ഇപ്പോഴിതാ ഒറ്റ ചാര്‍ജ്ജില്‍ 510 കിമീ വരെ ഓടാന്‍ സാധിക്കുന്ന ഒരു ഇലക്ട്രിക്ക് സൈക്കിള്‍ നിരത്തിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. 

ലക്ട്രിക്ക് സൈക്കിളുകളുടെ ജനപ്രിയത കൂടിക്കൊണ്ടിരിക്കുകയാണ്. അവ മുമ്പെന്നത്തേക്കാളും കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുന്നു. കൂടാതെ മൊത്തത്തിലുള്ള ഇലക്ട്രിക് വാഹന (ഇവി) വില്‍പ്പനയുടെ വേഗത കൂട്ടാനും ഇലക്ട്രിക്ക് സൈക്കിളുകള്‍ക്ക് കഴിയുന്നുണ്ട്. എന്നാല്‍ ഈ ഇ-സൈക്കിളുകളിൽ ബഹുഭൂരിപക്ഷത്തിനും പരിമിതമായ റേഞ്ച് മാത്രമാണ് ഉള്ളത് എന്നത് ഒരു യാതാര്‍ത്ഥ്യമാണ്. എന്നാല്‍ ഇപ്പോഴിതാ ഒറ്റ ചാര്‍ജ്ജില്‍ 510 കിമീ വരെ ഓടാന്‍ സാധിക്കുന്ന ഒരു ഇലക്ട്രിക്ക് സൈക്കിള്‍ നിരത്തിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. 

100-കിലോമീറ്റർ റേഞ്ചുമായി ഈ ഇന്ത്യൻ ഇ-സൈക്കിള്‍

കൊളറാഡോ ആസ്ഥാനമായുള്ള ഒപ്റ്റ്ബൈക്കിൽ നിന്നുള്ള R22 എവറസ്റ്റ് എന്ന ഇ- സൈക്കിള്‍ ആണിത്. ആഗോള റോഡുകളിൽ നിലവിലുള്ള മിക്ക ഇലക്ട്രിക് കാറുകളെയും റേ‍ഞ്ച് പിരധിയില്‍ മറികടക്കാൻ കഴിയും ഈ ഇലക്ട്രിക്ക് സൈക്കിളിന് കഴിയും എന്ന് കമ്പനി അവകാശപ്പെടുന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

R22 എവറസ്റ്റ് ഒരു മൗണ്ടൻ ബൈക്കാണ്. ഈ സൈക്കിളില്‍ 3,260 Wh ലിഥിയം-അയൺ സെല്ലുകൾ സജ്ജീകരിച്ചിരിക്കുന്നു. ബാറ്ററി പായ്ക്ക് നീക്കം ചെയ്യാവുന്ന രണ്ട് ഘടകങ്ങളായി തിരിച്ചിരിക്കുന്നു. ഏകദേശം 16 കിലോ ഭാരമുള്ള 3.26 kWh ബാറ്ററി, മറ്റ് ഇലക്ട്രിക്ക് സൈക്കിളുകളിലെ ബാറ്ററി പായ്ക്കുകളേക്കാൾ കാര്യമായ ശേഷിയുള്ളതും വളരെ കഴിവുള്ള ചില ഇലക്ട്രിക് സ്‍കൂട്ടറുകളിലും ബൈക്കുകളിലും ഉള്ള ബാറ്ററി പായ്ക്കുകളേക്കാൾ വലുതുമാണ്.

വേട്ടക്കാരനുമായി എന്‍ഫീല്‍ഡ്, വലിയതെന്തോ കരുതിവച്ച് ഹോണ്ട; കണ്ടറിയണം ഇനി ബൈക്ക് വിപണിയില്‍ സംഭവിക്കുന്നത്!

R22 എവറസ്റ്റിന് 58 കിലോമീറ്റർ വേഗതയും 190 Nm ടോർക്കും കമ്പനി വാഗ്‍ദാനം ചെയ്യുന്നു. ദൂരത്തേക്ക് പോകുകയാണെങ്കിൽ, ഏകദേശം 72 കിലോഗ്രാം ഭാരമുള്ള ഒരു റൈഡർ 24 കിലോമീറ്റർ വേഗതയിൽ പെഡൽ ചെയ്യുമ്പോൾ ഇ-സൈക്കിളിന് 510 കിലോമീറ്റർ വരെ വൈദ്യുതി റേഞ്ച് ലഭിക്കും എന്നും ഒപ്‍റ്റിബൈക്ക് അവകാശപ്പെടുന്നു. ദുർഘടമായ ഭൂപ്രദേശങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ, കാർബൺ-ഫൈബർ ഫ്രെയിമും സ്വിംഗ്‌ആമും, ദൈർഘ്യമേറിയ യാത്രാ സസ്പെൻഷനും അതിനെ കരുത്തുറ്റതും എന്നാൽ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സുഖകരവുമാക്കുമ്പോൾ 40 ശതമാനം ഗ്രേഡ് കയറാൻ കഴിയുമെന്ന് ഇ-സൈക്കിൾ കമ്പനി അവകാശപ്പെടുന്നു. അതുപോലെ ഈ സൈക്കിളിലെ ഡിസ്‌ക് ബ്രേക്കുകൾ മതിയായ സ്റ്റോപ്പിംഗ് പവറും ഉണ്ടെന്ന് ഉറപ്പാക്കുന്നു.

R22 എവറസ്റ്റിൽ ബാക്ക്‌ലൈറ്റുള്ള എൽസിഡി സ്‌ക്രീൻ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതില്‍ ബാറ്ററി ഗേജ്, വേഗത, രണ്ട് റീസെറ്റ് ചെയ്യാവുന്ന ട്രിപ്പ് ഓഡോമീറ്ററുകൾ, ലൈഫ് ടൈം ഓഡോമീറ്റർ എന്നിങ്ങനെയുള്ള വിവരങ്ങൾ കാണിക്കും.

 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

എന്നാല്‍ ഈ ഇലക്ട്രിക്ക് സൈക്കിളിന്‍റെ വില അല്‍പ്പം കടുത്തതാണ്. R22 എവറസ്റ്റിന് 18,900 ഡോളര്‍ അഥവാ ഏകദേശം 15 ലക്ഷം രൂപയോളം ആണ്. പരിമിതമായ എണ്ണം യൂണിറ്റുകൾ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത് എന്നും കമ്പനി പറയുന്നു.

കൊളറാഡോ ആസ്ഥാനമായുള്ള ഒപ്റ്റിബൈക്ക്, അമേരിക്കയിലെ ഏറ്റവും പഴയ ഇലക്ട്രിക് സൈക്കിൾ കമ്പനികളിലൊന്നാണ്. എന്തായാലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതം കയറാന്‍ R22 എവറസ്റ്റിന് കഴിയുമെന്ന് ഒപ്റ്റിബൈക്കിന്‍റെ അവകാശവാദം എത്രകണ്ട് യാതാര്‍ത്ഥ്യമാകും എന്ന കാര്യത്തില്‍ സംശയം ഉണ്ട്. കാരണം എവറസ്റ്റലേക്ക് റോഡുകളില്ല എന്നതുതന്നെ!

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!