Asianet News MalayalamAsianet News Malayalam

റിവോള്‍ട്ട് ബൈക്കുകള്‍ കൂടുതല്‍ നഗരങ്ങളിലേക്ക്

റിവോള്‍ട്ട് ഇന്റലികോര്‍പ്പ് പുറത്തിറക്കിയിട്ടുള്ള ഇലക്ട്രിക് ബൈക്കുകളായ RV400, RV300 ഇനി കൂടുതല്‍ നഗരങ്ങളിലേക്ക്. 

Revolt bikes to more cities
Author
Mumbai, First Published Feb 29, 2020, 3:44 PM IST

ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ഇനി കൂടുതല്‍ നഗരങ്ങളിലേക്ക്. റിവോള്‍ട്ട് ഇന്റലികോര്‍പ്പ് പുറത്തിറക്കിയിട്ടുള്ള ഇലക്ട്രിക് ബൈക്കുകളായ RV400, RV300 എന്നിവ ഇനി മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ കൂടി എത്തും. മുമ്പ് പൂനെ, ദില്ലി എന്നീ നഗരങ്ങളില്‍ മാത്രം ആയിരുന്നു ഈ ബൈക്കുകള്‍ ലഭ്യമായിരുന്നത്.

2019-ഓഗസ്റ്റിലാണ് ഈ ബൈക്കുകള്‍ നിരത്തുകളിലെത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ ഇന്ത്യയിലെത്തിയ ആദ്യ ബൈക്കുകളാണ് റിവോള്‍ട്ടിന്റേത്.

എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. രൂപത്തിലും ഡിസൈനിലും ഒന്നാണെങ്കിലും ആര്‍ട്ടിഫ്യല്‍ എക്‌സ്‌ഹോസ്റ്റ് സൗണ്ട്, ആപ്പ് വഴിയുള്ള സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനം എന്നിവയാണ് RV 400 പ്രീമിയം മോഡലിനെ ബേസ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

രൂപത്തില്‍ സമാനമാണെങ്കിലും ഇതിനെക്കാള്‍ അല്‍പം ചെറിയ മോഡലാണ് RV 300 ഇലക്ട്രിക്. ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. മുന്നിലും പിന്നിലും 17 ഇഞ്ച് അലോയി വീലാണ്. 

72 വോള്‍ട്ട് 3.24kWh ലിഥിയം അയേണ്‍ ബാറ്ററിയും 3KW മിഡ്-ഡ്രൈവ് മോട്ടോറുമാണ് RV 400 ഇലക്ട്രിക്കിലുള്ളത്. 170 എന്‍എം ടോര്‍ക്കേകുന്നതാണ് ഇലക്ട്രിക് മോട്ടോര്‍. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരമാണ് RV 400 സഞ്ചരിക്കുക. ആകെ 108 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. 1.5kW മോട്ടോറും 60 വോള്‍ട്ട് 2.7kW ബാറ്ററിയുമാണ് RV 300 ലുള്ളത്. RV 400 നെക്കാള്‍ ഏഴ് കിലോഗ്രാം ഭാരവും കുറവാണ്. ഒറ്റചാര്‍ജില്‍ 80-150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ RV 300ന് സാധിക്കും.

മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും 240 എംഎം ആണ് ഡിസ്‌ക് ബ്രേക്ക്. അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും (CBS) റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും (RBS) സ്റ്റാന്റേര്‍ഡായുണ്ട്.

Follow Us:
Download App:
  • android
  • ios