കാറില്‍ മോഷ്‍ടാക്കള്‍ക്കായി ഉടമ ഒരുക്കി വച്ചിരുന്നത് എട്ടിന്‍റെ പണി. കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോടി കള്ളന്മാര്‍

മോഷണം പോയ കാറുകൾ തിരികെ ലഭിക്കാൻ എല്ലാ ഉടമകള്‍ക്കും ഭാഗ്യം ലഭിച്ചെന്നുവരില്ല. അതൊരു റോൾസ് റോയ്‌സ് ആണെങ്കിൽ പ്രത്യേകിച്ചും. എന്നാല്‍ അടുത്തിടെ ന്യൂയോര്‍ക്കിലെ ഒരിടത്തുനിന്നും ഒരു റോൾസ് റോയ്‌സ് ഡോണ്‍ കവര്‍ന്ന് ഓടിച്ചു പോകുമ്പോള്‍ ജാക്ക്‌പോട്ട് അടിച്ചുവെന്ന് കരുതിയ അഞ്ചംഗ കവര്‍ച്ചാ സംഘത്തിന്‍റെ വിധി അങ്ങനെയായിരുന്നില്ല. കാരണം അത്യാഡംബര കാറില്‍ എട്ടിന്‍റെ പണിയാണ് ഉടമ മോഷ്‍ടാക്കള്‍ക്കായി ഒരുക്കിവച്ചിരുന്നത്.

തെങ്ങ് ചതിച്ചു, പക്ഷേ ഹെല്‍മറ്റ് 'ചതച്ചില്ല'; സ്‍കൂട്ടര്‍ യാത്രികയുടെ അമ്പരപ്പിക്കുന്ന രക്ഷപ്പെടല്‍!

കാർസ്‌കൂപ്‌സിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്ന ആ കഥ ഇങ്ങനെ. ഈ മാസം ആദ്യം ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ നടന്ന മോഷണശ്രമത്തിൽ അഞ്ച് മോഷ്‍ടക്കൾ ലൈറ്റ്‌ഹൗസ് ഹിൽ പരിസരത്തുള്ള ഒരു വീടിന്റെ ജനൽ ഗ്ലാസുകൾ തകർത്ത് തകർത്തു. പുലർച്ചെ നാല് മണിയോടെ വീടിന്റെ ജനൽ തകർത്ത് അകത്ത് കടന്ന മോഷ്‍ടാക്കൾ റോൾസ് റോയ്‌സ് ഡോണിന്‍റെ താക്കോൽ എടുത്ത ശേഷം പുറത്തുകടന്നു. തുടര്‍ന്ന് 346,000 ഡോളറോളം വിലയുള്ള ആഡംബര കാര്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കാർസ്‌കൂപ്‌സിന്റെ റിപ്പോർട്ട്. 

കാറില്‍ നിന്ന് ഇത്തരം അപശബ്‍ദങ്ങള്‍ കേള്‍ക്കുന്നോ? എങ്കില്‍ ക്ലച്ച് പ്ലേറ്റുകളുടെ മരണം അടുത്തു!

എന്നാല്‍ സംഘം റോൾസ് റോയ്‌സുമായി കടക്കുന്നതിനിടെ ഉടമ ഉണര്‍ന്നു. "അവർ ഡ്രൈവ്‌വേയിൽ നിന്ന് പുറത്തെടുക്കുമ്പോൾ നിമിഷങ്ങൾക്കകം ഞാൻ താഴെയെത്തി.." റിപ്പോർട്ടിൽ ഉടമ പറയുന്നു. ഉടന്‍ തന്നെ ഉടമ കാറിലെ കിൽ സ്വിച്ച് പ്രവർത്തനക്ഷമമാക്കി. ഇതോടെ ഓടിക്കൊണ്ടിരുന്ന വാഹനം ഓഫാകുകയും മോഷ്ടാക്കളുടെ സംഘം കുടുങ്ങുകയും ചെയ്‍തു. തുടർന്ന് കാർ ഓണാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് കഴിഞ്ഞില്ല. "അവർ അത് വീണ്ടും ഓണാക്കാൻ ശ്രമിച്ചു, പക്ഷേ ഞാൻ അത് പ്രവർത്തനരഹിതമാക്കിയതിനാൽ അവർക്ക് കഴിഞ്ഞില്ല.." ഉടമ പറയുന്നു. കാറിന്റെ താക്കോൽ ഇരുന്നിടത്ത് നിന്ന് ആളുകൾ കണ്ടതാകാമെന്നും അതിനാലാണ് വീടിനുള്ളിൽ അതിക്രമിച്ച് കയറിയതെന്നും ഉടമ കൂട്ടിച്ചേർത്തു. 

കാറിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത്; കാരണം..

പിന്നീട് ഉടമ സംയോജിത ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് റോൾസ് റോയ്‌സ് ഡോണിന്‍റെ സ്ഥാനം കണ്ടെത്തി. ന്യൂവാർക്കിലെ പാതയോരത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം. ഇവിടെത്തിയ ഉടമ കാർ തിരികെ എത്തിച്ചു. പൊലീസ് അന്വേഷണം ആരംഭിക്കുകയും നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

മുഖ്യമന്ത്രിക്ക് പുതിയ വാഹനം, വരുന്നത് ഇന്നോവയെ വിറപ്പിച്ച എതിരാളി!

കഴിഞ്ഞ മാസം, ബ്രിട്ടനിലെ ഒരു സ്ത്രീ പോലീസ് അന്വേഷണത്തിന് മുമ്പുതന്നെ മോഷണം പോയ തന്‍റെ കാർ സ്വയം കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള മിഷേൽ ആൽമണ്ട് എന്ന സ്‍ത്രീ തന്റെ പരാതി പരിഗണിക്കാൻ പോലീസ് കൂടുതൽ സമയം എടുത്തതിനെ തുടർന്നാണ് കടുത്ത നടപടി സ്വീകരിച്ചതെന്നായിരുന്നു ബിബിസി റിപ്പോർട്ട് ചെയ്‍തത്. 

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

മോഷ്‍ടിച്ച കാർ ജിപിഎസ് ഉപയോഗിച്ച് പിന്തുടരാൻ ഈ സ്ത്രീ നിർബന്ധിതയായപ്പോൾ, അവളുടെ സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യതകൾ അഭിമുഖീകരിക്കേണ്ടി വന്നു. സഹായത്തിനായി സോഷ്യൽ മീഡിയയിലേക്ക് തിരിയാൻ തനിക്ക് നിർബന്ധിതനായതായി മിഷേൽ ബിബിസിയോട് പറഞ്ഞു .

മോഷണവിവരം അറിയിക്കുകയും മൊഴി നൽകുകയും ചെയ്‍ത ശേഷം ദിവസവും പലതവണ പോലീസിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ മോഷണത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിന് ശേഷം അവൾക്ക് കുറച്ച് ഭാഗ്യമുണ്ടായി. കാർ സമീപപ്രദേശത്ത് കൊണ്ടുപോകുന്നത് തങ്ങൾ കണ്ടെന്നും അത് അവരുടെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നുമുള്ള വിവരം കമന്‍റില്‍ നിന്ന് ലഭിച്ചു. 

ദീര്‍ഘദൂര ഡ്രൈവിംഗിന് ഒരുങ്ങുന്നോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തുടർന്ന് മിഷേല്‍ തന്നെ തന്‍റെ കാർ ട്രാക്ക് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിറ്റേന്ന് രാത്രി അവൾ കാർ കണ്ട സ്ഥലത്തേക്ക് പോയി. ഒരു വീടിന്റെ മുന്നിൽ തന്‍റെ കാര്‍ പാർക്ക് ചെയ്‍തിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് കാർ ഇവിടെ ഉണ്ടെന്ന് അവർ പോലീസിനെ അറിയിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥനും സംഭവസ്ഥലത്ത് എത്തിയില്ലെന്ന് മിഷേല്‍ പറയുന്നു.

തുടര്‍ന്ന് അടുത്തദിവസം രാത്രിയിൽ, മോഷണം പോയ കാറിനെ മകളുടെ കാറിൽ മിഷേൽ പിന്തുടര്‍ന്നു. ഇതോടെ വാഹനം നിർത്തി മോഷ്ടിച്ച കാറിൽ നിന്ന് പുറത്തിറങ്ങി ഒരു മനുഷ്യൻ അവരെ ആക്രമിക്കാനെത്തി. തുടര്‍ന്ന് മിഷേല്‍ മകളുടെ കാറുമായി രക്ഷപ്പെട്ടു. എന്നാല്‍ കാറിന്‍റെ ചില്ലുകൾ തകർത്ത ശേഷം ഉപേക്ഷിച്ച നിലയിൽ പിന്നീട് മോഷണം പോയ ഈ കാര്‍ കണ്ടെത്തി.

എത്ര ഒളിപ്പിച്ചാലും ആരും ഒന്ന് നോക്കി പോകും; മുൻവശവും പിൻവശവും മറച്ച് ഒരു വണ്ടി നിരത്തിൽ!