ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയവരടക്കമാണ് പരാതിയുമായി പ്രതികരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഞ്ഞൂറില്‍ അധികം കാര്‍ ഉടമകളാണ് പരാതിയുമായി എത്തിയത്

അമേരിക്കന്‍ ഇലകട്രിക്ക് വാഹനക്കമ്പനിയായ ടെസ്ലയുടെ കാര്‍മേക്കേഴ്സ് ആപ്പ് തകരാറിലായതോടെ കുടുങ്ങി നിരവധിപ്പേര്‍. ആപ്പിന്‍റെ പ്രവര്‍ത്തനം തകരാറിലായതിന് പിന്നാലെ കാര്‍ സ്റ്റാര്‍ട്ട് പോലും ചെയ്യാനാവാതെ കുടുങ്ങിയത് നിരവധിപ്പേരാണ്. വാഹനവുമായി മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്യാന്‍ സാധിക്കാതെ എറര്‍ മെസേജ് ലഭിച്ചുവെന്നാണ് നിരവധിപ്പേര്‍ പരാതിപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെട്ടതിന് പിന്നാലെ തകരാറ് പരിശോധിക്കുകയാണെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്ക് വിശദമാക്കുന്നത്. ആപ്പ് ഓണ്‍ലൈനില്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് ഇലോണ്‍ മസ്ക് പരാതികളോട് പ്രതികരിച്ചത്.

ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയവരടക്കമാണ് പരാതിയുമായി പ്രതികരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഞ്ഞൂറില്‍ അധികം കാര്‍ ഉടമകളാണ് പരാതിയുമായി എത്തിയത്. ഇതില്‍ ഏറിയ പങ്കും തകരാറുകള്‍ പരിഹരിച്ചതായും അറുപതോളം പരാതികളാണ് പരിഹരിക്കാനുള്ളതെന്നുമാണ് ടെസ്ല ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. തകരാറ് നേരിട്ടവരോട് ക്ഷമാപണം നടത്തിയ മസ്ക് ഇനി ഇത്തരം പ്രശ്നം ഉണ്ടാവില്ലെന്നും ട്വീറ്റിലൂടെ വിശദമാക്കിയിട്ടുണ്ട്.

Scroll to load tweet…

എന്നാല്‍ തകരാറിലായ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ആപ്പ് മാത്രമല്ല വഴിയെന്നാണ് വാഹന വിദഗ്ധര്‍ പറയുന്നത്. ആപ്പിനെ മാത്രം വിശ്വസിച്ച ഉടമകള്‍ക്കാണ് തകരാറ് പണി കൊടുത്തതെന്നുമാണ് വാഹന വിദഗ്ധര്‍ പറയുന്നത്. പുറത്തുപോകുമ്പോള്‍ എടിഎം കാര്‍ഡ് മറക്കുന്നതുപോലെയാണ് ആപ്പിനെ മാത്രം വിശ്വസിച്ച് കാര്‍ എടുക്കുന്നതെന്നാണ് ബര്‍മിങ്ഹാം ബിനിസ് സ്കൂളിലെ പ്രൊഫസറായ ഡേവിഡ് ബെയ്ലി പ്രതികരിക്കുന്നത്. ഇന്നലെയുണ്ടായ തകരാറില്‍ ബെയ്ലിയും കുറച്ചുനേരം കുടുങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്. 

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഓഹരികൾ അടുത്ത കാലത്തായി കുതിച്ചുയരുകയാണ്. ഇത് സിഇഒ എലോൺ മസ്‌കിന്റെ സമ്പത്ത് എക്കാലത്തെയും ഉയരത്തിലെത്താൻ സഹായിച്ചു. ടെസ്‌ലയുടെ കുതിച്ചുയരുന്ന ഓഹരി വിലകളും സമ്പത്തും മുകേഷ് അംബാനിയുടെ മൂന്നിരട്ടി സമ്പത്ത്​ ഉള്ളയാളായി മസ്​കിനെ മാറ്റിയിരുന്നു. കഴിഞ്ഞ ആഴ്ച ആദ്യം, ടെസ്‌ലയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഒരു ട്രില്യൺ ഡോളർ പിന്നിട്ടു. ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ് പോലുള്ള ബ്രാൻഡുകളുള്ള എലൈറ്റ് ക്ലബിൽ ചേരുന്ന ആദ്യത്തെ കാർ നിർമ്മാതാവായും ഇതോടെ ടെസ്​ല മാറി.

അടുത്തിടെ ഇന്ത്യയിലും ടെസ്​ല പ്രവർത്തനം ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാർ കമ്പനി ഉടൻ പുറത്തിറക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ഇന്ത്യയിലെ ഉയർന്ന നികുതി കുറക്കണമെന്നും മസ്​ക്​ മോദി സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. ഇവികൾ ഇവിടെ നിരത്തിലിറങ്ങാനുള്ള ഗ്രൗണ്ടുകൾ ഒരുക്കുന്ന തിരക്കിലായതിനാൽ ടെസ്‌ല തങ്ങളുടെ ഏറെ ആവശ്യപ്പെടുന്ന ഇലക്ട്രിക് കാറുകൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.