പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഇരുചക്രവാഹനങ്ങളില്‍ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെയും മറ്റ് തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ സിറ്റി ട്രാഫിക് പൊലീസ് നടപടി ഊർജ്ജിതമാക്കി. മോട്ടോര്‍ വാഹന നിയമം ലംഘിച്ചുകൊണ്ട് സൈലൻസർ, നമ്പർ പ്ലേറ്റ്, മഡ് ഗാർഡ്, ഇൻഡിക്കേറ്ററുകള്‍ തുടങ്ങിയവ രൂപം മാറ്റം വരുത്തിയും, അമിത ശബ്ദമുണ്ടാക്കി സഞ്ചരിച്ചതുമായ മോട്ടോർ സൈക്കിളുകള്‍ പിടിച്ചെടുത്ത് വാഹനം ഓടിച്ചവര്‍ക്കെതിരെയും വാഹനമുടമകള്‍ക്കെതിരെയും 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

അപകടം തുടര്‍ക്കഥ, പിന്നാലെ റോഡിൽ എഐ വന്നു, ഇത്തണ മിനിലോറിയുടെ ഇടി കിട്ടിയത് അപകടങ്ങളെല്ലാം കണ്ട കാമറയ്ക്ക്

പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നുള്ള ദിവസങ്ങളിലും സ്പെഷ്യല്‍ ഡ്രൈവുകള്‍ നടത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറും, ഡി സി പിമാരായ വിജയ് ഭരത് റെഡ്ഢി, സാഹിര്‍ എസ് എം എന്നിവര്‍ അറിയിച്ചു.

രൂപമാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാതെയും സഞ്ചരിക്കുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ട്രാഫിക് പൊലീസിന്റെ ഗതാഗത നിയമലംഘനങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള 'ട്രാഫിക് ഐ' വാട്സ് ആപ്പ് നമ്പരില്‍ (9497930055) അക്കാര്യം അറിയിക്കാമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം എം വി ഡിയിൽ നിന്നുള്ള മറ്റൊരു മുന്നറിയിപ്പാണ്. സീറ്റ് ബെൽറ്റ് ഇട്ടില്ല, ഹെൽമറ്റ് ഇല്ല, ട്രാഫിക് സിഗ്നൽ ലംഘിച്ചു, ഫൈനടക്കണമെന്നാവശ്യപ്പെട്ട് നിങ്ങളുടെ വാട്ട്സ്ആപ്പിൽ ഒരു മെസേജ് എത്തിയെങ്കിൽ ജാഗ്രത വേണമെന്നാണ് എം വി ഡി പറയുന്നത്. ട്രാഫിക് ഫൈൻ അടയ്ക്കാനെന്ന പേരിൽ വാട്ട്സ്ആപ്പിൽ വരുന്ന സന്ദേശത്തിന് പിന്നാലെ പോയാൽ പണി കിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് വാട്ട്സ്ആപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കിൽ കയറി തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

'ട്രാഫിക് ഫൈൻ കിട്ടി', വാട്ട്സ്ആപ്പിൽ വന്ന മെസേജിലെ ലിങ്ക് തുറക്കല്ലേ, പണി പാളും; മുന്നറിയിപ്പുമായി എംവിഡി