Asianet News MalayalamAsianet News Malayalam

എന്‍ഫീല്‍ഡിന്‍റെ ക്ലാസിക്ക് 350 ബിഎസ്6 ജനുവരി 7ന് എത്തും

പുതിയ എന്‍ജിനിലേക്ക് മാറിയതോടെ ക്ലാസിക് 350-യുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 2020 ക്ലാസിക് 350-ക്ക് മുന്‍ മോഡലിനെക്കാള്‍ 10,000 രൂപ അധികമാവും പുതിയ ബൈക്കിന്.  

Royal Enfield Classic 350 BS6 To Launch In India On 7 January
Author
Delhi, First Published Jan 5, 2020, 7:45 PM IST

ജനപ്രിയ മോ‍ഡലായ ക്ലാസിക് 350 മോഡലിന്‍റെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് ജനുവരി ഏഴിന് ഇന്ത്യന്‍ നിരത്തുകളിലെത്തും. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ ബിഎസ്-6 എന്‍ജിനിലുള്ള ക്ലാസിക് 350ന്‍റെ ബുക്കിങ്ങ് ഡീലര്‍ഷിപ്പ് തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. വാഹനം ഡീലര്‍ഷിപ്പുകളിലെത്തി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ എന്‍ജിനിലേക്ക് മാറിയതോടെ ക്ലാസിക് 350-യുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 2020 ക്ലാസിക് 350-ക്ക് മുന്‍ മോഡലിനെക്കാള്‍ 10,000 രൂപ അധികമാവും പുതിയ ബൈക്കിന്. നിലവിൽ, റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ശ്രേണിക്ക് 1.46 ലക്ഷം രൂപ മുതലാണ്.  ഇത് 1.64 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന് എക്‌സ്‌ഷോറൂം വില.

പുതിയ വാഹനത്തിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ബൈക്കില്‍ പുതിയ നിറങ്ങളും അതോടൊപ്പം ഫാക്ടറിയില്‍ ഘടിപ്പിച്ച അലോയി വീലുകളും ഇടംപിടിച്ചിരിക്കുന്നതായി ചിത്രത്തില്‍ കാണാം. ക്ലാസിക്ക് 350 ഗണ്‍മെറ്റല്‍ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകള്‍ ലഭിക്കും. അതേസമയം സ്റ്റെല്‍ത്ത് ബ്ലാക്ക് പുതിയ കളര്‍ ഓപ്ഷനായി മോട്ടോര്‍സൈക്കിളില്‍ അവതരിപ്പിക്കും. നേരത്തെ ക്ലാസിക്ക് 500 സീരീസുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. ഫാക്ടറിയില്‍ നിന്നുള്ള അലോയി വീലുകളും ചില സ്റ്റിക്കര്‍ നവീകരണങ്ങളും സ്റ്റെല്‍ത്ത് ബ്ലാക്ക് 350-യില്‍ ഉള്‍പ്പെടുത്തും. ഇതിന് ടാങ്കില്‍ ലൈനുകളും, ഫ്യുവല്‍ ടാങ്കിലെ റോയല്‍ എന്‍ഫീല്‍ഡ് ലോഗോയ്ക്കും സെന്റര്‍ കണ്‍സോളിനും റെഡ് കളര്‍ ലഭിക്കും.

ക്ലാസിക്ക് 350-യിലെ രണ്ടാമത്തെ പുതിയ കളര്‍ ഓപ്ഷന്‍ ക്രോം ആയിരിക്കും. എന്നാല്‍ ഇത് സ്പോക്ക് വീലുകളില്‍ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. കമ്പനിയുടെ പ്രതിമാസ വിൽപ്പനയിൽ മുഖ്യ പങ്ക് വഹിക്കുന്ന മോഡലാണ് ക്ലാസിക് 350. അതുകൊണ്ടു തന്നെ മെച്ചപ്പെട്ട റൈഡിംഗ് ഗുണനിലവാരവും സുഖസൗകര്യവും ഉറപ്പാക്കി ഏറെ പുതുമയോടെയാകും പുതുക്കിയ മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിക്കുക.

ബിഎസ്-6 നിലവാരത്തിലേക്ക് മാറിയ 346 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

350 സിസി ക്ലാസിക്ക് സീരീസിൽ രണ്ട് പുതിയ നിറങ്ങളും അലോയ് വീലുകളും ഇടംപിടിച്ചേക്കും. ക്ലാസിക്ക് 350 ഗൺമെറ്റൽ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകൾ ലഭിക്കും. സ്റ്റെൽത്ത് ബ്ലാക്ക് പുതിയ കളർ ഓപ്ഷനായി മോട്ടോർസൈക്കിളിൽ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ക്ലാസിക്ക് 500 സീരീസുകളിൽ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. ഫാക്ടറിയിൽ നിന്നുള്ള അലോയ് വീലുകളും ചില സ്റ്റിക്കർ നവീകരണങ്ങളും സ്റ്റെൽത്ത് ബ്ലാക്ക് 350-യിൽ ഉൾപ്പെടുത്തും. ഇതിന് ടാങ്കിൽ ലൈനുകളും, ഫ്യുവൽ ടാങ്കിലെ റോയൽ എൻഫീൽഡ് ലോഗോയ്ക്കും സെന്റർ കൺസോളിനും റെഡ് കളർ ലഭിക്കും.
 

Follow Us:
Download App:
  • android
  • ios