Asianet News MalayalamAsianet News Malayalam

പുതിയ കാര്‍ വാങ്ങുന്നോ? പേപ്പറുകളില്‍ ഒപ്പിടും മുമ്പ് ജാഗ്രത; ഇല്ലെങ്കില്‍ പിന്നെ കരയേണ്ടി വരും!

പുതിയ കാർ കിട്ടുന്നതിന്‍റെ സന്തോഷം  വളരെപ്പെട്ടെന്നു തന്നെ പാഴാകാതിരിക്കണമെങ്കില്‍ വാഹനം ഡെലിവറി എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങള്‍ ഇതാ. 
 

Pre delivery Inspection check list for new vehicle buyers
Author
First Published Oct 15, 2022, 3:40 PM IST

റ്റുനോറ്റ് കാത്തിരുന്നാവും പലരും സ്വപ്‍നവാഹനം സ്വന്തമാക്കുന്നത്. ലോണെടുത്തും ഏറെക്കാലമായി സ്വരുക്കൂട്ടിയ പണവുമൊക്കെയാകും പലരും ഈ സ്വപ്‍നസാക്ഷാല്‍ക്കാരത്തിന് ഉപയോഗിക്കുക. എന്നാല്‍ പുതിയ കാർ സ്വന്തമാക്കാനുള്ള തിരിക്കിനിടയില്‍ പലപ്പോഴും ആളുകൾ വാഹനം പരിശോധിക്കുന്നതില്‍ അശ്രദ്ധരായിരിക്കും. കൃത്യസമയത്ത് ശ്രദ്ധിക്കാത്തതിനാൽ ചിലർക്ക് പിന്നീട് ഖേദിക്കേണ്ടിയും വരും. പുതിയ കാർ കിട്ടുന്നതിന്‍റെ സന്തോഷം  വളരെപ്പെട്ടെന്നു തന്നെ പാഴാകാതിരിക്കണമെങ്കില്‍ വാഹനം ഡെലിവറി എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങള്‍ ഇതാ. 

കാറിന്‍റെ അടി തട്ടുന്നോ? ഇതാ ഗ്രൗണ്ട് ക്ലിയറൻസ് കൂട്ടാൻ ചില പൊടിക്കൈകള്‍!

എന്താണ് പിഡിഐ അഥവാ പ്രീ ഡെലിവറി പരിശോധന?
വാഹന ഡെലിവറിക്ക് മുമ്പ് നടത്തുന്ന പരിശോധനയാണിത്. ഇതിനർത്ഥം ഒരു പുതിയ കാർ ഡെലിവറി എടുക്കുന്നതിന് മുമ്പ്, കാറിനെ നന്നായി നോക്കേണ്ടത് പ്രധാനമാണ്. ഈ പ്രക്രിയയിൽ, കാറിലെ എല്ലാ പ്രധാന കാര്യങ്ങളും നിങ്ങൾ കാണണം. നിങ്ങളുടെ അടുക്കൽ എത്തുന്നതിന് മുമ്പ് കാർ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതാണ് ഇതിന് കാരണം. ഫാക്‌ടറിയിൽ ഉണ്ടാക്കുന്നത് മുതൽ ഷോറൂമിൽ നിങ്ങളുടെ മുന്നില്‍ എത്തുന്നതുവരെ കാർ പലയിടങ്ങളില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ, ചില കാറുകൾക്ക് തിലപ്പോള്‍ കേടുപാടുകള്‍ സംഭവിച്ചേക്കാം. അത്തരമൊരു കാർ ഡെലിവറി ചെയ്‍തുകഴിഞ്ഞാൽ, പിന്നീട് ഉപഭോക്താവ് മാത്രമാകും കഷ്‍ടപ്പെടുക. 

കാറിന്‍റെ പുറംഭാഗം കാണുക
പുതിയ കാർ വാങ്ങാൻ ഷോറൂമിൽ പോകുമ്പോള്‍ കാറിന്റെ എല്ലാ പേപ്പറുകളിലും ഒപ്പിടുന്നതിന് മുമ്പ്, കാർ പരിശോധിക്കാൻ അനുവദിക്കാൻ ഡീലറോട് ആവശ്യപ്പെടുക. തുടര്‍ന്ന് കാര്‍ കാറിലേക്ക് സൂക്ഷ്മമായി പരിശോധിക്കുക. കാറിന്റെ പുറംഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള പൊട്ടലുകളും പോറലുകളും കണ്ടാൽ ഉടൻ അറിയിക്കുക. കാറിന്റെ രണ്ട് ബമ്പറുകളും വശങ്ങളും മറ്റും പ്രത്യേകം ശ്രദ്ധിക്കുക.

വാഹനത്തിനു മുകളില്‍ കറന്‍റ് കമ്പനി വീണാല്‍ ചെയ്യേണ്ടതും അരുതാത്തതും!

കാർ ടയറുകൾ കാണുക
പെയിന്റ് ജോലി കാണുമ്പോൾ കാറിന്റെ ടയറുകളിലും ശ്രദ്ധിക്കണം. മിക്കവരും ഇതൊന്നും ശ്രദ്ധിക്കാറില്ല. കാരണം, പല കാറുകളും ഡീലർഷിപ്പ് സ്റ്റോക്ക് യാർഡുകളിൽ ദീർഘകാലം പാർക്ക് ചെയ്യാറുണ്ട്. ഇതുകാരണം കാറുകള്‍ മഴയും വെയിലുമൊക്കെയേറ്റ് എല്ലാ കാലാവസ്ഥയിലും കഷ്ടപ്പെടുന്നു. പലപ്പോഴും കാറിന്റെ ടയറുകൾ ദ്രവിക്കുകയോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാവുകയോ ചെയ്യും. ഇതുകൂടാതെ, കാറിന്റെ എല്ലാ ടയറുകളും ഒരേ കമ്പനിയാണെന്നും ഒരേ തരത്തിലുള്ളതാണെന്നും പരിശോധിക്കുക. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഉടൻ ഡീലറെ അറിയിക്കുക.

എഞ്ചിൻ നോക്കുക
ഈ ഭാഗം കാറിൽ ഏറ്റവും പ്രധാനമാണ്. അതുകൊണ്ടാണ് പുതിയ കാർ വാങ്ങുന്നതിന് മുമ്പ് എഞ്ചിൻ നോക്കുന്നത് നല്ലത്. ബോണറ്റ് ശരിയായി തുറക്കാനും അടയ്ക്കാനും ശ്രമിക്കുക. കാർ സ്റ്റാർട്ട് ചെയ്‍തും പരിശോധിക്കുക. എവിടെ നിന്നെങ്കിലും ശബ്‍ദം കേൾക്കുന്നുണ്ടെങ്കിൽ ഡീലർഷിപ്പിനെ അറിയിക്കുക. ഇതുകൂടാതെ കാറിന്റെ എഞ്ചിനു സമീപമുള്ള എഞ്ചിൻ ഓയിൽ, കൂളന്‍റ്, ബ്രേക്ക് ഓയിൽ തുടങ്ങിയവ പരിശോധിക്കുക.

ഇന്റീരിയറും ശ്രദ്ധിക്കുക
പുറത്ത് നിന്ന് കാർ കണ്ടാൽ മാത്രം പോര, കാറിന്റെ ഇന്റീരിയർ കൂടി ശ്രദ്ധിക്കുക. എല്ലാ ഡോറുകളും തുറക്കാനും അടയ്ക്കാനും ശ്രമിക്കുക. ഇതോടൊപ്പം, കാറിന്റെ ഡാഷ്‌ബോർഡ്, ഗിയർ ലിവർ, സീറ്റ്, ഫ്ലോർ മുതലായവ ശ്രദ്ധാപൂർവ്വം നോക്കുക.

അടുത്ത വർഷം പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? എങ്കില്‍ കീശ കീറും ഉറപ്പ്!

എല്ലാ ഫീച്ചറുകളും പരിശോധിക്കുക
കാറിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും നോക്കിയ ശേഷം, തീർച്ചയായും കാറിന്റെ എല്ലാ ഫീച്ചറുകളും പരിശോധിക്കുക. ഇക്കാലത്ത്, കാറുകളിൽ നിരവധി ഫീച്ചറുകൾ ലഭ്യമാണ്. അതിനാൽ എല്ലാം നോക്കേണ്ടത് പ്രധാനമാണ്. സ്റ്റിയറിംഗ്, എസി, എംഐഡി, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, പവർ വിൻഡോകൾ, ഡോർ ലോക്ക്-അൺലോക്ക്, ഇരുവശത്തും മിററുകൾ, പുഷ് ബട്ടണുകൾ തുടങ്ങിയവയിലെ ബട്ടണുകൾ പരിശോധിക്കുക.  പ്രശ്‍നങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ലിസ്റ്റ് ഉണ്ടാക്കി ഡീലർഷിപ്പിനെ അറിയിക്കുക.

Follow Us:
Download App:
  • android
  • ios