

വാഹനത്തിനു തീപിടിക്കാതിരിക്കാന്‍..

കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം
എളുപ്പം തീപിടിക്കാവുന്ന വസ്‍തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്
വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. 
ചിലപ്പോഴൊക്കെ വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വരും. ഇത് അവഗണിക്കരുത്. വാഹനം നിര്‍ത്തി എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി ദൂരെമാറിനിന്ന് സർവീസ് സെന്ററുമായി ബന്ധപ്പെടുക. 
 ഫ്യൂസ് കത്തിയെന്ന് മനസിലായാല്‍ അതു മാറ്റി വാഹം ഓടിക്കുവാൻ ഒരിക്കലും സ്വയം ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കുക. സ്വയം ശ്രമിച്ചാല്‍ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും. 
അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെടാതെ വാഹനത്തിലെ ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം.
അനാവശ്യ മോഡിഫിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക
തീ പിടിച്ചാല്‍ എന്തു ചെയ്യണം, ചെയ്യരുത്?

വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക എന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. 
ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങളുടെ സീറ്റുകളിലെ ഹെഡ്​റെസ്​റ്റ്​ ഉപയോഗിച്ച് കാറിന്‍റെ ജനാല തകര്‍ക്കുക​. ഹെഡ്​ റെസ്​റ്റ്​ ഈരിയെടുത്ത്​ അതി​ന്‍റെ കുർത്ത അഗ്രങ്ങൾ കൊണ്ട്​ കണ്ണാടി പൊട്ടിച്ച്​ പുറത്തുകടക്കണം
തീ കെടുത്താൻ ശ്രമിച്ചാൽ ചിലപ്പോൾ ജീവഹാനി വരെ സംഭവിച്ചേക്കാം
തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽ നിന്നും സുരക്ഷിത അകലം പാലിക്കുക. 
ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം പ്രവഹിച്ചേക്കാവുന്ന വിഷമയമായ വായു നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കാം. 
ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്സിജന്‍ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും. 

youtubevideo