ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് 500, തണ്ടര്‍ബേര്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 500എക്‌സ് മോഡലുകളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നിര്‍ത്തിയെന്ന് സൂചന. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ബുക്കിംഗ് വിഭാഗത്തില്‍നിന്നും ഈ വാഹനങ്ങളെ നീക്കം ചെയ്‍തതായാണ് റിപ്പോര്‍ട്ടുകള്‍.

ക്ലാസിക് 500 മോട്ടോര്‍സൈക്കിളും നിര്‍ത്തിയതായി ഡീലര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ നിലവില്‍ സ്റ്റോക്ക് ഉള്ളതിനാല്‍ ക്ലാസിക് 500 മോഡലിന്റെ ബുക്കിംഗ് ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. 

500 സിസി മോഡലുകളുടെ ഡിമാന്‍ഡ് കുറയുന്നതാണ് ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ പ്രധാന കാരണമെന്ന് വ്യക്തമാകുന്നു. ആഭ്യന്തര വിപണിയിലെയും കയറ്റുമതിയും സംബന്ധിച്ച വില്‍പ്പന കണക്കുകളില്‍ ഇടിവ് പ്രകടമാണ്.