സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ 3,020 'റോൾ ഡൗൺ' അപകടങ്ങളിൽ 2,633 പേർ മരിക്കുകയും 6,792 പേർക്ക് പരിക്കേൽക്കുകയും ചെയ്‍തതായി ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) സഞ്ജയ് കുണ്ഡു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.
ഹിമാചൽ പ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3,000-ലധികം മലക്കം മറിച്ചില്‍ മൂലമുള്ള വാഹനാപകടങ്ങളിലായി 2,600ല്‍ അധികം ആളുകൾക്ക് ജീവൻ നഷ്‍ടപ്പെട്ടതായി റിപ്പോര്‍ട്ട്. സംസ്ഥാന പോലീസ് പ്രസ്‍താവനയിൽ ആണ് ഇക്കാര്യം അറിയിച്ചതെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കുളുവിലെ സൈഞ്ച് താഴ്‌വരയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്‍കൂൾ കുട്ടികളടക്കം 13 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‍ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് പൊലീസിന്‍റെ പ്രസ്‍താവന. മലയോര മേഖലകളിലെ റോഡുകളിൽ ക്രാഷ് ബാരിയറുകൾ ഇല്ലാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണം.
തെരുവുവളഞ്ഞ് ഒത്തുകൂടി ഡ്രൈവറില്ലാ ടാക്സികള്‍, പിന്നെ സംഭവിച്ചത്..
സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ 3,020 'റോൾ ഡൗൺ' അപകടങ്ങളിൽ 2,633 പേർ മരിക്കുകയും 6,792 പേർക്ക് പരിക്കേൽക്കുകയും ചെയ്‍തതായി ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) സഞ്ജയ് കുണ്ഡു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്തെ മൊത്തം റോഡിന്‍റെ നീളം 38,035 കിലോമീറ്ററാണെങ്കിൽ, റോഡിന്റെ 520 കിലോമീറ്ററിൽ മാത്രമാണ് ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ടുള്ളത്.
പൂത്തിരി സംഭവം, ടൂര്‍ കഴിഞ്ഞ് മുങ്ങാന്‍ ശ്രമിച്ച ബസുകളെ എംവിഡി ഓടിച്ചിട്ടുപിടികൂടി!
ഷിംലയിലാണ് ഏറ്റവും കൂടുതൽ റോൾ ഡൗൺ അപകടങ്ങൾ നടന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. മൊത്തം അപകടങ്ങളുടെ 32 ശതമാനവും ഇവിടെയാണ് നടന്നത്. ഇത്തരം 973 ഓളം അപകടങ്ങള്‍ ഷിംലയില്‍ നടന്നു എന്നാണ് കണക്കുകള്‍. മാണ്ഡിയിൽ 425 അഥവാ 14 ശതമാനം അപകടങ്ങളും ചമ്പയിലും സിർമൗറിലും 306 അപകടങ്ങളും വീതവും നടന്നു. 10 ശതമാനം വീതമാണ് ഇവിടങ്ങളിലെ കണക്കുകള്‍. 1,679 അപകടങ്ങൾ അല്ലെങ്കിൽ മൊത്തം അപകടങ്ങളുടെ 56 ശതമാനം ലിങ്ക് റോഡുകളിലും 1,185 അപകടങ്ങള്‍ അഥവാ 39 ശതമാനം ദേശീയ, സംസ്ഥാന പാതകളിലും സംഭവിച്ചതായും പൊലീസിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!
ഏകദേശം 42 ശതമാനം അല്ലെങ്കിൽ 1,264 അപകട സംഭവങ്ങള്‍ അമിതവേഗത മൂലമാണ് നടന്നിരിക്കുന്നത്. 641 അല്ലെങ്കിൽ 21 ശതമാനം അപകടങ്ങളിൽ അപകടകരമായ ഡ്രൈവിംഗാണ് പ്രാഥമിക കാരണം. 609 അല്ലെങ്കിൽ 20 ശതമാനം അപകടങ്ങൾക്കും കാരണം ശ്രദ്ധയില്ലാതെ തിരിഞ്ഞതാണ്. ഇവയെല്ലാം അപകടങ്ങളുടെ പ്രധാന കാരണങ്ങളാണ്.
ക്യാമറയെ ചതിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു, പക്ഷേ ആര്‍ടിഒയുടെ കണ്ണ് ചതിച്ചു!
51 ശതമാനം അപകടങ്ങളിലും അഥവാ 1,530 അപകടങ്ങളിലും കാറുകൾ ഉൾപ്പെട്ടിരുന്നു. 592 അപകടങ്ങളിൽ പിക്കപ്പ് വാഹനങ്ങളും 79 അപകടങ്ങളിൽ ബസുകളും ഉള്‍പ്പെടുന്നു. ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നതിനായി ബ്ലാക്ക് സ്പോട്ടുകൾ/ക്ലസ്റ്ററുകൾ/സ്ട്രെച്ചുകളുടെ ഒരു ലിസ്റ്റ് ഹിമാചല്‍ പ്രദേശ് പൊതുമരാമത്ത് അധികാരികളുമായി പങ്കിട്ടിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്‍താവന അറിയിച്ചു. ഓരോ ജില്ലയിലും ദുർബലമായ 10 സ്‌ട്രെച്ചുകളുടെ മറ്റൊരു പട്ടികയും പങ്കിട്ടു. ഇവയ്ക്ക് ഉടനടി നടപടി ആവശ്യമാണ്.
