ശിക്ഷാ കാലാവധി പൂർത്തിയായാലുടൻ നാട്ടിലേക്ക് കയറ്റി അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരുന്നാളവധിക്ക് മുമ്പ് നടപടികൾ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ. റഹീമിൻ്റെ മോചനത്തിനായി പണം കണ്ടെത്താൻ നടന്നത് സമാനതകളില്ലാത്ത പ്രവർത്തനമാണ്.

റിയാദ്: സൗദി ജയിലിൽ നിന്ന് റഹീമിൻ്റെ മോചനം കാത്ത് കേരളം. ശിക്ഷാ കാലാവധി പൂർത്തിയായാലുടൻ നാട്ടിലേക്ക് കയറ്റി അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരുന്നാളവധിക്ക് മുമ്പ് നടപടികൾ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ. റഹീമിൻ്റെ മോചനത്തിനായി പണം കണ്ടെത്താൻ നടന്നത് സമാനതകളില്ലാത്ത പ്രവർത്തനമാണ്. പക്ഷേ പിന്നെയും നിയമനടപടിക്രമങ്ങൾ നീളുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ, ശിക്ഷാ കാലയളവ് ലഘൂകരിക്കാൻ വേണ്ടി ശ്രമങ്ങൾ നടന്നു. ഒടുവിൽ ഇരുപതാം തിയതിയോടെ ശിക്ഷാ കാലാവധി പൂർത്തിയാവുകയാണ്. പുറത്തിറങ്ങിയാലുടൻ പ്രത്യേക ചാനലിലൂടെ ഡീപോർട്ട് ചെയ്യുകയാണ് ചെയ്യുക. ഇതിനുള്ള നടപടികൾ പൂർത്തിയാവണം. വൈകലുണ്ടാകാതിരിക്കാൻ യാത്ര ചെയ്യാനുള്ള ഔട്ട്പാസ് ഉൾപ്പടെ രേഖകൾ ഇതിനോടകം തയാറാക്കിയിട്ടുണ്ട്. അതേസമയം, പുറത്തിറങ്ങുന്നത് വൈകാതിരിക്കാൻ അനുകൂലമായ സമീപനം അധികൃതരിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിനായി അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എംബസിയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

അതേസമയം, ഇനിയുള്ള രണ്ട് ദിവസത്തിനകം നടപടികൾ പൂർത്തിയായില്ലെങ്കിലാണ് പ്രതിസന്ധിയുണ്ടാവുക. വ്യാഴാഴ്ച്ചയോടെ പെരുന്നാളിന്റെ നീണ്ട അവധിയിലേക്ക് സൗദി കടക്കും. അതിന് ശേഷമേ പിന്നീട് പൂർത്തിയാക്കാനാകൂ.

YouTube video player