Asianet News MalayalamAsianet News Malayalam

ലോകമാകെ ഇത്തരം വാഹനങ്ങളുടെ പേറ്റന്‍റ് അപേക്ഷകൾ ഉയരുന്നു, പട്ടികയിൽ ഒന്നാമത് ചൈന!

ഇക്കാര്യത്തിൽ ചൈന, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങള്‍ മുൻനിരയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതായും ഓട്ടോമോട്ടീവ് ലോകം സീറോ എമിഷൻ സാങ്കേതികവിദ്യയിലേക്ക് ആകർഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത് എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Report says hydrogen fuel cell vehicle patents rise and China is tops list
Author
Mumbai, First Published Jun 27, 2022, 9:06 PM IST

ഭാവിയിലെ ഏറ്റവും പ്രായോഗികമായ സീറോ-എമിഷൻ സാങ്കേതികവിദ്യകളിലൊന്നായി ഹൈഡ്രജൻ ഫ്യുവൽ സെൽ (HFCV) കണക്കാക്കപ്പെടുന്നു. വേൾഡ് ഇന്‍റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ (WIPO) ഒരു റിപ്പോർട്ട് അവകാശപ്പെടുന്നത് ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾക്കും അനുബന്ധ സാങ്കേതികവിദ്യകൾക്കുമുള്ള പേറ്റന്റ് ഫയലിംഗുകൾ ലോകമെമ്പാടും അതിവേഗം വളരുകയാണെന്നാണ്. എച്ച്‌എഫ്‌സിവികൾക്കായി പേറ്റന്റ് ഫയൽ ചെയ്യുന്ന ഇക്കാര്യത്തിൽ ചൈന, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങള്‍  മുൻനിരയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതായും ഓട്ടോമോട്ടീവ് ലോകം സീറോ എമിഷൻ സാങ്കേതികവിദ്യയിലേക്ക് ആകർഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത് എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം 

2016-നും 2020-നും ഇടയിൽ ഹൈഡ്രജൻ ഫ്യുവൽ സെൽ മേഖലയിലെ പേറ്റന്റ് അപേക്ഷകളുടെ ഫയൽ ചെയ്യൽ ഏകദേശം 23.4 ശതമാനം വർദ്ധിച്ചതായി വേൾഡ് ഇന്‍റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ (WIPO) റിപ്പോർട്ട് അവകാശപ്പെടുന്നു. മുകളിൽ പറഞ്ഞ കാലയളവിൽ, ഏറ്റവും കൂടുതൽ പേറ്റന്റുകൾ ഫയൽ ചെയ്‍ത എണ്ണവുമായി ചൈനയാണ് പട്ടികയിൽ മുന്നിൽ എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 

ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!

ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് 7,261 അപേക്ഷകൾ ചൈനീസ് ഇന്നൊവേറ്റർമാർ സമർപ്പിച്ചു എന്നാണ് കണക്കുകള്‍ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016 നും 2020 നും ഇടയിൽ സമർപ്പിച്ച മൊത്തം പേറ്റന്‍റുകളുടെ 69 ശതമാനമാണിത്. ജപ്പാനിൽ നിന്നുള്ള ഇന്നൊവേറ്റർമാർ 1,186 അപേക്ഷകൾ സമർപ്പിച്ചു.മൊത്തം 11.3 ശതമാനം. ജർമ്മനി 646 പേറ്റന്റുകൾ ഫയൽ ചെയ്‍തൂ അതായത്, 6.2 ശതമാനം സംഭാവന നൽകി എന്ന് കണക്കുകള്‍.

അമേരിക്കന്‍ വണ്ടിക്കമ്പനിയുടെ ഇന്ത്യന്‍ പ്ലാന്‍റുകളില്‍ ഇനി ചൈനീസ് വണ്ടികള്‍ പിറന്നേക്കും!

ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയും അമേരിക്കയും യഥാക്രമം 583, 403 പേറ്റന്റുകൾ ഫയൽ ചെയ്‍തു. ഈ രണ്ട് രാജ്യങ്ങളും ഈ കാലയളവിൽ സമർപ്പിച്ച മൊത്തം പേറ്റന്റിലേക്ക് 5.6 ശതമാനവും 3.8 ശതമാനവും സംഭാവന നൽകി.

ഓടുന്ന കാറിന്‍റെ മുകളിലിരുന്ന് പുലിവാല് പിടിച്ചൊരു ഗതാഗതമന്ത്രി!

നിലവിൽ ഗതാഗത മേഖലയിലെ ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പേറ്റന്റ് ഫയലിംഗുകൾ ഹൈബ്രിഡുകൾ ഒഴികെയുള്ള ഇവികളുമായി ബന്ധപ്പെട്ട പേറ്റന്റ് ഫയലിംഗുകളുടെ അതേ നിലവാരത്തിലാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഹൈഡ്രജൻ ഇന്ധന സെല്ലിനെ യഥാർത്ഥ കാർബൺ ന്യൂട്രൽ പവർട്രെയിൻ സാങ്കേതികവിദ്യയായി കണക്കാക്കുന്നു. കാരണം ഇതിൽ നിന്നുള്ള ഒരേയൊരു ടെയിൽ പൈപ്പ് ഉദ്‍വമനം വെള്ളം മാത്രമാണ്. 

സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം 

Follow Us:
Download App:
  • android
  • ios