വാഹൻ പോർട്ടൽ പ്രകാരം നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് ഒല ഇലക്ട്രിക് തങ്ങളുടെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകൾ വിതരണം ചെയ്‍തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

ഡീലര്‍ഷിപ്പുകളെ ഒഴിവാക്കി ഉപഭോക്താവിന് വാഹനം നേരിട്ട് എത്തിച്ചു നല്‍കുന്ന ഡയറക്ട് ടു ഹോം (Direct to home) എന്ന ആശയം ഉള്‍പ്പെടെ നിരവധി വിപ്ലവാത്മക പദ്ധതികളോടെയായിരുന്നു ഓണ്‍ലൈന്‍ സേവനദാതാക്കളായ ഒല (Ola Electric) തങ്ങളുടെ ഇ-സ്‌കൂട്ടറുകളുമായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത്. എന്നാല്‍ ഒല ഇലക്ട്രിക് 2021 ഡിസംബർ 30 വരെ വെറും 111 സ്‍കൂട്ടറുകള്‍ മാത്രമണ് വിറ്റതെന്നാണ് പുതിയ റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ വാഹൻ പോർട്ടൽ പ്രകാരം നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് ഒല ഇലക്ട്രിക് തങ്ങളുടെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകൾ വിതരണം ചെയ്‍തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒല ഇലക്ട്രിക് ഇതുവരെ അതിന്‍റെ വ്യക്തമായ ഡെലിവറി വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇലക്ട്രിക്ക് സൈക്കിള്‍ ഉണ്ടാക്കുമോ എന്ന് ആരാധകര്‍; മുതലാളി പറയുന്നത് ഇങ്ങനെ

ഒല ഇലക്ട്രിക് തങ്ങളുടെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ കർണാടകയിലും അതിന്‍റെ ഹോം ബേസ് തമിഴ്‌നാട്ടിലുമാണ് വിതരണം ചെയ്‍തതെന്ന് ഇപ്പോള്‍ പുറത്തുവന്ന ഡാറ്റ വ്യക്തക്കുന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വിതരണം ചെയ്‍ത 111 ഇലക്ട്രിക് സ്‌കൂട്ടറുകളിൽ 60 എണ്ണം കർണാടകയിലും 25 എണ്ണം തമിഴ്‌നാട്ടിലുമാണ്. കഴിഞ്ഞ മാസം യഥാക്രമം 15, 11 യൂണിറ്റുകളുമായി ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ രജിസ്റ്റർ ചെയ്‍ത മറ്റ് രണ്ട് സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും രാജസ്ഥാനുമാണ്.

ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഒലയ്ക്കെതിരെ രാജ്യത്തെ ഡീലര്‍മാരുടെ സംഘടന രംഗത്തെത്തിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 മില്യൺ കപ്പാസിറ്റി എന്ന അവകാശവാദത്തോടെഎത്തിയ ഒല ഇലക്ട്രിക്ക് ഡിസംബറിൽ 111 വാഹനങ്ങൾ മാത്രമാണ് വിറ്റതെന്നും ഡയറക്ട് ടു കസ്റ്റമർ എന്ന ആശയം ഒരു വലിയ തടസം സൃഷ്‍ടിക്കുന്നുണ്ടോ എന്നും ഡീലര്‍മാരുടെ സംഘടനയായ ഫാഡയുടെ പ്രസിഡന്‍റ് വിങ്കേഷ് ഗുലാത്തി ട്വീറ്റില്‍ ചോദിച്ചു. ഇത് യഥാർത്ഥമാണോ അതോ വെറും അവകാശവാദമാണോ എന്നും അദ്ദേഹം ചോദിക്കുന്നു. 

പുതിയ നഗരങ്ങളിലും ഡെലിവറി ആരംഭിക്കാൻ ഒല ഇലക്ട്രിക്

ഡീലര്‍ഷിപ്പുകളെ ഒഴിവാക്കി ഡയറക്ട് ടു ഹോം എന്ന ആശയം ഉള്‍പ്പെടെ നിരവധി വിപ്ലവാത്മക പദ്ധതികളോടെയായിരുന്നു ഓണ്‍ലൈന്‍ സേവനദാതാക്കളായ ഒല തങ്ങളുടെ ഇ-സ്‌കൂട്ടറുകളുമായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത്. എസ്1, എസ്1 പ്രോ എന്നീ വേരിയന്‍റുകളില്‍ എത്തുന്ന ഈ സ്‍കൂട്ടറുകള്‍ക്ക് ഏകദേശം 90,000 ബുക്കിംഗുകൾ ലഭിച്ചതായി ഒല ഇലക്ട്രിക് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇ-സ്‍കൂട്ടറുകൾ പുറത്തിറക്കിയ ഇവി നിർമ്മാതാവ് ഡിസംബർ 15 നാണ് ഡെലിവറി ആരംഭിച്ചത്. 

എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ആദ്യ ബാച്ചിന്റെ എല്ലാ യൂണിറ്റുകളും കമ്പനി അയച്ചിട്ടുണ്ടെന്ന് ഒല ഇലക്ട്രിക് സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗർവാൾ കഴിഞ്ഞ ആഴ്‍ച പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു, "ചിലത് ഗതാഗതത്തിലാണ്, നിങ്ങൾക്ക് സമീപമുള്ള ഡെലിവറി കേന്ദ്രങ്ങളിൽ ഇതിനകം തന്നെ RTO രജിസ്ട്രേഷൻ പ്രക്രിയ നടക്കുന്നുണ്ട്. പൂർണ്ണമായ ഡിജിറ്റൽ പ്രക്രിയ എല്ലാവർക്കും പുതിയതായതിനാൽ രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തു.. " ഭാവിയിൽ രജിസ്ട്രേഷൻ വേഗത്തിലാക്കുമെന്നും അഗർവാൾ ഉറപ്പുനൽകിയിരുന്നു.

ഒല ഇലക്ട്രിക് കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 നാണ് എസ്1, എസ്1 പ്രോ എന്നീ ഇ-സ്കൂട്ടറുകൾ പുറത്തിറക്കിയിരുന്നു. എസ്1 ഇലക്ട്രിക് സ്കൂട്ടറിന് ഒരു ലക്ഷം രൂപയാണ് വിലയെങ്കിൽ, എസ്1 പ്രോ വേരിയന്റിന് 1.30 ലക്ഷം രൂപയാണ് (എക്സ് ഷോറൂം, സംസ്ഥാന സബ്സിഡികൾക്ക് മുമ്പ്). ഒറ്റ ചാർജിൽ 121 കിലോമീറ്റർ സഞ്ചരിക്കുമെന്ന് എസ്1 ഇ-സ്‍കൂട്ടർ അവകാശപ്പെടുന്നു. എസ് 1 പ്രോ 180 കി.മീ റേർ്ച് നല്‍കും. 

ഈ സ്‍കൂട്ടറുകള്‍ ഒമ്പതെണ്ണം സ്വന്തമാക്കി ഇന്ത്യയിലെ ഒരു വിദേശ എംബസി, കാരണം ഇതാണ്!

ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഡെലിവറി ആരംഭിക്കുന്നതിന് ഓല ഇലക്ട്രിക്കിന് ഏകദേശം നാല് മാസത്തോളം കാത്തിരിക്കേണ്ടി വന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലുകൾ പുറത്തിറക്കി ഏകദേശം നാല് മാസത്തെ കാലതാമസം നേരിട്ടതിന് കാരണം, സമീപകാലത്ത് എല്ലാ വാഹന നിർമ്മാതാക്കളെയും ബാധിച്ച വിതരണത്തിലെ പ്രശ്‍നങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.